ഉറക്കിന്റെ ആ ആലസ്യത്തിൽ നിന്നു വിട്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ ആ ഭക്ഷണം കഴിച്ചു.
ടീവി യും കണ്ട് ഇരുന്ന് കുറെ നേരം പല വിശേഷങ്ങളും പൂർവ കഥകളുമൊക്കെ പറഞ്ഞു നമ്മൾ ഇരുന്നു,.
വീട്ടിൽ ഉള്ളപ്പോ അമ്മച്ചിയുടെ പ്രസെൻസിൽ കിട്ടാത്ത എന്തോ ഒരു സ്വാതന്ത്ര്യം, ഒരു ഫീൽ അതിനുണ്ടായിരുന്നു… അവൾക്കും മറിച്ചല്ല… എന്നെക്കാൾ കൂടുതൽ സന്തോഷവതിയും ഉത്സാഹവതിയുമാണ് ദീപു…
അമ്മച്ചിയെ കുറിച്ച് എന്തോ പറഞ്ഞപ്പോൾ തന്നെ അവൾ ആ വിഷയം മാറ്റി.
ഒരു പക്ഷെ… ആ ഒരു സ്വാതന്ത്ര്യം കിട്ടാതെ കിട്ടുമ്പോൾ പല കാര്യങ്ങളും ചോദിക്കാനും പറയാനും അവൾ മനസ്സ് തുറക്കുന്നത് ഇപ്പോഴാണ്…
എല്ലാം നിമിഷങ്ങൾക്കുള്ളിൽ എന്റെ മനസ്സിൽ കൂടി അങ്ങനെ കടന്ന് പോയി. എങ്കിലും അവൾക്ക് വേണ്ടി ഈ ഒരു ടൂർ ഒന്നിച്ചു ചിലവഴിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമാണുള്ളത്.
HISTORY NO::..
പ്രത്യേകിച്ചും അത്തരം ഒരു അപകട ഘട്ടത്തിലൂടെ കടന്നു വന്നവളാണ് എന്റെ ദീപു എന്നോർക്കുമ്പോ… അത്രയൊക്കെ പോരെ എനിക്ക് സന്തോഷിക്കാൻ…??
ഈ സമയങ്ങളിൽ അവൾ എന്താവശ്യപ്പെട്ടാലും ഞാൻ സാധിച്ചു കൊടുക്കാറുണ്ട്. കാരണം സ്വന്തം ഭർത്താവിൽ നിന്നും ആഗ്രഹിച്ചതൊക്കെ കിട്ടുന്നതിന് മുൻപ് തന്നെ അവളുടെ ജീവിതത്തിൽ ദുരന്തവും, നഷ്ട്ടങ്ങളും സംഭവിച്ചു കഴിഞ്ഞിരുന്നു…
ഉറങ്ങാൻ കിടക്കുമ്പോൾ പന്ത്രണ്ട് മണിയും കഴിഞ്ഞു..
ഞാൻ ആ കട്ടിലിലെ ഇരട്ട ബെഡ്ഡുകളിലൊന്ന് വലിച്ചു താഴെ കാർപെറ്റിൽ ഇട്ടു…
“”ഇതെന്താ ചേട്ടായി തറയിൽ”” കിടക്കുന്നെ…??
“”ഓ ഒന്നുമില്ല ടീ മോളേ… നീ അവിടെ കട്ടിലിൽ കിടന്നോ, ചേട്ടായി ഇവിടെ താഴെ കിടന്നോളാം.””
“”ഇവിടെ കാട്ടിലേല് സ്ഥലമില്ലാഞ്ഞിട്ടാണോ, തറെ കിടക്കണേ..??””
“”എനിക്ക് തറെയായാലും കട്ടിലിലായാലും ഒരുപോലെയാ പെണ്ണേ…””
“”അതെന്താ, മേലെ കട്ടിലിൽ കിടന്നാല്…??””