“” കൈ ഓടിച്ചോ.. “”
“” അഹ് ഡി മോളെ.. ആ ഒച്ചയുണ്ടല്ലോ ഇയ്യോ.. പറയുമ്പോ തന്നെ, എന്റെ മേല് പെരുക്കുന്നു.. “”
“” ശേ അവനിട്ടു രണ്ട് കൊടുക്കണത് കാണാൻ പറ്റില്ലാലോ എന്റെ കൃഷ്ണ.. “”
“” അഞ്ചു നീ ചുമ്മായിരി. നീ കൃഷ്ണനെ വിളിച്ചപ്പോളാ നാളെ രാവിലെ നമ്മക് മൂന്നാൾക്കും ഒന്നമ്പലത്തിൽ പോണേ.. “”
“” അതെന്നാ അവിടെ അമ്പലമൊന്നും ഇല്ലേ.. “”
എന്നായിരുന്നു ന്റെ മറുപടി..,
“” ഓ ഉണ്ടേൽ കൂടെ വരണ ഒരാള്.. ഇങ്ങേര് അമ്പലത്തിൽ വരത്തില്ലെടി.. “”
“” അതെന്ന ഏട്ടാ..അമ്പലത്തിൽ പോകാത്തെ .. “”
ശെടാ ഈ പിളർക്കെന്തെല്ലാം അറിയണം..,
“” പോകൂടി വല്ലപ്പോളെ ഉള്ളുന്നു മാത്രം.. ഞാൻ പോയില്ലേൽ എന്താ ആ പാവം മാഗിയെ കുത്തി എണ്ണിപ്പിച്ചു ഇവള് പോണുണ്ടല്ലോ.. “”
അതിനൊരു പിച്ചേനിക് കിട്ടി.. സ്വഭാവികം..
“” അത് പറഞ്ഞപ്പോളാ ഇനി വരുമ്പോ മാജിയേച്ചിയെ കൊണ്ട് വരണേ.. “”
“” അതിനെന്തിനാ അടുത്ത തവണയാക്കണേ .. ഞങ്ങള് തിരിച്ചു പോകുമ്പോൾ നീയും കൂടെ കാണുല്ലോ അപ്പൊ കാണാല്ലോ മാഗിയേച്ചിയെ.. അല്ലെയേട്ടാ.. “”
അതാമി പറഞ്ഞപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണണം ഒരു സെക്കന്റ് കൊണ്ട് ആ മുഖത്ത് സങ്കടം സന്തോഷം നിങ്ങനെ എല്ലാം മിന്നിമറന്നു..
“” സത്യായിട്ടും കൊടുപോകുവോ.. “”
ന്നെ നോക്കിയായിരുന്നു അതവൾ ചോദിച്ചത്..
“” പിന്നെ നിന്റെ ഏട്ടനാണെന്ന് പറഞ്ഞു നടക്കുന്നേൽ എന്ത് അർത്ഥമാ ഉള്ളെ.. “”
“” അയ്യടാ.. അതൊന്നുമല്ലെടി ഞാൻ പറഞ്ഞിട്ടാ അഞ്ജുവേട്ടൻ സമ്മതിക്കുന്നെ.. ഇന്നിട്ടിപ്പോ ക്രെഡിറ്റ് മൊത്തം ഏട്ടന്.. ഹോ.. “”