വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് [Grant]

Posted by

വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച്

Web Series Part 1 Casting couch | Author : Grant


 

ഈ കഥ ഇവിടെ പ്രസിദ്ധീകരിച്ച അഡ്മിന് ആദ്യമേ നന്ദി പറഞ്ഞുകൊള്ളുന്നു

ആമുഖം

ഒരു കഥ തന്നെ എഴുതുന്നത് ആദ്യമായിട്ടാണ് അതുകൊണ്ട് തന്നെ എത്രമാത്രം നന്നാകുമെന്ന് അറിയില്ല .

ഈ കഥ തികച്ചും സാങ്കല്പികവും ഭാവനാപരവും ആണ് . ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയോ . ഇന്ന് നിലവിലുള്ള ഏതെങ്കിലും സ്ഥാപനവുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് .

കഥാപാത്രങ്ങളുടെ ഒരു ചിത്രം വീതം ചേർക്കാൻ ശ്രമിക്കുന്നുണ്ട് . ഈ ചിത്രങ്ങൾ ഞാൻ തന്നെ സങ്കല്പികമായി സ്‌കെച്ച് ചെയ്തതാണ് . ഇവക്ക് ആരെങ്കിലും ഒക്കെ ആയി  രൂപ സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് . ഈ കഥാ പത്രങ്ങൾ വീണ്ടും അവതരിക്കുമ്പോൾ പുതിയൊരു സ്കെച്ച് ഉണ്ടാക്കാൻ വളരെ അധികം ബുദ്ധിമുട്ടാണ്. കാരണം രണ്ടാമത് ചെയ്യമ്പോൾ മുഖത്തിന് അതെ പെർഫെക്ഷൻ കിട്ടിക്കോളണം എന്നില്ല . . അതുകൊണ്ട് വായനക്കാർ ഒരു ചിത്രം കൊണ്ട് ത്രിപ്തിപെടുക.

1

തൻ്റെ പുതിയ പ്രോജെക്ടിൻ്റെ കാസ്റ്റിംഗ് കാൾ തയ്യാറാക്കുന്ന തിരക്കിലാണ് സൂപ്പർഹിറ്റ് സംവിധായകൻ ആയ 33 കാരനായ ഗോവിന്ദ് വർമ്മ . തുടർച്ചയായ 3 സൂപ്പർ ഹിറ്റ് സിനിമകൾ വളരെ ചെറിയ കാലയളവിൽ ചെയ്തൂ എന്നതാണ് അദ്ദേഹത്തിൻ്റെ ജനപ്രീതി ഏറെ ഉയരാൻ കാരണം .  ഇപ്പോൾ ഗോവിന്ദ് വർമ്മ സിനിമയിൽ നിന്ന് മാറി വെബ് സീരിസിൽ തൻ്റെ മുദ്ര പതിപ്പിക്കാൻ ആയി ഒരുങ്ങുക ആണ് . അതിനായി തന്നെ അമേരിക്കയിൽ ആസ്ഥാനം ഉള്ള പ്രമുഖ ഒ ടി ടി പ്ലാറ്റ് ഫോം  ആയ എച് ബി  മാക്സ് ആയി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് വർമ്മ . സിനിമയിൽ നിന്ന് വെബ് സീരീസിലേക്കു ചുവടു മാറാനുള്ള പ്രധാന കാരണം തൻ്റെ സങ്കല്പത്തിൽ ഉള്ള കഥ സെൻസർ ബോർഡിൻ്റെ ഇടപെടൽ ഇല്ലാതെ ആളുകളിൽ എത്തിക്കാം എന്നുള്ളതും പിന്നെ ആ കഥയ്ക്ക് അന്താരാഷ്ത്ര തലത്തിൽ കാഴ്ചക്കാർ ഉണ്ടാകുമെന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *