“ടീ ഒരു മിനിറ്റ്… Problem ഒന്നും ഇല്ല… Wait….”
എന്നിട്ടും അവള് എൻ്റെ കയ്യിലെ പിടി വിട്ടില്ല….” അവൻ കൈ കഴുകി തിരിഞ്ഞപ്പോ ഞങൾ അവിടെ നിൽക്കുന്നത് കണ്ടൂ.. അവൻ എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു നിമിഷം സ്ഥമ്പിച്ച് പോയി…. അവൻ പെട്ടെന്ന് നടക്കാൻ തുടങ്ങി
“ടാ ഒരു മിനിറ്റ്…”
അവൻ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു….
ഞാൻ അവയെ അടുത്ത് പോയി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
“ടാ പൂറീമോനെ… അവള് പറഞ്ഞത് കൊണ്ട് മാത്രം ഇന്നത്തേക്ക് നീ രക്ഷപെട്ടു ഇനി ഒരിക്കൽ കൂടി നിന്നെ എൻ്റെ കയ്യിൽ കിട്ടിയാൽ എന്ന് ഇതുപോലെ ആയിരിക്കില്ല…..”
അവൻ എൻ്റെ മുഖത്ത് പോലും നോക്കാതെ മുന്നോട്ട് പോയി….
ഞാൻ വീണ്ടും അവളുടെ അടുത്ത് എത്തി…
“എന്താ അവനോട് പറഞ്ഞത്…??”
“ഒന്നുമില്ലടി ഒരു വിരട്ടൽ അത്രേ ഉള്ളൂ….”
“ഹ്.മും….”
ഞങ്ങൾ പിരിയാറായി….രാവിലെ 7 മണിക്കുള്ളിൽ ട്രെയിൻ ചെന്നൈയിൽ എത്തും ഞാനും അവളും ചെന്നൈയിൽ തന്നെ 2 സ്റ്റേഷനുകളിൽ ആണ് ഇറങ്ങുന്നത് അതുകൊണ്ട് തന്നെ അല്പം കൂടി കഴിയുമ്പോ ഉറങ്ങാനായി ഞങൾ പിരിയും പിന്നെ കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല… പക്ഷേ ആ ഒരു വിഷമം ഒന്നും അവളിൽ ഉള്ളതായി തോന്നിയില്ല… അവസാനം ഞാൻ അവളോട് നമ്പർ ചോദിക്കാൻ തന്നെ തീരുമാനിച്ചു…
“ടാ നിൻ്റെ മൊബൈൽ എവിടെ…”
ഞാൻ മനസ്സിൽ കണ്ടപ്പോ അവൾ അത് മാനത്ത് കണ്ടൂ…
“എന്തേ… എന്ന് ചോദിച്ചു കൊണ്ട് ഞാൻ എൻ്റെ മൊബൈൽ അവൾക് കൊടുത്തു… അവള് എന്തോ type ചെയ്തിട്ട് എനിക്ക് തന്നു….
“അതാണ് എൻ്റെ നമ്പർ…..”
“രാവിലെ കാണാൻ പറ്റിയില്ലേൽ വിളിക്കാം…..”
“Ok ടീ Thanks…”
“എന്തിനാ thanks…?”
“അല്ല എന്നെ വിശ്വസിച്ചതിന്…”
“പിന്നെ തേങ്ങയാ….”
“ഞാൻ റോഷ്‌നിയെ (ഞങ്ങളുടെ mutual friend) വിളിച്ചിരുന്നു.. അവളോട് നിന്നെ പറ്റി പറഞ്ഞു… അവള് വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്ന് പറഞ്ഞതുകൊണ്ടാണ്… ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയത്…..”
“ആഹാ ഇതിനിടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചോ..?” “Thanks Roshni…”