ഗായത്രി ചേച്ചി അവരുടെ വണ്ടി പോയി എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ അവിടെ നിന്നും കാലു മുന്നോട്ടു വക്കാൻ പോലും ശ്രമിച്ചത്…
ചേച്ചിയുടെ കൈ പിടിച്ചു ഞാൻ നടന്നു, അവിടെ നിന്ന സെക്യൂരിറ്റി ചേട്ടന്മാർ വാതിൽ തുറന്നു തന്നു…
അപ്പോഴാണ് ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്ക് റൂം കാണിച്ചു തന്ന ചെക്കനെ ഞാൻ കണ്ടത്, അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു, തിരിച്ചു ഞാനും ഒരു ചിരി പാസ്സ് ആക്കി…
നേരെ ഗായത്രി ചേച്ചിയെയും കൂട്ടി കാർ കിടന്ന സ്ഥലത്തേക്ക് പോയി, നായിന്റെ മക്കൾ വരുമ്പോഴേ കാർ വാങ്ങി പാർക്ക് ചെയ്തുള്ളു, തിരിച്ചു പോരുമ്പോൾ നമ്മൾ തന്നെ പാർക്കിംഗ് ൽ പോയി എടുക്കണം..
ഇറങ്ങാൻ നേരം റൂം കീ ഹാൻഡ് ഓവർ ചെയ്തപ്പോൾ കാർ കിടക്കുന്ന പാർക്കിംഗ് നമ്പർ പറഞ്ഞു തന്നത് കൊണ്ട് കൂടുതൽ ചുറ്റാൻ നിന്നില്ല…
കാറിൽ കയറിയ ഞാൻ എ സി ഓൺ ആക്കി സീറ്റിൽ ചാരി ഇരുന്നു ദീർഘ ശ്വാസം വിട്ടു…
ഇതൊക്കെ കണ്ടു ഒന്നും മനസിലാവാതെ ഗായത്രി ചേച്ചിയും…
“എന്താ കണ്ണാ ആരാ അവരൊക്കെ??”
“അവർ ആര് എന്ന് അറിയില്ല, പക്ഷെ അവൾ ആരെന്നു അറിയാം….”
“ആരാ അവൾ?? ” ചേച്ചി എന്തോ സംശയം പോലെ ചോദിച്ചു.. ഇനി എന്റെ വേറെ മറ്റവൾ വാലോം എന്നാ കണക്കിന്.
ചേച്ചി യുടെ ആ ഭാവമാറ്റം എനിക്ക് മനസിലായത് കൊണ്ടു ഞാൻ ചേച്ചിയോട് “അയ്യോ ചേച്ചി വിചാരിക്കും പോലെ ഒന്നും അല്ലെ, ചേച്ചി ഉള്ളപ്പോ എനിക്ക് വേറെ എന്തിനാ…”
ചേച്ചിയെ സുഖിപ്പിച്ചു പറഞ്ഞു…ആ ഡയലോഗ് ൽ ചേച്ചി ഒന്നു പൊങ്ങി…
“വേറെ പോയ കൊല്ലും, എന്റെ കള്ള കണ്ണന് എന്തും ഞാൻ തരുന്നില്ലേ…”
“അതോണ്ടല്ലേ, എന്റെ ഗായു ണെ എനിക്ക് പ്രിയം. ”
“എങ്കിൽ പറ, അത് ആരാ? എന്തിനാ എന്റെ കണ്ണൻ അവളെ കണ്ടു പേടിച്ചു ഒളിച്ചത്…”