ചില നേരങ്ങളിൽ ദൈവം മനുഷ്യന്റെ രൂപത്തിൽ വന്ന് സഹായിക്കുമെന്ന് പറയുന്നത് സത്യമായിരിക്കും.. അതായിരിക്കും ആ മനുഷ്യൻ.
ആരുമില്ലാത്തവന് ദൈവം തുണ… അതാണ് എന്റെ വിശ്വാസം.
നേഴ്സുമാരുടെയും, ഡോക്ടർ മാരുടെയും സന്ദർഭോചിതമായ ഇടപെടലിന്റെ ശ്രമത്തിന്റെയും ഫലമായി ദീപുവിന് കുറെ നേരം കൊണ്ട് ബോധം തെളിഞ്ഞു.
ഉപ്പുവെള്ളം ശർദിച്ച പത്തു മിനിറ്റിനു ശേഷം കണ്ണുകൾ തുറന്ന് അവൾ കുറെ നേരം അവൾ ചുറ്റും നോക്കി , അല്പം കരഞ്ഞു പിന്നെ നോർമലായി.
“”ദീപു… മോളേ.. നീ എന്തിനാ മോളേ ഈ കടുംകൈ ചെയ്യാൻ പോയത്… നീ ഈ ഏട്ടനെയെങ്കിലും ഓർത്തോ…?? നിനക്ക് വേണ്ടി ഞാൻ എത്ര കഷ്ട്ടപെടുന്നുണ്ട് എന്നറിയാമോ നിനക്ക്…!!??
“”മതിയായി ചേട്ടായി, മടുത്തു എനിക്കീ ജീവിതം… ഒന്ന് തീർന്നു കിട്ടിയാൽ മതി… എന്തിനാ എന്നെ രക്ഷിച്ചത്…?? ഈ ജീവിതം എനിക്കൊരു ഭാരമാണ് ശിക്ഷയാണ്… ആർക്കുമൊരു ഭാരമാവാൻ എനിക്ക് വയ്യ.””
അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു.
ആ വാക്കുകൾ കേട്ട്, ഞാൻ അവളെ അണച്ചു പിടിച്ചു. സങ്കടം കൊണ്ട്
എന്റെ വിതുമ്പി വന്ന ചുണ്ടുകൾ ഞാൻ സ്വയം കടിച്ചു പിടിച്ചു.
“”ഈ ചേട്ടായി ഉള്ളിടത്തോളം കാലം എന്റെ മോള് ആരെയും ഭയപ്പെടേണ്ട… ഇത് നിന്റെ ചേട്ടായി തരുന്നത് വാക്കാ മോളേ…!!””
പെണ്ണായ അവൾക്ക് മനസ്സിലെ ദുഃഖം കരഞ്ഞു തീർക്കാം, എന്നാൽ ഇതൊക്കെ കണ്ട് സഹിക്കുന്ന ഏകപ്പെട്ടു പോയ ഒരു മനുഷ്യനാണ് ഞാൻ…
എന്റെ മനസ്സിനുള്ളിൽ അണപ്പൊട്ടി വന്ന ദുഃഖം കടിച്ചമർത്തി ഞാൻ നിന്നു.
ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നിയെങ്കിലും മനസ്സിലെ ദുഃഖം മറ്റാരെയും കാണിക്കാനുള്ളതല്ല എന്ന് ഓർത്തപ്പോൾ നിശബ്ദനായി ഞാൻ…
ഒരു ഡ്രിപ്പ് കൊടുത്ത ശേഷം, രണ്ടു മണിക്കൂർ കഴിഞ്ഞ്, ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി ഞങ്ങൾ പുറത്തോട്ട് നീങ്ങി.
അവളെയും ചേർത്തു പിടിച്ചു ഞാൻ എന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി.
ഹോസ്പിറ്റൽ കോമ്പൗണ്ടിൽ, സ്വയം മാന്യരെന്ന് ധരിച്ചു ചുറ്റി നടക്കുന്ന ചില ഫ്രീക്കൻമാരുടെ കഴുകൻ കണ്ണുകൾ എന്റെ പെങ്ങളുടെ നനഞൊട്ടിയ ശരീരത്തിലോട്ട് നോക്കി വെള്ളമിറക്കി..