മുസ്തഫ ………. നിന്നെയവർക്ക് ഇഷ്ടമായിന്ന് എന്നോട് പറഞ്ഞു പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല …….. അതിൽ 5000 ഞാൻ വീട്ടിലേക്കയച്ചു ………
ഞാൻ റൂമിലേക്ക് നടന്നു …….. പിറ്റേന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു ……. ഞാൻ ജന്നാഹ് യോട് നാളത്തെ ഇന്റർവ്യൂ വിനെ കുറിച്ച് പറഞ്ഞു ……. അവൾ ആൾ ദി ബെസ്റ്റ് പറഞ്ഞ് അവളുടെ റൂമിലേക്ക് പോയി …… അവളുടെ മുഖത്തിന് അത്ര വെട്ടം പോരാ ……..എന്തോ എനിക്ക് അവളോട് ഒരു ചെറിയ ഇഷ്ടം തോന്നി തുടങ്ങി ……… അവളുടെ സംസാരവും പെരുമാറ്റവും ………
പിറ്റേന്ന് ഞാൻ ഇന്റെർവ്യൂ പോയി അവിടെ ജന്നാഹ് യും ഉണ്ടായിരുന്നു ………… ഞാൻ അവളോട് ചോദിച്ചു ……..
ഇന്നലെ എന്തേ എന്നോട് ഇന്റർവ്യൂന്റെ കാര്യം പറയാത്തത്
ജന്നാഹ് ……. അലെക്സിന് ഇവിടെയാണ് ഇന്റർവ്യൂ എന്ന് എനിക്ക് അറിയില്ലായിരുന്നു …….. ഈ ജോലി എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നുണ്ട് ……
അലക്സ് ………. അപ്പൊ നിന്റെ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഞാൻ കയറാം ……… ചിലപ്പോൾ നിനക്ക് കിട്ടിയാലോ ???
അങ്ങിനെ രണ്ടുപേരുടെയും ഇന്റർവ്യൂ കഴിഞ്ഞു ……. ഒരാഴ്ച നോക്കിയിട്ട് ആരെ എടുക്കണം എന്ന് തീരുമാനിക്കും…. ഒരു വേക്കൻസിയെ ഉള്ളു ……. അങ്ങിനെരണ്ടാളും ജോലിക്ക് പോകാൻ തുടങ്ങി …….. ജന്നാഹ് അലക്സിനോട് മത്സരിക്കുന്നുണ്ട് …….. പക്ഷെ അവൻ അത് മനസ്സിലാക്കുന്നില്ല ……… ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ അവരുടെ HR അലെക്സിനെ വിളിച്ചു ……… കുറച്ചു പേപ്പറിൽ സൈൻ ചെയ്യിക്കുന്നത് ജന്നാഹ് കണ്ടു ……… അവൾ ഉറപ്പിച്ചു അലെക്സിനെ അവർ സ്ഥിരപ്പെടുത്തിയിരിക്കുന്നു ………. വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ജന്നാഹ് അലെക്സിനോട് സംസാരിച്ചില്ല ……… റൂമിലെത്തിയാലും അവൾ അലെക്സിനെ ഒഴിവാക്കും ……… അങ്ങോട്ട് പോയി സംസാരിച്ചാലും അവൾ മൈൻഡ് ചെയ്യില്ലാ …….പിറ്റേന്ന് ഓഫീസിലെത്തിയ അലെക്സിനെ എല്ലാവരും ചിരിച്ചുകൊണ്ട് നോക്കുന്നുണ്ട് …….. ആ ചിരിയിൽ എന്തോ കളിയാക്കൽ ഫീൽ ചെയ്യുന്നുണ്ട് …….. ജന്നാഹ് അവളുടെ ജോലിയിൽ മാത്രം ശ്രെധിച്ചിരിക്കുകയാണ് ……. അവിടെത്തെ ഒരു എഞ്ചിനീയർ വൈകുന്നേരം അവനോട് പറഞ്ഞു ……… നല്ല കാശ് കിട്ടുമെങ്കിൽ ഈ പണിയൊക്കെ എന്തിനാണ് ……. ഒന്ന് മാറി കൊടുക്ക് ആ കുട്ടിക്ക് ആ ജോലി കിട്ടട്ടെ …….അലക്സിന് കാര്യം മനസ്സിലായി ……… ഞാൻ ഇവിടെ ചെയ്യുന്ന മറ്റേപ്പണിയുടെ കാര്യം ഇവിടെ എല്ലാവരും അറിഞ്ഞിരിക്കുന്നു ……… ജന്നാഹ് ക്ക് മാത്രമേ അതിനെ കുറിച്ച് അറിയാവുള്ളൂ …….. പിറ്റേന്ന് മുതൽ അവൻ ഓഫിസിൽ വരാതെയായി ……… അലെക്സിനെ ഒഴിവാക്കിയാൽ ജോലി കിട്ടും എന്നാ ഉറപ്പിലാണ് അവൾ അത് പറഞ്ഞതെങ്കിലും …… പിന്നെയത് മോശമായിപ്പോയിന്ന് അവൾക്കും തോന്നി …….. കാരണം അവൾക്ക് അറിയാമായിരുന്നു അലക്സ് എന്ത് പണിയെടുത്താണ് എനിക്ക് വേണ്ടി തിരികെയെത്താൻ കാശ് തന്നതെന്ന് ,,,,,,,,,,