വരാൻ വൈകുംതോറും എന്റെ ഉള്ളിലെ പേടി കൂടി വന്നു..
“” എടാ ഏത് പെണ്ണ് .നിയിത് ആരുടെ കാര്യമാ.. നീ ഈ നട്ടപാതിരാത്രീ കേറിവന്ന് പിച്ചും പെയ്യും പറയാതെ പൊയി കിടക്കാൻ നോക്ക് ചെക്കാ.. ആ പെണ്ണവിടെ ഒറ്റക്കല്ലേ.. ഒന്നാതെ അവൾക്കിരുട്ട് പേടിയാ.. അപ്പൊ അവളവിടെ ഒറ്റക്കാന്നുടെ അറിഞ്ഞാൽ സബാഷ്.. “”
“” അപ്പൊ…. അപ്പോഅവളിവിടെയില്ലേ..??? “”
“”അവളെങ്ങനാടാ നാറി ഇവിടെ വരുന്നേ.. നിന്റെ കൂടെയല്ലേ അവള് വന്നേ..””
അവളിവിടെ ഇല്ലെന്നോ… ഈശ്വര എന്റെ കുഞ്ഞ് , അവൾക്കൊന്നും വരുത്തരുതേ…,, ഞാൻ ഭിത്തിയിൽ ചാരി മാഗിയെ ദയനീയമായിയൊന്ന് നോക്കി..
“” എന്നാടാ… അവളെന്തിയെ..??? “”
പിന്നൊന്നും മറച്ചുവെക്കാതെ നടന്നതും സംഭവിച്ചതുമായ കാര്യങ്ങളെല്ലാം ഞാൻ അവളോട് പറഞ്ഞു..
“” നീ അതിനെയങ്ങ് കൊന്നുകളയെടാ…!!
ന്തിനാ ആ പാവത്തിനെയിങ്ങനെ… അല്ലേൽ തന്നെ നീ കുറച്ചൂടെ പ്രാക്ടിക്കൽ ആയി നിൽക്കണമായിരുന്നു.. പോയിരിക്കുന്നു കെട്ടിപിടിച്ചഅശ്വസിപ്പിക്കാൻ,,, നീയാര് മദർ തെരെസ്സയോ..
അല്ലേലെ അവൾക് നീ വേറെ പെണ്ണുങ്ങളോട് സംസാരിക്കുന്നത് ഇഷ്ടമല്ല.. അപ്പോ പിന്നെ ഇതിന്റെ കാര്യം പ്രതേകിച്ചു പറയണോ.. അതൊരു പൊട്ടിപെണ്ണാണെന്ന് നിനക്ക് ഞാൻ പറഞ്ഞു തന്നു വേണോ അറിയാൻ.. “”
“” മാഗി പറ്റിപോയെടി.. വാക്കുകൾ പൂർത്തീകരിയുന്നതിനു മുന്നേ കണ്ണുകൾ നിറഞ്ഞിരുന്നു..
“” അഹ് പോട്ടെ.. വാ നോക്കാം..
എവിടെയാണോ ന്തോ… “”
എന്റെ കൈയിൽ പിടിച്ചു മുന്നോട്ട് നടക്കുന്നവൾ എന്തൊക്കെയോ പിന്നേം പറഞ്ഞു, അരമുക്കാൽ മണികൂറോളം ഞങ്ങൾ പലയിടങ്ങളിൽ അന്വഷിച്ചു നിരാശയായിരുന്നു ഫലം.. ഭരിച്ച മനസ്സുമായി മാഗിക്കൊപ്പം തിരിച്ചു ഫ്ലാറ്റിലേക്ക് പോകുമ്പോൾ വണ്ടിയിൽ നിന്ന് ചാടി ചത്താലോ ന്നുപോലും ചിന്തിച്ചുപോയി അതറിഞ്ഞവണം എന്റെ വലതുകൈയിൽ അവൾ മുറുകെ പിടിച്ചിരുന്നു, ഫ്ലാറ്റിന്റെ പാർക്കിങ്ങിലേക്ക് കയറ്റുബോൾ എന്റെ തല ഡാഷ് ബോഡിന് മുകളിൽ ചാരി ഞാൻ ഒന്ന് മയങ്ങിയിരുന്നു ഒരു ചെറു മയക്കം.. ന്നാൽ ആ മയക്കത്തിനു അധിക ദൈർഘ്യം കൊടുക്കാതെ മാഗിയെന്നെ തട്ടിവിളിച്ചു..