സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]

Posted by

പാവം അശ്വതി…..ഞാൻ എന്തോ serious matter സംസാരിക്കുകയാണെന്ന് കരുതി ഉത്തരം പറഞ്ഞതാ…. വീണ്ടും ഞാൻ കളിയാക്കിയതാണെന്ന് മനസ്സിലായപ്പോൾ ദേഷ്യം കലർന്ന ചിരിയിൽ പല്ല് കടിച്ചുകൊണ്ട് അവള് പറഞ്ഞു

“പോടാ പട്ടി…..”

അത് കേട്ടപ്പോ ഞാൻ വീണ്ടും ചിരിച്ചു.. കപട ദേഷ്യത്തിൽ അവള് എൻ്റെ മുതുകത്ത് മൂന്ന് നാല് വട്ടം ഇടിച്ചു… അത്യാവശ്യം വേദനിച്ചെങ്കിലും ഞാൻ കാര്യമാക്കിയില്ല…

“Ok ok നിനക്ക് ട്രോഫി വേണ്ടെങ്കിൽ പിന്നെ എനിക്കെന്താ…..”

ഞങ്ങൾ രണ്ടാളും ചിരിച്ചു ….

അങ്ങനെ ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആയി…. അല്പസമയത്തിനകം ട്രെയിൻ പുറപ്പെടാനുള്ള announcement വന്നു…

ഫുഡ് വാങ്ങി ഞങ്ങൾ ട്രെയിനിൽ കേറി.. “ടീ… കഴിക്കാൻ നേരം ഇങ്ങു പോരെ ഒരുമിച്ചിരുന്ന് കഴിക്കാം…..”

“Ok ടാ….”

അവൾ അവളുടെ സീറ്റിലേക്കും ഞാൻ എൻ്റെ സീറ്റിലേക്കും പോയി…

സാധാരണ രീതിയിൽ ഞാൻ പ്രതീക്ഷിക്കുന്നതിൻ്റെ നേരെ വിപരീതം ആണ് നടക്കാറ് പക്ഷേ ഇന്ന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അടിപൊളിയായി കാര്യങ്ങള് മുന്നോട്ട് പോകുന്നു… ഈ അവസരം പരമാവധി മുതലെടുക്കാൻ തന്നെ തീരുമാനിച്ചു…. എന്തായാലും ഇനി കുറച്ചു സമയം കൂടി മാത്രമേ അവള് എന്നോടൊപ്പം ഉണ്ടാകൂ… പോകുമ്പോ മൊബൈൽ നമ്പർ വാങ്ങണം… ചെന്നൈയിൽ വീക്കെൻസ് ഇവളുമായി കറങ്ങണം അങ്ങനെ വമ്പൻ പ്ലാനുകൾ തയാറാക്കി… പക്ഷേ നടക്കാൻ പോകുന്നത് മറ്റൊന്നായിരുന്നു….

സമയം രാത്രി 8മണി കഴിഞ്ഞു… അമ്മൂമ്മമാർ ആഹാരം കഴിക്കാൻ തുടങ്ങി… ഞാൻ അവർക്ക് ശല്ല്യം ആകാതെ പുറത്തേക്ക് dooril പോയി നിന്നു… എന്തോ മനസ്സിൽ അശ്വതിയെ കാണാൻ ഒരു ആഗ്രഹം… ഇപ്പൊ പോയി കണ്ടാലും ഫുഡ് കഴിക്കാനുള്ള സമയം ആയതുകൊണ്ട് വേറെ ഒന്നും തോന്നില്ലായിരിക്കും… ഞാൻ അവളുടെ കമ്പാർട്ട്മെൻ്റിലേക്ക് നടന്നു…. അല്പസമയത്തെ തിരച്ചിലിനോടുവിൽ side single സീറ്റിൽ ഇരിക്കുന്ന അശ്വതിയെ കണ്ടൂ…. അവളുടെ opposit വേറെ ഒരു പെൺകുട്ടിയും അവളെയും കാണാൻ സുന്ദരി തന്നെയാ… (എൻ്റെ കണ്ണിൽ എല്ലാ പെൺകുട്ടികളും കാണാൻ സുന്ദരികളാണ് )… ചുറ്റും നോക്കിയപ്പോ ആണുങ്ങൾ ആണ് കൂടുതലും.. അവള് എഴുന്നേറ്റു… പതിഞ്ഞ സ്വരത്തിൽ അവളെന്നോട് മുകളിലത്തെ ബേർത്തിലേക്ക് നോക്കാൻ പറഞ്ഞു…. അതിൽ ഒരാൾ കിടപ്പുണ്ട് ..ഒറ്റ നോട്ടത്തിൽ തന്നെ അവന് ഒരു വശപെശക് look തോന്നി… ഞാൻ അവനെ നോക്കുന്നത് അവനും കണ്ടൂ …

Leave a Reply

Your email address will not be published. Required fields are marked *