ആകാംഷ അടക്കാൻ പറ്റാതായപ്പോൾ, ഷഹല ആ രാത്രി തന്നെ അവനോടു തനിക്കു ഏറ്റവും പ്രധാനമായും അറിയേണ്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചു
1. മുനീബിന്റെ മുമ്പത്തെ പ്രണയത്തെ കുറിച്ച്
2. തന്നോടുള്ള സ്നേഹം കൊണ്ടാണോ ഇതുവരെ വേറെ കല്യാണം കഴിക്കാത്തത് എന്നതിന്റെ യാഥാർഥ്യം
3. രണ്ടാമത്തെ കാര്യം സത്യമാണെങ്കിൽ എന്ത് കൊണ്ട് ഇത്രയും കാലം പറയാത്ത പ്രണയം ഇപ്പോൾ പറഞ്ഞു?
4. നമ്മുടെ ബന്ധം പുറത്തറിഞ്ഞാൽ, എന്റെ ജീവിതം എനിക്ക് നഷ്ടപ്പെട്ടാൽ ഞാൻ എന്ത് ചെയ്യും
എല്ലാത്തിനും മുനീബിനു ഉത്തരങ്ങൾ ഇണ്ടായിരുന്നു, അത് സത്യസന്ധമായിത്തന്നെ അവൻ ഷഹലയോടു പറഞ്ഞു
1. മുനീബിന്റെ പ്രണയം – പേര് നാസിയ, പക്ഷെ ഇപ്പോൾ ആ പേര് കേൾക്കുന്നത് പോലും അവനു ഇഷ്ടമല്ല, ഒരുപാടു വർഷത്തെ കടുത്ത പ്രണയം, എല്ലാ തരത്തിലും ഭാര്യ ഭർത്താക്കന്മാരെപ്പോലെയാണ് അവർ ജീവിച്ചത്, കല്യാണപ്രായമായപ്പോൾ അവളെ പെണ്ണ് ചോദിച്ചു വീട്ടിലേക്കു ചെന്നു, അവർക്ക് എല്ലാം കൊണ്ടും സമ്മതമായിരുന്നു, പക്ഷെ പണക്കൊതിയനായ അവളുടെ ഉപ്പാക്ക് ഒരു നിർബന്ധം, കല്യാണത്തിന് മുന്നേ അയാളെ ഞങ്ങളുടെ ബിസിനെസ്സിൽ പാർട്ണർഷിപ് ചേർക്കണം, ഞാൻ അവിടെ നിന്നും ഡിമാൻഡ്‌സ് അംഗീരിക്കാതെ ഇറങ്ങിപ്പോന്നു, പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ഒരുറപ്പുണ്ടായിരുന്നു എന്റെ നാസിയ ഞാൻ വിളിച്ചാൽ എപ്പോ വേണമെങ്കിലും കൂടെ ഇറങ്ങി വരുമെന്ന് , ഞാൻ അവളെ വിളിച്ചു, പക്ഷെ അവൾ വന്നില്ല, അവളുടെ ഉപ്പയുടെ ഡിമാൻഡ്‌സ് അംഗീകരിക്കാതെ അവൾക്കു ഈ ബന്ധത്തോടു താത്പര്യമില്ലെന്ന്, ഞാൻ തകർന്നു പോയ നിമിഷമായിരുന്നു അത്, അവൾക്കു എന്നോടുള്ള സ്നേഹം യാഥാർഥ്യമായിരുന്നില്ല മറിച്ചു അവരുടെ നോട്ടം ഞങ്ങളുടെ സ്വത്തുക്കളിലായിരുന്നു.
2.മുനീബ് ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം – നാസിയയുടെ തനി നിറം അറിഞ്ഞപ്പോൾ മുനീബിനു മൊത്തം സ്ത്രീ സമൂഹത്തോട് തന്നെ വെറുപ്പായി, പക്ഷെ അധിക നാള് കഴിയുന്നതിനു മുമ്പ് തന്നെ നാസിയ വേറൊരാളെ കല്യാണവും കഴിച്ചു, അതില് മിനീബിനു സ്ത്രീകളോടുള്ള ദേഷ്യം ഇരട്ടിച്ചു, അങ്ങനെ ഇനി ജീവിതത്തിൽ ഒരു പെണ്ണ് തന്നെ വേണ്ട എന്ന് അവൻ തീരുമാനിച്ചു, പക്ഷെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിരന്തര ഉപദേശത്തിന് ഫലമായി അവനു ഒരു കാര്യം മനസ്സിലായി, തന്നെ തഴഞ്ഞു ഒരു ഉളുപ്പും ഇല്ലാതെ വേറൊരുത്തനെ കല്യാണം കഴിച്ചു ജീവിക്കുന്ന നാസിയക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മറുപടി താൻ അവളെക്കാൾ സുന്ദരിയായ മറ്റൊരു പെണ്ണിനെ സ്വന്തമാക്കി എന്ന് അവളെ അറിയിക്കുന്നതായിരുന്നു എന്ന്, ആ വേളയിലാണ് ഷഹല എന്ന ഹൂറിയുടെ ഫോട്ടോ മുനീബിന്റെ കൈകളിൽ എത്തുന്നത് ,