അലക്സ് ……. വല്ലവനും വല്ലവളുമാരുടെ കൂടെകിടന്ന് ഉണ്ടാക്കിയ കാശ് കൊണ്ട് പെങ്ങളെ കെട്ടിച്ചു വിടുന്നതിൽ അഭിമാനകുറവൊന്നും ഇല്ല ……. ജന്നാഹ് യുടെ ‘അമ്മ ചെയ്ത തെറ്റിന് അവളെകൂടി കുറ്റപ്പെടുത്തുന്നത് അഭിമാനമാണ് …….. അവളിൽ എന്ത് തെറ്റാണ് നിന്റെ വീട്ടുകാർ കാണുന്നത് ?
സുൽഫി …….. ഈ സംസാരം നമുക്ക് ഇവിടെ വച്ച് നിർത്തം ഇല്ലെങ്കിൽ നമ്മൾ പിണങ്ങും ……..
അലക്സ് ……. ഞാൻ റൂമിലേക്ക് ഒന്ന് ചെല്ലട്ടെ ……..
ഞാൻ റൂമിലെത്തി …….
അലക്സ് …….. യെന്ത നീ ഇന്ന് പോയില്ലേ ?
ജന്നാഹ് ……… എന്തോ ഒരു മൂഡില്ല ….. അതുകൊണ്ട് ലീവ് ആക്കാമെന്ന് വച്ചു ………
അലക്സ് …….. യെന്ത മൂഡില്ലാത്തത് ……..
ജന്നാഹ് ……. എനിക്ക് അറിയില്ലാ ……..
അലക്സ് …….. വീട്ടിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോ ?
ജന്നാഹ് …….. മും …….. സുൽഫി ചേട്ടൻ പറഞ്ഞില്ലേ ?
അലക്സ് …… പറഞ്ഞു ………
അലക്സ് ……… എനിക്ക് നിന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല ……… നിന്റെ വീട്ടിലെ പ്രേശ്നങ്ങളും അല്ലാ …….. എന്റെ ഭാഗത്താണ് എല്ലാ തെറ്റുകളും …….. ഇപ്പോഴത്തെ എന്റെ ജോലി നീ അറിയാതിരുന്നെങ്കിൽ ……. നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നിന്നെക്കാൾ കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരുന്നേനെ …….
ജന്നാഹ് ……. ഞാൻ പറഞ്ഞല്ലോ ചേട്ടാ …… എനിക്ക് അത് ഒരു പ്രേശ്നമേ അല്ലെന്ന് …….. എനിക്കറിയാം ചേട്ടൻ എങ്ങിനെ അങ്ങിനെ ആയിയെന്ന് ……. എനിക്ക് ചേട്ടനെ മനസ്സിലാക്കാൻ പറ്റും …… ചേട്ടൻ ഈ ജോലിക്കിറങ്ങിയത് എന്തിനീ വേണ്ടിയായിരുന്നെന്ന് എനിക്ക് നന്നായി അറിയാം …….. ഞാൻ എന്റെ അച്ഛനാരാണെന്ന് എന്റെ അമ്മയോട് ചോദിച്ചിട്ടില്ല …….കാരണം …… നാട്ടുകാർ എന്റെ അമ്മയോട് ചോദിക്കുന്നത് ഞാൻ പല പ്രവശ്യം കേട്ടിട്ടുണ്ട് ……. അപ്പോൾ ‘അമ്മ എന്റെ മുഖത്തേക്ക് നോക്കും ……… ആ ഒരു നിമിഷം അമ്മയുടെ ആ നിസ്സഹായ ഭാവം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ……… ‘അമ്മ അയാളിൽ നിന്നും ഒന്നും തിരിച്ചു പ്രേതീക്ഷിക്കുന്നുണ്ടാവില്ല …… അയാൾക്ക് ഇപ്പോ ഒരു കുടുംബം കാണും ……. ചിലപ്പോൾ അയാൾക്ക് വിഷമം ഉണ്ടാകാതിരിക്കാനും ആ കുടുംബം ‘അമ്മ കാരണം തകരാതിരിക്കാനും വേണ്ടിയാകും ‘അമ്മ ആ പേര് ആരോടും പറയാത്തത് …….. ഞാൻ ആദ്യമായി ഒരാളുടെ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ചേട്ടന്റെയാണ് …….. എന്തോ ആ ജോലിക്ക് വേണ്ടി അങ്ങിനെ പറ്റിപ്പോയി ….. ഇനി എന്നെ ഇവിടേക്ക് വരാൻ സഹായിക്കാൻ ആരും ഇല്ലെന്ന് മനസ്സ് പറഞ്ഞു ……. ഞാൻ ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേ ഒരു തെറ്റ് അതാണ് ……. ഇപ്പോഴും ഞാൻ അതിനെ കുറിച്ചോർത്ത് ദുഖിക്കുന്നു ……….