രണ്ടാനമ്മ ഭാഗം 15 [ചട്ടകം അടി]

Posted by

“ഞാനും അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട് ബീനേ.  2022 ഇല്‍ അവസാനിച്ച പ്രസിദ്ധമായ അമേരിക്കന്‍ കോടതി കേസില്‍ വെളിപ്പെട്ടത് എന്നെ അതിശയിപ്പിച്ചു.  അമേരിക്കന്‍ നടി ഭര്‍ത്താവായ അമേരിക്കന്‍ നടനോട് എന്താ പറഞ്ഞത്?  ങാ… ഇപ്പൊ ഓര്‍മ്മ വന്നു…   “ഞാന്‍ നിന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞോളൂ.  നിന്നെ ആര് വിശ്വസിക്കുമെന്ന് നമക്ക് നോക്കാം”.  ആ സാഹചര്യത്തില്‍ ഭാര്യ ചതിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നയാളായിരുന്നെങ്കിലും ഒരു മാസികയുടെ ലേഖനത്തില്‍ അവരുടെ ഭര്‍ത്താവ് അവരെ പീഡിപ്പിച്ചുവെന്ന് സൂചിപ്പിച്ചതുകൊണ്ടാണ് ആ കേസ് ഉണ്ടായിരുന്നത്.  ഭാഗ്യത്തിന് ഫോണ്‍ റെക്കോര്‍ഡിംഗ് പോലുള്ള തെളിവുകളെ സൂക്ഷിച്ചുവയ്ക്കാന്‍ ആ നടന്‍ മുന്‍ക്കൂട്ടി കരുതി.  ശ്രദ്ധിച്ചോ മോനെ.  നീ കാണിച്ച ഒളിഞ്ഞു നോട്ടത്തിന്‍റെയും ഫോണ്‍ പരിപാടിയുടെയും പുറകിലുള്ള  ഉദ്ദേശ്യമല്ലായിരുന്നു ആ നടന്‍ ചെയ്തതിന്‍റെ പുറകിലുള്ള ഉദ്ദേശ്യം.  പക്ഷെ ഇത്രയും തെളിവുകളുണ്ടായിട്ടും ആ നടന്‍ കേസ് വിജയിച്ചതുകൊണ്ട് പല മാധ്യമങ്ങള്‍ ഒന്നുകില്‍ ആ കേസിന്‍റെ ഫലം ശരിക്കും റിപ്പോര്‍ട്ട് ചെയ്തില്ല അല്ലെങ്കില്‍ ആ നടിയോട് അന്ധമായ കൂര്‍ കാണിച്ച് പിന്തുണച്ചു.  അത് ആധുനിക സമൂഹത്തില്‍ മറച്ചു വച്ചരിക്കുന്നൊരു രീതിയാ.  പ്രസിദ്ധമല്ലെങ്കിലും ഇതുപോലെ പല കേസുകളുള്ളതുകൊണ്ട് ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാന്‍ ജോബിയ്ക്ക് സുരക്ഷിതമാണോ എന്നതുവരെയും ഞാന്‍ ആലോചിച്ചിട്ടുണ്ട്.

“ഞാനും അങ്ങനെ ആലോചിച്ചിട്ടുണ്ടേട്ടാ.  മോന്‍റെ അമ്മാവന് എന്ത് പറ്റിയെന്ന് കണ്ടോ.  നീ വളരെ സൂക്ഷിക്കണം കുട്ടാ.  നമ്മള്‍ ചെയ്തത് തെറ്റാണെന്ന്‍ ഞാന്‍ സമ്മതിക്കുന്നു.  എന്നാ എത്രയോ പെണ്ണുങ്ങള്‍ അവര്‍ നടത്തിയ അവിഹിതം തെറ്റാണെന്ന് സ്വീകരിക്കാതെ ആണുങ്ങള്‍ക്ക് പ്രതികൂലമായ വിവാഹമോചന നിയമങ്ങളെ മുതലെടുത്ത്‌ മേന്‍റിനന്‍സ് അതോ അലിമോണി എന്ന പേരില്‍ അവര്‍ പറ്റിച്ച ഭര്‍ത്താക്കന്മാരെ കൊള്ളയടിക്കുന്നു?  ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നമ്മള്‍ സാധാരണ സ്ത്രീകളെ പോലെയല്ല… സമൂഹത്തിന് അവരെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥമല്ല.  ആ അമേരിക്കന്‍ നടന്‍ തന്നെത്താന്നെ സംരക്ഷിക്കാന്‍ ചെയ്തതുപോലെ നീയും ചെയ്യേണ്ടിവരും.  പെണ്ണായാലും ആണായാലും ഏത് ദാമ്പതിയ്കും പീഡനതിന്‍റെയോ ചതിയുടെയോ ഇരയാകാം.  എല്ലാ നിയമങ്ങളും പെണ്ണുങ്ങളെ സംരക്ഷിക്കുന്നതുപോലെ ആണുങ്ങളെയും സംരക്ഷിക്കേണ്ടതാണ്.  നിലവിലുള്ള അവസ്ഥ അങ്ങനെയല്ലാത്തതുകൊണ്ട് തന്നെത്താനെ സംരക്ഷിക്കാന്‍ എല്ലാ മുന്‍കരുതലുകളെയും എടുക്കണം മോനെ”

“അതൊക്കെ ശരിയാ.  എന്നാ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ജോബി ചെയ്തത് ന്യായീകരിക്കാന്‍ പറ്റത്തില്ല.  ബീന ചെയ്തത് തെറ്റായിരുന്നെങ്കിലും, എന്നെ പറ്റിച്ചെങ്കിലും, അതൊരു വിധത്തില്‍ ജോബിയ്ക്കുവേണ്ടിയായിരുന്നെന്നും ജോബി സാഹചര്യം കൂടുതല്‍ വഷളാക്കിയെന്നും എനിക്ക് മനസ്സിലായി.  അവന്‍റെ തെറ്റുകളില്‍ നിന്ന് അവന്‍ പഠിക്കുമെന്ന് വിചാരിക്കുന്നു”

Leave a Reply

Your email address will not be published. Required fields are marked *