എടാ ശശാങ്കാ. നമ്മുടെ കറുകച്ചാലിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ ആയാലോ- തങ്കച്ചി ശശാങ്കനോട് ചോദിച്ചു.
അതു കൊള്ളാം തമ്പുരാട്ടീ, അതന്നെ മതി- ശശാങ്കൻ പറഞ്ഞു.
അതു നല്ല സ്ഥലമാണോ?- സുമേഷ് അയാളോട് ചോദിച്ചു.
പിന്നേ, കറുകച്ചാലിൽ റബർ കാടിനിടയിലാ ആ സ്ഥലം. പത്തറുപതേക്കർ സ്ഥലവും അതിന്റെ ഒത്തനടുക്ക് ഒരു ബംഗ്ലാവും. തമ്പിയദ്യം പണിഞ്ഞ ബംഗ്ലാവാ. നല്ല ക്ലീൻ ക്ലീനായിട്ടാണു ബംഗ്ലാവും പരിസരവുമൊക്കെ പരിപാലിച്ചുപോരുന്നത്. പിന്നെ അടുത്തൊന്നും വലിയ ആൾത്താമസമില്ല, അതോണ്ട് ആളുകളുടെ ശല്യവുമില്ല.ശശാങ്കൻ പറഞ്ഞു. അയാൾ പറഞ്ഞതു കേട്ടു സുമേഷിന് നല്ല സന്തോഷം തോന്നി.അതു തന്നെ മതി. അയാൾ പറഞ്ഞു.
വേണമെങ്കിൽ സുമേഷും സംഘാംഗങ്ങളും അവിടെ പോയി താമസിക്ക്.നിങ്ങൾക്ക് മദ്യാപാനമോ പാർട്ടിയോ ഒക്കെ നടത്തണമെങ്കിൽ സൗകര്യമായിട്ട് നടത്തുകയും ചെയ്യാം.-തങ്കച്ചി പറഞ്ഞു.
അടിപൊളി, അതു കൊള്ളാം, ഞങ്ങൾ അങ്ങോട്ടേക്കു തന്നെ പോകാം. ക്യാമറമാൻ ഉൾപ്പെടെ 5 പേരുണ്ട് ഞങ്ങൾ. ഷൂട്ടിങ് കഴിയുന്നവരെ അവിടെ താമസിക്കാം- സുമേഷ് പറഞ്ഞു.
കുളിക്കാനും മറ്റെല്ലാത്തിനുമുള്ള സൗകര്യം അവിടെയുണ്ട്. തമ്പിയേട്ടൻ അവിടെ ഒരു മുറി നിറച്ചും വിലകൂടിയ മദ്യം വാങ്ങിവച്ചിട്ടുണ്ട്. ആവശ്യത്തിന് കുടിക്കാം. ഭക്ഷണം എന്തെന്നു പറഞ്ഞാൽ മതി, ശശാങ്കൻ അവിടെയെത്തിക്കും. വെടിയിറച്ചി വേണമെങ്കിൽ അതും എത്തിക്കും.- തങ്കച്ചി തന്റെ ആതിഥ്യമര്യാദ വ്യക്തമാക്കി.അക്കാര്യത്തിൽ തമ്പുരാട്ടിപുരം തറവാട്ടിലെ ആൾക്കാർ എന്നും മികച്ചു നിന്നു. തങ്ങളുടെ അതിഥികളെ ഏതുവിധേനയും പരിപാലിച്ചു സുഖിപ്പിച്ചു വിടുന്നതിൽ അവർക്ക് വലിയ ശ്രദ്ധയായിരുന്നു.
അല്ല ശശാങ്കാ, ഇവർക്ക് അന്തിത്തുണയ്ക്ക് ആളുവേണ്ടേ- തങ്കച്ചി ചെറിയൊരു വികൃതിച്ചിരിയോടെ ചോദിച്ചു.സുമേഷിന് കാര്യം മനസ്സിലായില്ല.
റബറുതോട്ടത്തിലൊക്കെ നല്ല തണുപ്പാ, നല്ല കളിമൂഡ്. രാത്രി സെറ്റപ്പാക്കാൻ പെണ്ണുങ്ങളെ വേണമോന്നാ തങ്കച്ചി ചോദിച്ചത്.- ശശാങ്കൻ വിശദീകരിച്ചു.
സുമേഷിനു കിളിപാറി. വെടിവയ്ക്കാൻ പെണ്ണുങ്ങളെ വരെ ഏർപ്പാടാക്കിത്തരുന്ന ആതിഥ്യമര്യാദ, കൊള്ളാലോ സംഗതി.
അതൊക്കെ മോശമാണോ തമ്പുരാട്ടീ, പിന്നെ പുറത്താരെങ്കിലുമറിഞ്ഞാൽ, ഞങ്ങൾ ഇന്ത്യയിലെ നമ്പർ വൺ ക്രിയേറ്റീവ് ഡയറക്ടേഴ്സ് ആണ്- സുമേഷ് പറഞ്ഞു.
ഒരു മോശവുമില്ല സുമേഷേ, ജീവിതം ആസ്വദിക്കുന്ന പ്രായമാണല്ലോ നിങ്ങൾ. എല്ലാം ആസ്വദിക്കുന്നതിൽ തെറ്റില്ല. പിന്നെ പുറത്താരും അറിയില്ല. തമ്പുരാട്ടിപുരം തറവാട്ടിന്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ എന്തു നടക്കുന്നെന്നത് ഒരീച്ചപോലും അറിയില്ല.ശശാങ്കാ, ഇവർക്ക് വേണ്ടത് ചെയ്തുകൊടുക്ക്- തങ്കച്ചി ശശാങ്കനോട് പറഞ്ഞു.