ഞാൻ ബാൽകണിയിൽ എത്തി അവന്റെ നമ്പറിലേക്കു വിളിച്ചു… ആദ്യ മൂന്ന് റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു…
“ഹലോ സാറെ….” ചെക്കൻ നീട്ടി വിളിച്ചു…
“ഹെലോ….”
“എന്താ സാറെ, വിളിച്ചിരുന്നത്.. സാർ ആദ്യം വിളിച്ചപ്പോൾ ഇവിടെ കൊറച്ചു പണിയിൽ ആയിരുന്നു.. അത് കഴിഞ്ഞു ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ സാർ എടുത്തില്ല …”
“ആ.. അന്നേരം ഇവിടെ കൊറച്ചു ബിസി..” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…
“എന്താ സാറെ വിളിച്ചത്, എന്തേലും ആവശ്യം ഉണ്ടോ??”
“ആ ചെറിയൊരു ആവശ്യം ഉണ്ട്…”
“എന്താ സാറെ??”
“അത് മറ്റൊന്നും അല്ലടാ.. നിങ്ങടെ ഹോട്ടലിൽ ഇന്ന് വന്ന ഒരാളെ കുറിച്ച് അറിയാൻ ആണ്…”
“ഇവിടെ ഡെയിലി ഒരുപാട് ആളുകൾ വരുന്നുണ്ടല്ലോ സാറെ അതിൽ ഞാൻ എങ്ങനെ ഒരാളെ കണ്ടു പിടിക്കാൻ ആണ്….”
“നീ തോക്കിൽ കയറി വെടി വക്കതെ, ഞാൻ പറയുന്ന ഒന്ന് കേൾക്കു ആദ്യം…”
“ശരി സാറെ പറ….”
“ഡാ ഞങ്ങൾ ഇന്ന് വന്നപ്പോൾ എടുത്ത റൂം 701, അതിനു മൂന്ന് റൂം അപ്പുറം 704 ൽ വന്നവരെ കുറിച്ച് ഒന്ന് അറിയാൻ ആണ്….”
“7 ത് ഫ്ലോറിലെ റൂം ബോയ് ഞാൻ ആണ് സാറെ… സാർ പറഞ്ഞ 704 ൽ രണ്ടു കസ്ടമർ വന്നിട്ടുണ്ട് അതിൽ ആരാണ്??”
“അത്.. അവർ എപ്പോൾ വന്നു എന്ന് അറിയില്ല.. പക്ഷെ അവർ ഇറങ്ങിയത് ഞങ്ങൾ ഇറങ്ങിയ സമയത്തു ആണ്…”
“അപ്പോൾ 4.00 മണിക്കു വന്നവർ അല്ല…”
“ഞാൻ ഉദ്ദേശിച്ചവർ 3 മണിക്ക് ഇറങ്ങി”
“അത് നമ്മുടെ നിഷാന്ത് സാറും മരിയ മാഡവും….”
“അതെ അത് തന്നെ..” ഞാൻ എന്തോ നേടിയ സന്തോഷത്തിൽ അവനോടു പറഞ്ഞു…
“എന്താ സാറെ, എന്താ കാര്യം???”
“എനിക്ക് അവനെ കുറിച്ചുള്ള വിവരം അറിയണം….”
“എന്താ സാറെ എന്തേലും പ്രശ്നം ഉണ്ടോ???”