“ഉം..അങ്ങനെ ചെയ്യ്. നിന്റെ ഉപ്പേം ഉമ്മേം ഇല്ലാത്ത നേരം നോക്കി സംസാരിച്ചാല്‍ മതി. നായിന്റെ മോള്‍ മോശമായി പെരുമാറിയാല്‍ അവരുകൂടി അറിയേണ്ടല്ലോ.”
“അതെ..” അബു തലയാട്ടി.
അങ്ങനെ അന്നുമുതല്‍ അബു അവളെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടി ശ്രമം തുടങ്ങി രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സാഹചര്യം ഒത്തുകിട്ടി.
അന്ന് അവന്റെ ഉമ്മയും ഉപ്പയും എങ്ങോ പോയിരിക്കുകയായിരുന്നു. മുറിയില്‍ പാട്ട് കേട്ടുകൊണ്ടിരുന്ന അമീറയെ മുരടനക്കി അബു ശ്രദ്ധ ആകര്‍ഷിച്ചു. അവള്‍ നിര്‍വികാരതയോടെ അവനെ നോക്കി.
“എനിക്ക് ഒരല്‍പം സംസാരിക്കണം…” അബു മുറിയുടെ വാതില്‍ക്കല്‍ നിന്നുകൊണ്ട് പറഞ്ഞു.
“എന്താന്നു വച്ചാല്‍ പറഞ്ഞിട്ട് പോ” അത്രയും പറഞ്ഞിട്ട് അവള്‍ മുഖം വെട്ടിച്ചു. അബുവിന് കോപം ഇരച്ചുകയറി എങ്കിലും അവന്‍ നിയന്ത്രിച്ചു.
“അത്..ഇത്താത്ത എന്നോട് വളരെ മോശമായാണ് പെരുമാറുന്നത്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇത്? അന്ന്, നിങ്ങളുടെ നിക്കാഹിന് മുന്‍പ് എനിക്ക് ഒരു തെറ്റ് പറ്റി. എന്റെ മനസിലെ ആഗ്രഹം അറിയാതെ ഒന്ന് പറഞ്ഞുപോയി..എങ്കിലും അത് ഞാന്‍ അന്നേ മറന്നു. ഇപ്പോള്‍ അമീറയെ ഞാനെന്റെ ഇത്താത്തയായിത്തന്നെ ആണ് കാണുന്നത്. കുറേക്കൂടി മനുഷ്യത്വത്തോടെ പെരുമാറിക്കൂടെ? ഞാനൊരു പണമില്ലാത്ത ആളാണ് എന്നുകരുതി..” അവന്‍ ഒരുവിധത്തില്‍ അത്രയും പറഞ്ഞൊപ്പിച്ചു.
“കഴിഞ്ഞോ?’ പുച്ഛത്തോടെ അവള്‍ ചോദിച്ചു.
അബു ഉത്തരമില്ലാതെ ചമ്മി. പെട്ടെന്ന് അവളുടെ മൊബൈല്‍ ശബ്ദിച്ചു. അവള്‍ ഫോണെടുത്ത് ചെവിയോടു ചേര്‍ത്തപ്പോള്‍ അവന്‍ അവിടെ നിന്നും മാറിക്കളഞ്ഞു.
“ഹായ് ഇക്ക..ഹ്മം എന്താ വിളിക്കാന്‍ താമസിച്ചത്…എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു…കള്ളന്‍..ങാ പിന്നെ ഇക്കാ, നിങ്ങളുടെ അനുജന്‍ വന്നു എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു..എന്റെ പെരുമാറ്റം മോശമാണത്രെ..ഇക്കാ നിങ്ങള്‍ അവനെ വിളിച്ചു മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കി നടക്കാന്‍ പറഞ്ഞേക്കണം..ഞാന്‍ അന്നേ പറഞ്ഞതല്ലേ എന്റെ വീട്ടില്‍ നിന്നോളാമെന്ന്.. ഇതൊക്കെ വല്യ ശല്യമാ..ങേ..(ചിരിക്കുന്നു)..ശരി ഇക്ക..രാത്രി വിളിക്ക് കേട്ടോ..ഹ്മം….ശരി..” അവള്‍ ഫോണ്‍ വച്ചു.
തന്നോട് പറയാനുള്ളത് അവള്‍ ഫോണിലൂടെ ഉറക്കെ അവനോട് പറഞ്ഞു കൊടുത്തത് കേട്ട അബു തകര്‍ന്ന മനസോടെ പുറത്തിറങ്ങി വരാന്തയില്‍ ഇരുന്നു. അവള്‍ക്ക് തന്നോട് സംസാരിക്കാന്‍ പോലും താല്‍പര്യമില്ല എന്ന് മാത്രമല്ല അവഹേളിക്കാന്‍ കിട്ടുന്ന ഒരവസരം പോലും അവള്‍ പാഴാക്കുന്നുമില്ല. താന്‍ അവളുടെ മുറിയില്‍ ചെന്ന് സംസാരിക്കാന്‍ ശ്രമിച്ചു എന്ന് തന്റെ ഇക്കയെന്ന നാറി അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ശീലാവതിയായ ഭാര്യ തന്നെക്കുറിച്ച് പറഞ്ഞു കൊടുത്തത് കേട്ട് അവന്‍ ആഹ്ലാദിക്കുകയായിരിക്കും ഇപ്പോള്‍. അബു പല്ല് ഞെരിച്ചു.