അങ്ങനെ അവിടുന്ന് ഡ്രെസ്സും എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ പെണ്ണിന് ഐസ്ക്രീം വേണമെന്ന്, അങ്ങനെ പാർലർ ലിൽ കേറി ഐസ്ക്രീം കേറ്റി തിരിച്ചിറങ്ങുമ്പോൾ മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു.. പാർക്കിംഗ് ലേക്ക് കയറി സാധനം ബാക്ക് ഡോറിൽ വച്ച് തിരിയുമ്പോൾ എനിക്കഭിമുകമായി നുമ്പേ കണ്ട പെണ്ണ് തള്ള യില്ല ഇനിയവൾ പകരം വിട്ടാൻ വന്നതാണോ.. ഏയ് ഒറ്റക്കൊക്കെ വരോ.
“” ഡ്രസ്സ് ഒന്നും വാങ്ങിയില്ലേ.. അമ്മ എന്തിയെ പോയോ.. “”
അവരുടെ രണ്ട് സൈഡിലും ഒന്ന് നോക്കി ഞാൻ കാര്യമാന്വസിക്കുമ്പോൾ അവർക്കൊരു പുച്ഛചിരി ഉണ്ടായിരുന്നു മുഖത്ത്,
“” കണ്ടതിനോടൊക്കെ സംസാരിച്ചു നില്കാതെ
അജുവേട്ട നിങ്ങള് വണ്ടി എടുക്കുണ്ടോ… നിക്ക് പോണം.. “”
അവളെ കണ്ട കലിപ്പിൽ ആമി കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത് .
“” മനസിലൊന്നും വയ്ക്കണ്ട അറിയാതെ പറ്റിപോയത വിട്ട് കള.. അപ്പൊ ശെരി പോവാ കുറച്ച് ദൃതി ഉണ്ടേ.. “”
അല്ല അതല്ലേ അതിന്റെ മര്യാദ ഒന്നുല്ലേലും ഒരു പെണ്ണല്ലേ അറിയാതെ ആണേലും നമ്മള് കാണിച്ചതും മോശമല്ലേ.. അതും പറഞ്ഞു ഡോർ തുറക്കാൻ അഞ്ജന എന്റെ കൈയിൽ അവൾ കേറി പിടിച്ച് അത് തടഞ്ഞു. അത് ഉള്ളിൽ ഇരുന്ന മാഗി കണ്ട് ഡോർ വെളിയിലേക്ക് ഇറങ്ങി..
“” അങ്ങനെ രണ്ടാളും പോയാൽ ദാ.. അവർക്കതു വിഷമാകമാകില്ലേ.. “”
പാർക്കിങ്ന്റെ ഒരു മൂലയിലേക്ക് ചൂണ്ടി അവൾ ചോദിച്ചപ്പോ ഞാൻ ഒന്ന് നോക്കി ആരൊക്കെയോ വരുന്നുണ്ടല്ലോ, ജാഥ ക്കാരനോ എല്ലാരും വെള്ളയാണല്ലോ അഹ് വന്നാൽ 50 ന്റെ ഒരു കൂപ്പൺ എടുത്തേക്കാം പാവങ്ങൾ..
“” നീ ന്താ ആളെ ഭീഷണി പെടുത്തുവാ… മര്യാദക്കെന്റെ ഭർത്താവിന്റ കൈന്ന് കൈയെടുകേടി.. “””
പിടിവിട്ട് പോയ ആമി കറങ്ങി എന്റെ കൈയിൽ പിടിച്ച അവളുടെ കൈ എടുത്തു മാറ്റി.. അപ്പോളും ഞാൻ അവരെ നോക്കുവായിരുന്നു ഇവരിതുവരെ വരാറായില്ലേ Big B യിലെ ബിലാൽ ലിനു ഇല്ല ഇത്രേം സ്ലോമോഷൻ എന്റെ പള്ളി.. അവരൊന്നും വന്നിട്ട് വേണം ബാക്കിയുള്ളവന് വീട്ടിൽ പോകാൻ..