“” ആഹ് യിനി ഇങ്ങോട്ട് വാ തല്ലാൻ..,!
ഞാൻ ഗാർഹിക പീഡനത്തിന് കേസോടുക്കും.. കണ്ടോ.. “”!
“” ന്നാ നീ കൊണ്ട് കൊടുക്ക്… കണ്ടാ പെണ്ണിന്റെ തിളപ്പ് കണ്ടാ നീ.. യിവള് പഴയ ആളൊന്നുമല്ല.. കണ്ട പെണ്ണിന്റെ തനി കൊണം.. “”
“” ഭർത്താവിനെ വേറെ ഒരു പെണ്ണിന്റെ.. എന്നെ കൊണ്ട് പറയിപ്പിക്കല് കൂടുതല്..
അങ്ങനെ കണ്ടാ ഏതൊരു ഭാര്യയും ഇതല്ല ഇതിൽ കുടുതലും കാണിച്ചൂന്നു വരും.. “”
അതിനെന്റെ നവടഞ്ഞു.. ശെരിയാ ഞാൻ ആയാലും ഇങ്ങനെ.. അല്ല കൊന്നേനെ രണ്ടിനേം കാര്യം അറിയുന്നതിനും മുന്നെ..
“” രണ്ടും നിർത്താണുണ്ടോ.. എടി ഇത് കേൾക്ക് നീ., കാര്യം ഞാൻ പറയാം.. “”
മാഗി അവളുടെ അടുത്തേക്ക് നടന്നു അവളുടെ കുടെയാ സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നടന്ന കാര്യങ്ങൾ അവൾക് വ്യക്തമാക്കി കൊടുത്തതും പെണ്ണെന്നെയൊരു നോട്ടം, അത് കണ്ടെനിക് ചിരി വന്നെങ്കിലും പുറമെ ഞാൻ അത് കാണിച്ചില്ല മുഖത്ത് ഗൗരവം നടിച്ചു , അഭിനയിക്കാൻ എന്നെ കഴിഞ്ഞേ ഉള്ളൂ.. അതുകൊണ്ട് തന്നെ പെണ്ണ് വീണ്ടും വീമുകയായി., ഞാൻ കുറച്ച് ഡിമാന്റ് ഇട്ട് തന്നെ നിന്ന്..
അഹ് വരണുണ്ട്.. വരട്ടെ.. മാപ്പ് പറഞ്ഞെന്റെ കാലുപിടിക്കട്ടെ.., ശമിക്കാൻ പറ്റൊന്ന് അപ്പൊ നോകന്നെ..
“” അതെ പോട്ടെ.. എനിക്കൊരു അബദ്ധം പറ്റിപ്പോയി.. സോറി..!!
പിന്നെ കെട്ടിപ്പിച്ചത്… “”
അവളൊന്ന് നിർത്തി എന്റെ നെഞ്ചിൽ കൈകൾ ചേർത്ത് അങ്ങനെ നിന്നു, പാവം ഒരുപാട് നൊന്തു ന്ന് തോന്നുന്നു., ഞാൻ അങ്ങനെ യൊന്നും പെരുമാറാൻ പാടില്ലായിരുന്നു.. ന്റെ ഭാഗത്തും തെറ്റുണ്ട്..
അധികനേരം വേണ്ടിവന്നില്ല ആ പ്രസ്താവന എന്നിൽ നിന്നും മാറാൻ, നെഞ്ചിൽ ഒരു നോവ് ഹൂ…. എരിവ് വലിച്ചു പോയി ഞാൻ
“” അതൊരിക്കലും ഞാൻ ക്ഷേമികില്ലെടാ പട്ടി…!!