“”ഇല്ല… പോകില്ല… ചേട്ടായി ഇവിടെ തന്നെ വെയിറ്റ് ചെയ്യാം കേട്ടോ… ചെല്ല്…!””
“”എങ്ങോട്ടും പോയേക്കരുത്… എനിക്ക് പേടിയാവും…!!! പോയാ കൊല്ലും ഞാൻ നിന്നെ ങാ…””
പല്ലിറുമ്മിക്കൊണ്ട് അവൾ പറഞ്ഞു.
അവളുടെ അപ്പോഴത്തെ ബുദ്ധിക്കും മാനസിക നിലയ്ക്കും അനുസരിച്ചാണ്
അവൾ സംസാരിച്ചതെന്ന് എനിക്കറിയാം അത് കൊണ്ട് ഞാൻ എല്ലാം മനസ്സിലൊതുക്കി.
കുളിമുറി പാതി മാത്രം ചാരി വച്ചാണ് അവൾ ഡ്രെസ്സ് അഴിക്കുന്നത്. കാരണം ഒരു മിന്നായം പോലെ ആ കതകിന്റെ ഗ്യാപ്പിൽ കൂടി ഞാൻ അവളുടെ രൂപം കാണാനിടയായി.
പക്ഷെ അപ്പോൾ തന്നെ ഞാൻ കതക് പുറത്ത് നിന്നും വലിച്ചു കുറ്റിയിട്ടു.
ദൈവാധീനം കൊണ്ട് വലിയ ഏതോ ആപത്തിൽ നിന്നും രക്ഷപെട്ടു എന്ന് മാത്രം വിശ്വസിക്കാം…
ആ സമയത്ത് അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അമ്മച്ചിയോടും, നാട്ടാരോടേം ഞാൻ എന്ത് ഉത്തരം പറയും…
ഹോ… ചിന്തിക്കാൻ പോലും പറ്റുന്നില്ല.
ഈയിടെയായി ചില സന്ദർഭങ്ങളിൽ, ഞാൻ എന്ന വ്യക്തിക്ക് അവളുടെ ഭർത്താവായ “കിഷോർ” ന്റെ പരിവേഷം കൊടുത്തിരിക്കുകയാണ് അവൾ…
“”അതെ അതിന് കാരണമുണ്ട്…!!””
അകാലത്തിൽ വിധവയായതാണ്, എന്റെ സഹോദരി ദീപു… അതിന്റെ ഷോക്കിൽ നിന്നും അവൾ ഇതുവരെ വിമുക്തയായില്ല…
മനസ്സെന്ന തുലാസിന്റെ തുലനം ഒന്ന് അണുവിട മാറിയാൽ ആരും ഈ അവസ്ഥയിൽ വന്നുചേരാം..
അതെ.. നിങ്ങൾക്കുമറിയേണ്ടേ ആ കഥ…???
അമ്മച്ചി, ചേട്ടൻ, ചേട്ടത്തി,( ചേട്ടന്റെ ഭാര്യ ) ഞാൻ, എന്റെ അനിയത്തി… ഐവർ അടങ്ങുന്നതായിരുന്നു എന്റെ കുടുംബം.
എന്റെ പേര് റോയ് മാത്യു… എല്ലാവരും എന്നെ റോയിച്ചൻ എന്നാണ് വിളിക്കുന്നത്.
എന്റെ ചേട്ടൻ സാബു, ചേട്ടത്തി, റൂബി അമ്മച്ചി ലക്ഷ്മിയായിരുന്നു, പിന്നീട് അത് ട്രീസ എന്നാക്കി… അപ്പച്ഛൻ മാത്യു…ഇളയ അനിയത്തി ദീപു എന്ന് വിളിക്കുന്ന ദീപ്തി…
ആ പേര് കേൾക്കുമ്പോ എന്തോ ഒരു വ്യത്യസ്ഥത തോന്നുന്നില്ലേ…??. ങാ… ഉണ്ട്…!!
അപ്പൊ, എന്റെ ഫാമിലി ഹിസ്റ്ററി ആദ്യം പറയാം… അതാവുമ്പോ നിങ്ങൾക്ക് ഞങ്ങളെ പറ്റി ഒരു കൃത്യമായ ധാരണയുണ്ടാകും.