ഇത് ഞങൾ തീരുമാനിചോളാ…
പോരല്ലോ.. അബ്ബസെ…
വിനൊതെ . നീ അലമ്പ് ആക്കല്ലെ….
എൻ്റ മുന്നിൽ ഇട്ട് നീ ഭീഷണി പെടുത്തുന്നോ….
എന്നു പറഞ്ഞു കൊണ്ട് ഞാൻ അബ്ബാസിൻ്റെ കരണകുറ്റിക്ക് ഒന്ന് കൊടുത്തു….
പിന്നെ പത്തു മിനിറ്റ് അതിനുള്ളിൽ അലി ഇവിടെ ഉണ്ടായിരിക്കണം…
അതോടെ അവിടെ കൂടിയവർ ഒന്ന് അന്ധാളിച്ചു…
അബ്ബാസ് ആകെ നാണം കെട്ടു തലകുനിച്ചു അവിടുന്ന് അലിയെ വിളിക്കാൻ പോയി…
അപ്പോഴേക്കും വഴി എല്ലാം സെറ്റ് ചെയ്തു….
മെമ്പർ സൊകാര്യമായി എൻ്റ അടുത്ത് വന്നു പറഞ്ഞു….
സാറേ , അത് വേണ്ടായിരുന്നു…
സാറിന് ട്രാൻസ്ഫർ ആയി പോകാം ഈ അബ്ബാസ് , അലി ഒക്കെ പ്രശ്നകാരാണ്…
മെംബറെ അടുത്ത മൂന്ന് വർഷം ഞാൻ ഇവിടെ ഉണ്ടാകും…
ഇനി എനിക്ക് ഇവിടുന്ന് അതിനു മുൻപ് പോകേണ്ടി വന്നാൽ പകരം എന്നെക്കാൾ കേമൻ ആകും ഇവിടെ എസ് ഐ ആയി വരുക…
സാറിന് അവരെ അറിയാത്തത് കൊണ്ട് ആണ്….
മെമ്പർക്ക് എന്നെ അറിയുമോ.. ഇല്ലല്ലോ…
ഈ തൊപ്പിയും യൂണിഫോമും വച്ച് ഞാൻ ഒരാഴ്ച ആയെ ഒള്ളു സ്റ്റേഷൻ നോക്കാൻ , എന്നാല് ഇനി ഇത് താൽകാലിക മായീ ഊരേണ്ടി വന്നാലും എന്നെ സംരക്ഷിക്കാൻ എൻ്റ അച്ഛൻ ഉണ്ട്….
THE GREAT M C MADHAVA MENON.
സാറ്.. സഖാവ് മാധവേട്ടൻ്റെ മോൻ ആണോ…
യെസ്.. സഖാവ് മാധവൻ്റെ മകൻ…
വിനോദ് ഏട്ടാ ഒന്നിവിടെ വന്നെ…
എന്താ മെംബറെ….
വിനോദ് ഏട്ടാ മിഥുൻ സാർ നമ്മുടെ സഖാവ് മാധവേട്ടൻ്റെ മോൻ ആണെന്ന്.,….
ആണോ.. കുഞ്ഞേ…
കുഞ്ഞിൻ്റെ അച്ഛൻ മാധവേട്ടൻ്റെ കാരുണ്യത്തിൽ കിട്ടിയതാണ് ഈ ഭൂമി വരെ…
ഞാൻ പാർട്ടി പ്രവർത്തനം ആരംഭിച്ചത് തന്നെ സഖാവിൻ്റെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗം കേട്ട് ആണ്….
എന്തായാലും ഇനി എനിക്ക് പേടിക്കേണ്ട …
എന്നിട്ട് എന്താണ് ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ അച്ഛനെ വിളിക്കാതെ ഇരുന്നത്…
അത് സാറേ.. ഞാൻ പണി സ്ഥലത്ത് നിന്ന് വന്നെ ഒള്ളു..
അപ്പോഴേക്കും..
അതാ.. വരുന്നു അബ്ബാസ് . കൂടെ അലിയും….