അപ്പോ ഈ പെൺകുട്ടികളോട് decent ആയി പെരുമാറിയാൽ ഇന്നല്ലെങ്കിൽ നാളെ ഉപയോഗം ഉണ്ടാകും അല്ലേ…ഞാൻ ചിന്തിച്ചു…
“എന്നാല് ok ടാ നമുക്ക് പോയാലോ എനിക്ക് ഉറക്കം വരുന്നു…..”
“എന്നാല് ok good night”
“ടീ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണേ…..”
“Ok ടാ…”
ഞാൻ എൻ്റെ സീറ്റിലേക്കും അവള് അവളുടെ സീറ്റിലേക്കും പോയി….
ഞാൻ അവിടെ എത്തിയതും അമ്മൂമ്മ എനിക്ക് വേണ്ടി കാത്തിരിക്കും പോലെ എഴുന്നേറ്റു….
“മോനെ എൻ്റെ ബെർത്ത് മുകളിൽ ആണ് ഒന്ന് സഹായിക്കോ അവിടേക്ക് കേറാൻ….”
ശെരി എന്നും പറഞ്ഞ് അവരുടെ കൈ പിടിച്ച് മുകളിലേക്ക് കേറ്റാൻ തുടങ്ങിയപ്പോ പെട്ടെന്ന് എനിക്ക് ഒരു ഐഡിയ കിട്ടി… “അമ്മേ മുകളിലേക്ക് കേറാനും ഇറങ്ങാനും ബുദ്ധിമുട്ട് അല്ലേ…”
“അതേ പക്ഷേ വേറെ എന്ത് ചെയ്യും????”
“അപ്പുറത്ത് എൻ്റെ ഫ്രണ്ടിന് താഴത്തെ ബെർത്ത് ആണ് അവിടെ പോയാൽ താഴെ കിടക്കാം…”
“ആണോ എന്നാൽ ഞാൻ അത് നോക്കാം..”
“ഞാനൊന്നു വിളിച്ചു നോക്കട്ടെ….”
ഞാൻ മൊബൈൽ എടുത്ത് അശ്വതിയെ വിളിച്ചു… 3 റിംഗ് കഴിഞ്ഞപ്പോ attend ചെയ്തു….
“എന്താടാ ഉറക്കം ഒന്നുമില്ലേ…”
“ഇല്ലെടി നിനക്ക് അവിടുന്ന് രക്ഷപെടാൻ ഒരു ചാൻസ് ഉണ്ട്….”
“ഇവിടെ ഒരു അമ്മുമ്മക്ക് അപ്പർ ബെർത്ത് ആണ് അവർക്ക് അവിടെ കയറാൻ പറ്റില്ല… So നീ ഇങ്ങു വന്നിട്ട് അമ്മുമ്മക് നിൻ്റെ സീറ്റ് കൊടുക്ക്…”
“Thank God….”
“ഞാൻ അവിടെ വന്നു നിന്നെ വിളിച്ചോളാം….”
“Ok daa…”
Call കട്ട് ആക്കി അമ്മൂമ്മയെ നോക്കി അവർ മറ്റുള്ളവരോട് വൻ ചർച്ച നടത്തുന്നു…. മറ്റുള്ളവർ എന്തൊക്കെയോ തടസ്സം പറയുന്നുണ്ട്… ഇവിടെ കിടന്നാൽ മതി എന്നോക്കെ… ഞാനിവിടെ മനസ്സിൽ മുട്ടൻ പ്രാർത്ഥന ആയിരുന്നു… ഇവരെ അങ്ങോട്ട് മാറ്റാൻ… അല്ല അശ്വതിയെ ഇങ്ങോട്ട് വരുത്താൻ എന്ന് പറയുന്നതാകും ശെരി….
5 മിനിട്ടിൻ്റെ തർക്കത്തിന് ശേഷം അമ്മൂമ്മ എന്നെ വിളിച്ചു… “മോനെ…. നമുക്ക് പോകാം..”
ഹൊ ഈശ്വരൻ എൻ്റെ പ്രാർത്ഥന കേട്ടു…
“Ok അമ്മേ….”
അവരുടെ ബാഗും എടുത്ത് ഞാൻ മുന്നേ നടന്നു…