“” അതുപ്പിന്നെ…അതേട്ടൻ തിരിച്ചു വല്ലതും പറയുമോന്നോർത്ത “”
“” അഹ് ഹാ ന്നാലും നിനക്ക് അവനെ പേടിയാണെന്ന് പറയരുത് കേട്ടോ.. എന്നാ എടവാടാണൊ ന്തോ.. “”
“” അതുപ്പിന്നെ ഏട്ടൻ അങ്ങനെ.. ഞാൻ ഞാൻ നേരിട്ട് ജോലി കണ്ടതല്ലേ… “”
“” നീ എന്ത് കണ്ടെന്ന്…?? “”
എന്റെ സ്വരം വീണപ്പോ പെണ്ണൊന്ന് ഞെട്ടി..,, ഡോറിന് വെളിയിൽ നിന്നയെന്റെ മുഖത്തേക്കൊന്ന് നോക്കി പെട്ടെന്ന് മുഖം മാറ്റിക്കളഞ്ഞു പെണ്ണ്.
“” ഏട്ടനും അവരും.. കെട്ടി.. കെട്ടിപിടിക്കണത്.. “”
“” തേങ്ങാക്കുല… നീ കാര്യം അറിയാതെയാണ് ആമി നിന്ന് ചാടുന്നെ.. “”
“” ന്ത്.. ഞാൻ കണ്ണുകൊണ്ട് കണ്ടെത് സത്യമല്ല ന്ന് ഞാൻ വിശ്വസിക്കണമെന്നാണോ നിങ്ങള് രണ്ടാളും പറയണേ.. “”
“” വിശ്വസിക്കേണ്ട നീ അതും ഏറ്റ് പിടിച്ചിരുന്നോ.. കണ്ടാ നീ..,
അവളുടെ അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല.യിവൾക്ക് രണ്ടെണ്ണത്തിന്റെ കൂടെ കുറവുണ്ടെന്ന നിക്കിപ്പോ തോന്നണേ.. “”
അവളുടെ വർത്തമാനം കേട്ട് കലി കേറിയ ന്റെ മുന്നിൽ വട്ടം നിന്ന മാഗി ന്നെ തടഞ്ഞു..
“”ഹാ.. നീയൊന്ന് ചുമ്മായിരിയെന്റെ അജു..
ആമി… നിനക്ക് നിന്റെ ഭർത്താവിനെ ഇത്രേ വിശ്വാസം ഉള്ളോ… “”
അതിനവൾ എന്തെങ്കിലും പറയും മുന്നെ ക്ഷേമ നഷ്ടപ്പെട്ട ഞാൻ ഒന്നുടെ അവളുടെ അടുത്തേക്ക് ആഞ്ഞു.
“” ആഹ്ഹ് ചോദിക്ക് അങ്ങനെ ചോദിക്ക്.. ഇവള് കാര്യമറിയാതെ ഓരോന്ന് സങ്കല്പിച്ചു കൂട്ടും, ന്നിട്ട് ഓരോന്ന് വരുത്തിയും വൈകും , ഇനി നീ മിണ്ടിയാൽ അടിച്ചുഞ്ഞൻ.. “”
ഞാൻ കൈമുട്ട് മടക്കി അവൾക് മുന്നിൽ ഭീഷണി മുഴക്കി..