ആ… അപ്പു ഏട്ടാ… ഞാൻ അങ്ങോട്ട് തന്നെയാണ്..
അമ്മ പറഞ്ഞു ആതിര ഉണ്ടെന്ന്…
ആ.. അവള് ഇന്നലെ വന്നു .. ഒരാഴ്ച കാണും…
ഓ .. ഇതാണ് അപ്പൊൾ മോൾട ചെറുക്കൻ…
എന്താ.. മൊൻ്റ് പേര്…
മിഥുൻ.. എന്നാ .. നിങ്ങള് ചെല്ല്… ഞാൻ അങ്ങോട്ട് വരാം..
ഞാൻ എൻ്റ പെണ്ണിൻ്റ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി…
എത്താറായില്ലേ … മഞ്ജു . വണ്ടി എടുത്താൽ മതി ആയിരുന്നു…
ഹൊ.. അങ്ങനെ റോഡിൽ കയറി ഉടനെ തന്നെ ഒരു വീടിൻ്റെ ഗേറ്റ് തുറന്നു അങ്ങോട്ട് എൻ്റ കയ്യും പിടിച്ചു മഞ്ജു നടന്നു…
വീടിനു മുന്നിൽ ചെന്ന് എൻ്റ കൈ വിട്ട് അവള് പോയി ബെല്ല് അടിച്ചു….
തുറന്നു കിടക്കുന്ന വാതിലിൽ ഒരു സ്ത്രീ പ്രത്യക്ഷ പെട്ടു….
ഹേ.. മഞ്ജു മോളേ…
ആതിരെ… ഇതെടി മഞ്ജു മോളെ വന്നിരിക്കുന്നു…
അപ്പോഴാണ് ആതിരയുടെ അമ്മ എന്നെ ശ്രദ്ധിച്ചത്…
മഞ്ജു.. ഇതാണ് ആള്…
ആ.. അമ്മെ മിഥുൻ ചേട്ടൻ..
ആതിര അങ്ങോട്ട് വന്നു…
ഹേയ്.. മഞ്ജു.. വാട്ടെ സർപ്രൈസ്….
എത്ര നാളായി നിന്നെ കണ്ടിട്ട് മഞ്ജു…
അതെ.. ആതിര .. ഇത് മിഥുൻ ചേട്ടൻ…
ഹൊ .. ഹായ്. മിഥുൻ..
നിങ്ങള് അകത്തേക്ക് കയറി വാ…
അകത്തു കയറി ഞാൻ ലിവിംഗ് റൂമിൽ ഇരുന്നു…
ആതിരയും മഞ്ജുവും അകത്തേക്ക് പോയി…
അന്നേരം എനിക്ക് സ്റ്റേഷനിൽ നിന്നും ഫോൺ വന്നു…
ഞാൻ വീടിന് പുറത്ത് ഇറങ്ങി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആതിരയുടെ അച്ഛൻ അപ്പുവെട്ടൻ കടന്ന് വന്നു….
ആ.. മോനെ അകത്തേക്ക് കയറിയില്ലെ…
ഞാൻ ഫോൺ വന്നപ്പോൾ പുറത്തോട്ട് ഇപ്പൊൾ ഇറങ്ങിയതാ…
ഞാൻ ഫോണിലെ സംസാരം അവസാനിപ്പിച്ചു..
ആളുടെ കൂടെ സിറ്റ് ഔട്ടിൽ ഇരുന്നു..
മോൻ്റെ വീട് പട്ടാമ്പി എവിടേ ആണ്…
അത് പോലീസ് സ്റ്റേഷൻ്റ ഒപ്പോസിറ്റ് കീഴയൂർ റോഡ് കയറി ഒന്നര കിലോമീറ്റർ…
ആ.. കീഴയൂർ… അവിടെ നമ്മുടെ പാർട്ടി സെക്രട്ടറി എം സി മാധവ മേനോൻ്റെ വീടിൻ്റെ ഭാഗത്ത് ആണോ…