പക്ഷെ ഞാനും കൂടി അവളെ സപ്പോർട് ചെയ്തില്ലെങ്കിൽ പിന്നെ അവളെ നമ്മുക്ക് ഒരിക്കലും ഒരു സാധാരണ നിലയിൽ തിരിച്ചു കിട്ടില്ല.
ആ ഒരു യാഥാർഥ്യം എനിക്കല്ലാതെ വേറാർക്കും അറിയില്ല. അറിയിച്ചിട്ടില്ല, അറിയിച്ചിട്ട് കാര്യവുമില്ല.
ഈ മാനസികാവസ്ഥ ഒന്നു മാറിക്കിട്ടാൻ ഡോക്ടർ ഉപദേശിച്ചത് ഇത്ര മാത്രം, വേഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പേടിപ്പെടുത്തുന്നതുമായ ഒരു വിഷയവും അവളുടെ മുന്നിൽ പ്രകടിപ്പിക്കരുത്, പറയരുത്.
കഴിവതും അവളെ സന്തോഷിപ്പിക്കാനും, ഉല്ലസിപ്പിക്കുന്ന രീതികൾ കൈക്കൊള്ളുക മാത്രം.
എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യിക്കുക, സന്ധ്യകളിൽ അൽപ്പം നടത്തം, ഔട്ടിങ്, മനസ്സിനെ ഫ്രഷായി നിറുത്താൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. അങ്ങനെയൊക്കെ…
വയലന്റ് ആവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. അത് ഏത് സമയത്തും സംഭവിക്കാം.
മനസ്സിന്റെ താളം തെറ്റാൻ വലിയ സമയമൊന്നും വേണ്ടല്ലോ.??
അങ്ങനെ മനസ്സിന്റെ താളം തെറ്റിയതാ നമ്മുടെ ദീപുക്ക്…
അതിന് കാരണക്കാർ ആരെന്നു ചോദിച്ചാൽ ആരുമില്ല… ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ആവില്ല.
സംഭവിച്ചത് സംഭവിച്ചു, ഇപ്പോഴത്തെ അവസ്ഥയിൽ അവളെ അതിൽ നിന്നും കര കേറുക എന്നതാണ് പ്രധാനം.
ഡോക്ടറുടെ ഉപദേശ പ്രകാരം മിക്ക ദിവസങ്ങളിലും സന്ധ്യക്ക് ഞാൻ അവളെ ബീച്ചിലേക്കും പാർക്കിലും ഒക്കെ കൊണ്ടുപോകാറുണ്ട്. മിക്ക ദിവസങ്ങളിലും പോയത് പോലെ തന്നെ തിരികെ വരും… ഒന്നും മിണ്ടാറില്ല… ഒന്നും പ്രതികരിക്കാറില്ല.
കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊടുത്താൽ കഴിക്കില്ല… കുറെ നേരം നോക്കിയിരുന്നിട്ട് അത് ദൂരെ കളഞ്ഞിട്ട് തിരിഞ്ഞു നടക്കും.
സിറ്റിയിലേക്കൊന്നും കൊണ്ടുപോകാറില്ല കാരണം എപ്പോഴാണ് അവളുടെ സ്വഭാവം മാറും എന്ന് പറയാൻ വയ്യ.
സഹായിക്കാനോ, സഹകരിക്കാനോ ആരുമില്ലേ ഈവീട്ടിൽ എന്ന് അയൽ വാസികൾ പലരും ചോദിക്കാറുണ്ട്…
അതൊക്കെ കുത്ത് വാക്കുകളാണെന്ന് നമ്മുക്കും അറിയാം, എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ താടിക്ക് കൈയും കൊടുത്ത് കാര്യങ്ങൾ ചികഞ്ഞു ചോദിക്കാനും കുറ്റപ്പെടുത്താനും ഒക്കെ എല്ലാവരും ബഹു മിടുക്കരാണ്…