ഞാൻ ഒന്ന് നെട്ടി, ചമ്മി, എന്നുള്ളതൊക്കെ ശരിയാ, അത് പിന്നെ പെട്ടെന്ന് പ്രതീക്ഷിക്കാതെ ആരെങ്കിലും മുന്നിലേക്ക് വന്നാൽ നമ്മളൊന്ന് പകച്ചു പോകില്ലേ?? പക്ഷെ സ്വന്തം ഭാര്യയെ ഇങ്ങനെ അർധനഗ്നയായി കണ്ടതിൽ ഇയാള് എന്തിനു എന്നോട് സോറി പറയണം?
ഇപ്പോൾ നിങ്ങൾക്കു ഹാരിഫിനെ കുറച്ചുകൂടെ മനസ്സിലായില്ലേ, പുതിയ ലൈഫ്കൾച്ചർ, പോരാത്തതിന് കൂടുതൽ വിവരും അറിവുമുള്ളതിന്റെ കേടു, എല്ലാത്തിലുമുപരി പുള്ളി വർക്ക് ചെയ്യുന്ന കമ്പനിയിൽ പുള്ളി മാത്രമേ മലയാളി ആയിട്ടല്ല ഇൻഡ്യാക്കാരനായിട്ടും പോലും ഒരാൾ ഉള്ളൂ, ബാക്കിയെല്ലാം യൂറോപിയൻസും, ഫിലിപ്പീനികളും, ആഫ്രിക്കൻസുമാണ്, അതുകൊണ്ടു ഹാരിഫ് ഇപ്പോൾ ആ ഇന്റർനാഷണൽ കൾച്ചർ അഡാപ്റ്റ് ചെയ്യുന്നതിന്റെ ട്രാന്സിറ്റിലാണ്.
ഓ സോറി!! ഞാൻ പറഞ്ഞുപറഞ്ഞു വേറെ എവിടെയൊക്കെയോ എത്തി 😬 ഞാൻ പണ്ട് മുതലേ ഇങ്ങനെയാ, ഒരു വിഷയം പറയാൻ തുടങ്ങിയാൽ അതിനു അനുബന്ധിച്ചുള്ള മറ്റു കാര്യങ്ങളിലേക്ക് കിടക്കും പിന്നെ ആ വിഷയങ്ങളെ അനുബന്ധിച്ച മറ്റു കാര്യങ്ങളിലേക്കും, അവസാനം പറഞ്ഞു തുടങ്ങിയ ടോപ്പിക്ക് തന്നെ മറന്നു പോകും 😄
ക്ഷമിക്കു കൂട്ടുകാരെ 🙏 വീണ്ടും കഥയിലേക്ക് തിരിച്ചു വരാം!
ഹാരിഫിന് റിപ്ലൈ കൊടുത്ത ശേഷം ഞാൻ മറ്റുള്ള മെസ്സേജ് ലിസ്റ്റ് പരിശോദിച്ചു, ഫ്രണ്ട്‌സ് ഗ്രൂപ്പിലും, ഫാമിലി ഗ്രൂപ്പിലും പിന്നെ മകന്റെ സ്കൂൾ ഗ്രൂപ്പിൽ നിന്നും ഒരുപാടു മെസ്സേജ് നോട്ടിഫിക്കേഷൻസ് കണ്ടു, കൂടാതെ കുറച്ചു ഇന്റിവിജ്വൽ മെസ്സേജിസും, ഇതിനൊക്കെ പുറമെ ഒരു പുതിയ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തിട്ടുണ്ട്, ഗ്രൂപ്പ് നെയിം :മുഹ്സിന വെഡ്‌ഡിങ്.
അതെ ഞാൻ ഇപ്പോൾ മുഹ്സിനയുടെ കല്യാണം കൂടാനാണ് ഇവിടെ എത്തിയിരിക്കുന്നത്, ഈ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ഈ കല്യാണത്തിന്റെ ഫോട്ടോസ് ഷെയർ ചെയ്യാൻ വേണ്ടി മാത്രം തുടങ്ങിയ ഒരു താത്കാലിക ഗ്രൂപ്പ് ആണ്.
കല്യാണപ്പെണ്ണ് മുഹ്സിന ഹാരിഫിന്റെ ഉപ്പാടെ പെങ്ങളുടെ മകൾ ആണ്.
ഞാൻ ആ പുതിയ ഗ്രൂപ്പിലെ ഓരോ ഫോട്ടോസും നോക്കാൻ തുടങ്ങി, പ്രത്യേകിച്ചും ഞാൻ അടങ്ങിയിട്ടുള്ള ഗ്രൂപ്പ് ഫോട്ടോസ് 😬 ബ്ലാക്ക് ഫുൾലെങ്ത് മിഡിയും, ബ്ലാക്ക് ഫുൾസലീവ് ടി ഷർട്ടും അതിനു മുകളിൽ ഒരു ഡെനിം ക്രോപ് ജാക്കറ്റുമായിരുന്നു എന്റെ വേഷം, ഓറഞ്ചു കളറുള്ള മഫ്ത വൃത്തിയായി തലയിൽ ചുറ്റി നെറ്റിക്ക് നേരെ മുകളിൽ മഫ്തകൊണ്ടു ഒരു ഗോപുര ആകൃതിയും, സത്യമായിട്ടും എല്ലാ ഫോട്ടോസിലും ഞാൻ ശരിക്കും തിളങ്ങി നിൽക്കുന്നതായി എനിക്ക് തന്നെ തോന്നി 😁 (തള്ള് അല്ല, ആത്മ പ്രശംസ എനിക്ക് ഇഷ്ടവുമെല്ലാ, ഇത് ശരിക്കും ഒരു സത്യമായ കാര്യം മാത്രം ☺️)