ഞാൻ പേഴ്സ് തുറന്നു അഞ്ഞൂറിൻ്റെ നോട്ട് കൊടുത്തു.. ബാക്കി മഞ്ജു തന്നപ്പോൾ ഞാൻ പറഞ്ഞു..
അത് നടയിൽ വച്ച് കൊടുക്ക്..
എല്ലാം കഴിഞ്ഞ് ഞങൾ തിരിഞ്ഞു നടക്കുന്നതിനിടക്ക് മഞ്ജുവിനൊടു ഞാൻ കാര്യം പറഞ്ഞു..
നമുക്ക് പുറകിൽ നിന്നിരുന്ന ആളുകളെ അറിയുമോ..
അറിയാം .. മിത്തൂ ഏട്ടാ…
നിൻ്റെ പേരും , അച്ഛൻ്റെ പേരും ഒക്കെ പറയുന്നുണ്ട്….
ഓ.. അതാണോ .. വിഷയം..
മിത്തൂ ഏട്ടൻ വാ… എന്നും പറഞ്ഞു എൻ്റ കൈ പിടിച്ചു വീണ്ടും വഴിപാട് കൗണ്ടറിന് അടുത്തേക്ക്…
വരിയുടെ അടുത്ത് എത്തിയപ്പോൾ മഞ്ജു അവരോടായി ചോദിച്ചു..
വിലാസിനി ചേച്ചിക്ക് ആണോ അതോ ദീപ ചേച്ചിക്ക് ആണോ സംശയം…
എന്താ.. മഞ്ജു കുഞ്ഞേ…
എന്ന് അതിൽ ഒരാള് ചോദിച്ചു…
അതെ.. ഇതാണ് എൻ്റ ഭർത്താവ് മിഥുൻ.. ഇനി എന്തെങ്കിലും അറിയാൻ ഉണ്ടോ… ഈ വിലാസിനി ചേച്ചിയും ദീപ ചേച്ചിയും പരസ്പരം മുഖത്തോട്ട് നോക്കി നിന്നു..
അപ്പോഴേക്കും മഞ്ജു എൻ്റ കയ്യും പിടിച്ചു ശ്രീ കോവിലിലേക്ക് നടന്നു…
ശ്രീ കോവിലിൻ്റെ മുന്നിൽ എത്തി വഴിപാട് റെസീപ്റ്റ് ദക്ഷിണയും വച്ച് കൊടുത്തു…
അതിനു ശേഷം ഒരുമിച്ച് നിന്ന് പ്രാർത്ഥിച്ചു…
ഓരോ പ്രതിഷ്ഠയിലും ചെന്ന് പ്രാർത്ഥിച്ചു..
അപ്പോഴേക്കും പ്രസാദവും പുണ്യജലവും നൽകാനായി തിരുമേനി വന്നു….
ഞങൾ രണ്ടു പേരും പ്രസാദവും പുണ്യ തീർത്തവും സ്വീകരിച്ചു..
മുട്ടറുക്കൽ ഉണ്ട് ഇനി അതിനിടക്ക് . തിരുമേനി മഞ്ജുവിനൊടു ചോദിച്ചു മോഹനൻ നായരുടെ മകൾ മഞ്ജു തന്നെ അല്ലേ.. അല്പം കണ്ണിനു പ്രശ്നം ഉണ്ട്…
അതെ തിരുമേനി മഞ്ജു തന്നെയാണ്… ഹാവൂ.. നമുക്ക് തെറ്റിയില്ല..
അച്ഛൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു മരുമകൻ പോലീസിൽ ആണെന്നും ഞായറാഴ്ച്ച ചെറിയ ഒരു വിരുന്നു നടത്തുന്നു എന്ന്…
എന്തായാലും പരീക്ഷണം കഴിഞ്ഞ് ഗുരുവായൂർ അപ്പൻ്റെ നടയിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ ഒന്നായില്ലെ ..
ഗുരുവായൂർ അപ്പൻ്റെ അനുഗ്രഹം ഉണ്ടാകും…
അതിനു ശേഷം തിരുമേനി മുട്ടറുക്കൽ നടത്തി..
എല്ലാം.. ശരിയായിട്ടുണ്ട്.. മഞ്ജു..
ഇനി പായസം ഉണ്ടല്ലേ..
നിങ്ങള് ഒന്ന് പ്രദ്ധക്ഷിണം ചെയ്തോളൂ , അപ്പോഴേക്കും പായസം പാക്ക് ചെയ്ത് തരാം…