അതിനിടെ ദീപുവിന് ആ കമ്പനിയിൽ നിന്നും ഇന്റർവ്യൂന്ള്ള ക്ഷണം കൂടി വന്നു.
അതിന് വേണ്ടി എറണാകുളത്തേക്ക് പോകുന്നതിന്റെ തലേ ദിവസം വൈകീട്ട് മാത്രമേ ദീപു അമ്മച്ചിയോടു ഇന്റർവ്യൂന്റെ കാര്യം സൂചിപ്പിച്ചുള്ളൂ.
കാരണം അത്രയും കുത്തുവാക്കുകളും, പ്രാക്കും കുറച്ച് കേട്ടാ മതിയല്ലോ…!!
ഇന്റർവ്യൂന് വേണ്ടി ഞങ്ങൾ അതി രാവിലെ പുറപ്പെടാനുള്ള തയാറെടുപ്പ് തലേ ദിവസം തന്നെ ചെയ്തു വച്ചു.
ഒറ്റ ദിവസം കൊണ്ട് പോയി വരാനുള്ള സംവിധാനം, ആയത് കൊണ്ട് കാലത്ത് അഞ്ചുമണിക്ക് മുൻപ് തന്നെ കോഴിക്കോട് നിന്ന് പുറപ്പെട്ടു.
സ്വന്തം കാർ ഉള്ളത് എത്രമാത്രം ഗുണകരമാണ് എന്നത് അപ്പോഴാണ് മനസിലായത്.
ഞങ്ങൾ അന്ന് തന്നെ തിരികെ എത്തുമോ, അതോ വൈകുമോ, എന്നൊക്കെയായിരുന്നു അമ്മയുടെ ജിജ്ഞാസ.
കാരണം, സംഗതി എറണാകുളത്താണെങ്കിലും അത്യാവശ്യം വന്നാൽ ഒരു രാത്രി തങ്ങാൻ അവിടെയെങ്ങും ബന്ധുക്കൾ ആരുമില്ല…
ഇനി ഉണ്ടെന്ന് പറഞ്ഞാൽ ഒരു അമ്മായി ഉണ്ട് അത് തൃശ്ശൂരിലോ, എറണാകുളത്തോ എവിടെയാന്ന് കൃത്യം അറിയില്ല…
കൊച്ചിയിൽ ആണെന്ന് പറയുന്നത് കേട്ടിരുന്നു അത്രതന്നെ…
ഞങ്ങളാരും ഇതുവരെ അവിടെ പോയിട്ടുമില്ല.
ഏകദേശം പത്തര മണിയോട് കൂടി ഞങ്ങൾ എറണാകുളത്ത് എത്തിച്ചേർന്നെങ്കിലും അതിന്റെ ഓഫീസിൽ അധികമാരും ഇല്ലായിരുന്നു…