അത് കണ്ട് തറഞ്ഞവിടെ നിന്നവളെ പിന്നാലെ വന്ന ഒരു സ്ത്രീ ( അവളുടെ അമ്മ ആണെന്ന് തോന്നുന്നു) വരാൻ പറഞ്ഞ് അവളുടെ കൈപ്പിച്ചു മുന്നോട്ടാഞ്ഞ അവരോട് അവൾ എന്തോ പറഞ്ഞ് ന്നെ ചൂണ്ടി.. ഖത്തം….ടാറ്റ ഗുഡ് ബൈ..
ന്തിനാ കൂട്ടി ആവശ്യമില്ലാത്തതൊരോന്ന് പറഞ്ഞുകൊടുക്കാൻ പോണേ.. തീർന്ന് ഇന്നെന്റെ കട്ടേo പടവും മടങ്ങും, കത്തുന്ന കണ്ണുകളുമായി എന്റെ അരികിലേക്ക് ചുവടുകൾ വൈകുന്ന ആ മാംസം ബിണ്ടത്തെ കണ്ടെന്റെ സർവ്വ നാടികളും തളർന്നുപോയി, അതെ ഏതാനും നിമിഷങ്ങൾക്കകം ഞാൻ നാറി നാണം കെടാൻ പോവാണ്,അവരുടെ ആ വരവും ഭാവവും എല്ലാം കണ്ടെന്നിൽ ഭീതി നിറഞ്ഞു. “ALBERT FISH LETTER “” ൽ പറയുന്ന പോലെ ഇവരെന്നെ തിന്നുവോ.. ന്ന് പോലും തോന്നിപ്പോയി അവരുടെ ആ പാതങ്ങളുടെ ശബ്ദം അവിടെ ഉള്ള തിരക്കിനിടയിലും എനിക്ക് നന്നായി തന്നെ കേൾക്കാൻ കഴിഞ്ഞു.ആ സ്പന്ദനങ്ങൾ ക്രമദീതമായി എന്റെ ഹൃദയത്തിന്റെ വേഗത വർധിപ്പിച്ചു.. ഒരു വേള ഞാൻ എന്റെ ആമിയെ നോക്കി എന്റെ ഈ ഭംഗിയുള്ള മുഖം അവസാനമായി അവളെലും കണ്ടോട്ടെ ന്ന് നിക്ക് തോന്നിപോയി. അതറിഞ്ഞിട്ടാണോ അതോ ആ കാഴ്ച കാണിച്ചു കൊടുക്കാനാണോ അവളും അടുത്ത ഉമ്മായിക്കായുള്ള തയാറെടുപ്പിപിൽ ചുണ്ടുകൾ കൂർപ്പിച്ചുന്നാൽ എന്റെ ഭാവം കണ്ടും എന്റെ അടുത്തേക്ക് വരുന്നവരെ കണ്ടും പെണ്ണിന്റെ ചുണ്ടിലെ ചിരി മാഞ്ഞു അവൾ എന്നിലേക്ക് ഓടി എത്താൻ നോക്കുന്നുണ്ടായിരുന്നു ന്നാൽ അതിന് മുന്നെ എന്റെ മുന്നിൽ അവർ രണ്ടാളും എത്തിയിരുന്നു, അതിന് പുറമെ അവർ അവരുടെ മര്യാദ കാണിച്ചു കഴിഞ്ഞിരുന്നു..
“” നീ എന്താടാ ന്റെ കൊച്ചിനോട് കാണിച്ചേ… “”‘
വന്നതേ ഇതായിരുന്നു അവരുടെ ചോദ്യം.. ഞാനൊന്ന് ഞെട്ടി,അത്യാവശ്യം നന്നായി തന്നെയാണ് അവരത് പറഞ്ഞത് എല്ലാരും കേട്ട് കാണും എന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
“” ആന്റി.. ആന്റി കരുതുന്ന പോലെയല്ല.. നിക്കൊരു അബത്തം പറ്റിപോയതാ..!!””
നിറഞ്ഞ പേടിയിലും ആളുകൾ നോക്കുന്നതിലുള്ള ചമ്മലിലും ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.