അതിന്റെ കാര്യം തിരക്കിയപ്പോഴാണ് അന്ന് എറണാകുളം ജില്ലയിൽ മാത്രം വ്യവസായ മിന്നൽ പണിമുടക്ക് ഉണ്ടായ വിവരം അറിഞ്ഞത്.
ഇന്റർവ്യൂന് ഒത്തിരി ആളുകളുണ്ടാകുമെന്നായിരുന്നു ഞങ്ങളും കരുതിയത്…
അധികൃതർ ഇതിൽ അധികമാളുകളെ പങ്കെടുപ്പിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
അതിനിടെ ഇന്റർവ്യൂ ഇന്ന് നടക്കില്ല, ഓഫീസർ എത്തിയിട്ടില്ല എന്നോ മറ്റോ അവിടെത്തെ പിയോൺ പറയുന്നത് കേട്ടു…
ഇതൊക്കെ കേട്ട് ദീപു വല്ലാതെ ടെൻഷനടിക്കുന്നത് ഞാൻ കണ്ടു.
“”മോളേ, ദീപു ഇത് ഒരു പ്രൈവറ്റ് സ്ഥാപനമല്ലേ, കാര്യങ്ങളൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും… നമ്മൾ ക്ഷമയോടെ കാത്തിരുന്നേ പറ്റൂ…!!”” ഞാൻ പറഞ്ഞു.
ഞാൻ പോയി ഒന്നുകൂടി റിക്വസ്റ്റ് ചെയ്തു നോക്കി.
അല്പം ദൂരെ നിന്നും നേരത്തെ തന്നെ എത്തിപ്പെട്ട കാൻഡിഡേറ്റ്സിനോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞ് മറ്റെല്ലാവരോടും പിറ്റേ ദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു.
ഉടൻ തന്നെ അധികൃതർ ടോക്കാണകൾ വിതരണം ചെയ്തു. ആകെ അമ്പത് പേർക്ക് മാത്രമാണ് ടോക്കൺ കൊടുത്തത്… അതിൽ ഏഴാമത്തെ ടോക്കൺ ദീപുവിന് കിട്ടി…
എങ്കിലും ഇന്റർവ്യൂ എന്ന കടമ്പ ഒരു വലിയ സമസ്യയാണെന്ന് എനിക്കറിയുന്നത് പോലെ ദീപുവിന് അറിയില്ലലോ… പരിചയവുമില്ല…
ഡസൻ കണക്കിന് ഇന്റർവ്യൂകൾ അറ്റാൻഡ് ചെയ്തവനാണ് ഞാൻ……
ടോക്കൺ കിട്ടിയ ഉടനെ തന്നെ ദീപു വീട്ടിൽ അമ്മച്ചിയോട് കാര്യം വിളിച്ചു പറയുന്നത് ഞാൻ കേട്ടു…
“”ഹലോ.. അമ്മച്ചി… ഞങ്ങൾ ഇവിടെ പതിനൊന്നു മണിക്ക് എത്തി… പക്ഷെ ചെറിയ പ്രശ്നമുണ്ട്…!””
ഫോൺ ലൗട് സ്പീക്കറിൽ ഇട്ട് സംസാരിക്കുന്നത് കൊണ്ട് അമ്മച്ചി എന്താണ് പറയുന്നതെന്ന് എനിക്കും കേൾക്കാൻ സാധിച്ചു.
“”എറണാകുളത്ത് ഇന്ന് ഭാഗീകമായി വ്യവസായ പണിമുടക്കാണ്…. പോരാത്തതിന് ഞങ്ങളെ പോലെ ഇവിടെ എത്തിയ ഒത്തിരി പേരുണ്ട് ഇവിടെ ഒരു സംസ്ഥാന സമ്മേളനത്തിനുള്ള ആളുകൾ…””
“”ഇന്നത്തേക്ക് ടോക്കൺ കിട്ടിയത് 258 ട്ടാമതേതാണ് വൈകുന്നേരം വരെ ഇന്റർവ്യൂ കാണും എന്നാണ് അറിയാൻ കഴിഞ്ഞത്….!””
ദീപാരാധന 7 [Freddy Nicholas]
Posted by