ഞങ്ങൾക്ക് കുറച്ച് കൃഷിയൊക്കെ ഉണ്ട്. ചേമ്പ്, ചേന, കപ്പ, വാഴ ഇതൊക്കെയാണ് ഇപ്പൊ ഉള്ളത്. പയർ. മത്തൻ. വെള്ളേരി തുടങ്ങിയവയും ഉണ്ടാവാറുണ്ട്. പക്ഷെ ഇപ്പോ അതിന് പറ്റിയ ടൈം അല്ല. അതോണ്ട് നിലവിൽ ഇത്രയൊക്കെ ഒള്ളു. ഇത് തന്നെ ആദ്യം ഞങ്ങൾക്ക് വേണ്ടി ഉള്ളത് മാത്രം ഉണ്ടാക്കിയതാണ്. പിന്നെ നല്ല വിളവ് കിട്ടുന്നുണ്ട് എന്ന് കണ്ടപ്പോൾ കുറച്ച് കൂടെ അധികം ഉണ്ടാക്കി. ഞങ്ങൾക്ക് ആവശ്യം ഉള്ളത് എടുത്ത് കഴിഞ്ഞാൽ ബാക്കി ഞാൻ ചെറിയ ഏതെങ്കിലും വണ്ടി വിളിച്ച് അതിൽ കയറ്റി കവലയിൽ കൊണ്ട് പോയി കൊടുക്കും.
ആക്കാം… നമ്മൾ രണ്ട് പേരും കൂടെ കൂടിയാൽ അത് ഒരു മണിക്കൂറ് കൊണ്ട് തീർക്കാൻ ഉള്ളതെ ഒള്ളു. ഞാൻ പറഞ്ഞു..
എന്നാ വാ നീ തടം മൂടിയാൽ മതി വളം(ആട്ടിൻ കാഷ്ട്ടം) ഞാൻ ഇട്ടോളാം. അമ്മ പറഞ്ഞു..
രണ്ട് ദിവസം മുന്നെ ഇതൊക്കെ വാരിക്കൂട്ടി കൃഷിക്ക് ഇടാൻ നിന്നപ്പോഴാണ് അമ്മ പറയുന്നത്.
നീ ഒക്കെ ശെരിയാക്കി വെച്ചാൽ മതി നീ ഇട്ടാൽ ഒന്നും ശെരിയവില്ല. രണ്ട് ദിവസം കഴിഞ്ഞാൽ നമുക്ക് ഒരുമിച്ചിടാം ന്ന്… അല്ലെങ്കിലും എന്തിനും അമ്മ കൂടെ ഉള്ളതാണ് എനിക്കും സന്തോഷം..
ഞാൻ പിന്നെ എതിർത്ത് ഒന്നും പറയാതെ എല്ലാം വാരി കൂട്ടി ഒരു മൂലയിൽ കൊണ്ടോയി വെച്ചു. കൃഷിയുടെ ചുവട്ടിൽ വളം ഇടാൻ പാകത്തിന് തടം എടുത്ത് വെക്കുകയും ചെയ്തു.
ഞങ്ങൾ വളം എല്ലാം എടുത്ത് കൃഷിയിടത്തിൽ കൊണ്ടോയി വെച്ചു. അധികം ദൂരെയൊന്നും അല്ല ട്ടോ… വീടിന്റെ അടുത്ത് തന്നെയാണ് കൃഷി.
അമ്മ വെറുതെ അളവ് നോക്കും പോലെ എന്തൊക്കെയോ കാണിച്ച് ഓരോന്നിനും ചുവട്ടിൽ ഇട്ട് കൊണ്ടിരുന്നു. വെറുതെ കാണിക്കുന്നതാണ് ഞാൻ ഇട്ടാൽ ശെരിയാക്കില്ല എന്ന് പറഞ്ഞിട്ട് അമ്മ വെറുതെ വാരിയിട്ടാൽ ഞാൻ എന്തെങ്കിലും പറയും എന്ന് കരുതിയിട്ടാണ്. പാവം…
ഞാൻ അതൊക്കെ ഭംഗിയായി മൂടി ഒരു ഒന്ന് ഒന്നര മണിക്കൂർ ആയപ്പോ പണി നിർത്തി ക്ഷീണം മാറ്റാൻ വേണ്ടി ഞങ്ങൾ ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ചാരി ഇരിക്കുകയായിരുന്നു.