“”ഓഹോ… അതാണോ പ്രശ്നം… അതൊക്കെ ഇപ്പൊത്തന്നെ ശരിയാക്കി തരാം…””
അവൾ ഉടനെ തന്റെ ഹാൻഡ്‌ബാഗ് തുറന്ന് അതിൽ നിന്ന് ചുവന്ന ലിപ്സ്റ്റിക്ക് എടുത്ത് ഫ്രണ്ട് മിററിൽ നോക്കി നെറ്റിയുടെ സീമന്ത രേഖയിൽ വച്ച് ഒന്ന് നന്നായി വരഞ്ഞു…
സത്യത്തിൽ ഞാൻ ഉദ്ദേശിച്ചതും അവൾ പ്രവർത്തിച്ചതും ഒന്ന് തന്നെയായിരുന്നു.
ഹോട്ടലിന്റെ കാർ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങിയ അവളുടെ മുഖത്ത് നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഇന്നദ്യമായിട്ടാണ് ഞാൻ അവളെ ഒരു സുമംഗലിയുടെ രൂപത്തിൽ കാണുന്നത്.
ഞാൻ അറിയാതെ രണ്ട് നിമിഷം അവളെ തന്നെ നോക്കി നിന്ന് പോയി.
പിന്നെ രണ്ടു ബാഗുകളുമെടുത്ത് കാർ ലോക്ക് ചെയ്തു ഞാൻ റിസപ്ഷനിലേക്ക് നടന്നു.
പേരും അഡ്രസ്സും എഴുതി കൊടുത്ത ശേഷം, ഫോര്മാലിറ്റിസ് പൂർത്തിയാക്കി…
റൂംബോയ് ഞങ്ങളെ ലിഫ്റ്റിനടുത്തേക്ക് ആനയിച്ചു… മൂന്നാം നിലയുടെ സ്വിച്ച് അമർത്തി.
റൂം കാണിച്ചു തന്നു…
സാർ, മെനു കാർഡ് ടേബിളിൽ ഉണ്ട്, ഫുഡ് ഓർഡർ ചെയ്യാൻ റൂം സർവീസിൽ ഫോൺ ചെയ്ത് പറഞ്ഞാ മതി. റൂം ബോയ് പറഞ്ഞു…
ഞാൻ മെനു നോക്കി സ്പെഷ്യൽ ഭക്ഷണത്തിന് ഓർഡർ കൊടുത്തു.
വന്ന് റൂമിൽ കയറിയ ഉടനെ അവളുടെ ബാഗ് തുറന്ന് കുറച്ച് ഡ്രെസ്സെടുത്ത് പെട്ടെന്ന് തന്നെ ബാത്റൂമിലേക്ക് കയറി. അധികം താമസിയാതെ കുളിയും കഴിഞ്ഞ് പുറത്ത് വന്ന ദീപു റൂംബോയ് കൊണ്ടു വന്ന ചായയും പലഹാരവും അതോടൊപ്പം ഒരു പാരസിറ്റമോൾ ഗുളികയും കഴിച്ച് ആ കട്ടിലിൽ തന്നെ ചുരുണ്ടു കൂടി കിടന്നു.
പിന്നെ അവൾ ഉറക്കമുണണർന്നത് പതിനൊന്നു മണിക്കായിരുന്നു. പത്തര മണിക്ക് ഡിന്നർ ഓഡർ ചെയ്തു കൊണ്ട് അവൾ ഉണരുമ്പോഴേക്കും, റൂം ബോയ് അത് കൊണ്ടുവന്നിരുന്നു.