ആയിക്കാണുമല്ലോ…?!?
ഇനി മുതൽ ഞാൻ ഒരു കാര്യത്തിനും ചേട്ടായിയെ ബുദ്ധിമുട്ടിക്കുമെന്ന് കരുതണ്ട…”” അവൾ മുഖം വീർപ്പിച്ചോണ്ട് പറഞ്ഞു.
“”ആ… ഇനി അതിന്റെ പേരിൽ ഒരു പിണക്കം വേണ്ട… ഞാൻ അങ്ങ് കട്ടിലിലോട്ട് വന്നേക്കാം… പോരെ…””
അവൾ അതിന് മറുപടിയൊന്നും പറയാതെ മറു വശത്തേക്ക് തിരിഞ്ഞ് ചെമ്മീൻ ചുരുണ്ട പോലെ കിടന്നു…
“”ടീ.. ദീപു… ഞാൻ ഇതാ ഇവിടെയുണ്ട് കേട്ടോ…”” ഞാൻ പറഞ്ഞതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല…
“”ടീ… പെണ്ണെ ഞാൻ ഇവിടെ തിരിച്ചെത്തി കേട്ടോ…”” അവൾ എന്നെ മൈൻഡ് ചെയ്യാതെ പിണക്കം നടിച്ചു മാറി കിടന്നു…
“”അയ്യോടി… ഇങ്ങനെ പിണങ്ങല്ലേ എന്റെ പൊന്നുങ്കട്ടെ,..””.
“”വേണ്ടാ… പോ.. എന്നോട് മിണ്ടേം, ലോഹ്യം പറയേം കൂടാനൊന്നും വരണ്ട… എന്നെ ഇഷ്ട്ടില്ലാത്തോരോട് എനിക്കും ലോഹ്യം പറയണ്ട, അതാ നമ്മുക്ക് രണ്ടുപേർക്കും നല്ലത്…
“”മോള്, ചേട്ടായിയോട് പിണങ്ങല്ലേടാ മുത്തേ….??”” തൊട്ട് തൊടാതെ ഞാൻ അവളുടെ വയറിന്റെ ചുവട്ടിൽ കിള്ളി, ഇക്കിളിപ്പെടുത്തി… പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“”ചേട്ടായിടെ ഇമ്മാതിരി സ്വഭാവത്തോട് ആർക്കാ ഇണങ്ങാൻ പറ്റുക…??””
“”നിന്റെ ചേട്ടായി ചിലപ്പോ ഒക്കെ ഇങ്ങനെയാടി മോളേ… എന്നുവെച്ച് ഒട്ടും സ്നേഹമില്ലാത്തവനോ, മൊരടനോ ഒന്നുമില്ല…””
ഞാൻ അവളിലേക്ക് കൂടുതൽ ചേർന്ന് കിടന്നു കൊണ്ട് പറഞ്ഞു.
“”ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ താഴെ തന്നെ കിടക്കായിരുന്നില്ലേ…??””
“”എടീ… മതി മോളേ ദീപു…വഴക്ക് കൂടല്ലേ… ചേട്ടായി നിന്റടുത്തു വന്ന് കിടന്നില്ലേ…??””
“”വെറുതെ കൂർക്കം വലിച്ചു കിടന്നുറങ്ങാനാണെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് വന്നേ…??””
“”ഇനി എന്താ വേണ്ടത്…??””
“”മ്മ്മ് ഹും… എനിക്ക് തണുത്തിട്ട് ഉറക്കം വരുന്നില്ല…””
“”ന്നാ പിന്നെ കമ്പിളി പുതയ്ക്കാം…!!””