ഞാൻ അലക്സ് [AARKEY]

Posted by

അലക്സ് പോയി ഡ്രസ്സ് മാറി അവളോടൊപ്പം നടന്നു ………..

അലക്സ് ……… നല്ല വിഷമം ഉണ്ടല്ലേ ??

ജന്നാഹ് …….. കാണാതിരിക്കുമോ ചേട്ടാ ………. വലിയ എന്തോ നഷ്ടപ്പെട്ടപോലെ ……. നല്ല വിഷമം ഉണ്ട് ……. ഇനിഅമ്മയുടെ മുഖം കാണുമ്പോഴായിരിക്കും കൂടുതൽ സങ്കടം …….. എനിക്ക് വേണ്ടി എന്താണോ ഇനി ദൈവം കരുതി വച്ചിരിക്കുന്നത് ………. ജനിച്ചപ്പോൾ മുതൽ ദുഃഖങ്ങൾ മാത്രം …….

അലക്സ് ……. എനിക്ക് മനസ്സിലാകും ……….  ജന്നാഹ് എന്റെ കയ്യിൽ 1800 dr ഉണ്ട് ………. നീ നാട്ടിൽ കൊണ്ട് പോകാൻ എന്തെങ്കിലും വാങ്ങിക്ക് …………. നീ തിരിച്ചൊന്നും തരേണ്ട ………

ജന്നാഹ് …………  എനിക്ക് അറിയാം ചേട്ടാ …….. ചേട്ടൻ എങ്ങിനെയാ ഈ ക്യാഷ് ഉണ്ടാക്കിയതെന്ന് …… സുൽഫി ചേട്ടാ എന്നോട് പറഞ്ഞു …………

അലക്സ് …….. നീ  അത്  വിട് ………. അത് നിനക്ക് അറിയാമല്ലോ ………… ഈ കാശ് കൊണ്ട് നീ എന്തെങ്കിലും വാങ്ങിക്കൊണ്ട് പോ ……… ‘ഉമ്മ എന്തെങ്കിലും പ്രേതീക്ഷിച്ച് ഇരിക്കുകയാവും ……… എനിക്ക് ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു തന്നെ ചാകും …….. ഇനി വെറും കൈയ്യോടെ നാട്ടിലേക്കില്ല …… അതിലും നല്ലത് മരിക്കുന്നതാണ് ….. വീട്ടുകാർ കഷ്ടപ്പെടുന്നത് എനിക് കാണാൻ വയ്യ ……. അതൊക്കെ ഓർക്കുമ്പോഴാ ചങ്ക് പറിയുന്നത് …..

ജന്നാഹ് ……… ഇല്ല ചേട്ടാ ഞാൻ ഉമ്മയോട്  കള്ളം പറയാറില്ല ……. എന്നെയേയും എന്റെ ഉമ്മയെയും കുറിച്ച് സുൾഫിക്ക എല്ലാം പറഞ്ഞു കാണുമല്ലോ ?

അലക്സ് …….  മുംഹ് ……. നമ്മൾ വിചാരിക്കുന്നപോലെ എല്ലാം നടക്കണമെന്നില്ല ……..

ജന്നാഹ് …… മുംഹ് …….  അലക്സിന് നാട്ടിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ ?

അലക്സ് …….. മും ….. വീട് വരെ പണയപ്പെടുത്തിയാണ് എന്നെയും അനുജത്തി അന്നയെയും  പഠിപ്പിച്ചത് …….. അച്ഛന് സുഖമില്ല പണിക്കൊന്നും പോകാൻ കഴിയില്ല …..അനുജത്തി കുട്ടികളെ പഠിപ്പിച്ചു കിട്ടുന്ന കാശാണ് അകെ വരുമാനം …….. അവൾ ഞങ്ങളുടെ ഒരു ബന്ധു പയ്യനുമായി ഇഷ്ടത്തിലാണ് ……… ഞങ്ങളുടെ സ്ഥിതി അറിയാവുന്നത് കൊണ്ട് ആ കല്യാണം നീട്ടി കൊണ്ട് പോകുന്നെന്ന് മാത്രം ……  60 ദിവസത്തിനകം കുറച്ചു കാശെങ്കിലും അടച്ചില്ലെങ്കിൽ വീട് ബാങ്ക് കൊണ്ടുപോകും …….. എന്നെകൊണ്ട് അവർക്കായി ഒന്നും ചെയ്യാൻ പറ്റുന്നില്ല …….. വെറുതെ ഒരു മകൻ ………  ഞാൻ മാത്രമേ അവർക്ക് ഒരു പ്രതീക്ഷയായുള്ളു ……..  അമ്മക്ക് ഇതെല്ലം കൂടി കാണുമ്പൊൾ ആകെ ടെൻഷൻ ആണ് …….. ആലോചിക്കുമ്പോൾ തല പെരുകുന്നു ……..

Leave a Reply

Your email address will not be published. Required fields are marked *