“” ഓ ഷെമി എന്റെ ചേച്ചി.. നിറഞ്ഞ കണ്ണുകളിൽ അവളൊന്ന് ചിരിച്ചു..
അല്ല അമ്മയും അച്ഛയും സമ്മതിക്കുവോ.. “”
“” അതൊക്കെ നമ്മക്,, ശെരിയാക്കടി പെണ്ണെ.ഏതായാലും നിനക്ക് ലീവ് അല്ലെ, അത്രേം നാൾ നമ്മകവിടെ കൂടാം ന്തേ.. “”
അതും പറഞ്ഞു അവര് രണ്ടാളും പരസ്പരം കെട്ടിപിടിച്ചു. അപ്പോളേക്കും അച്ഛൻ വരുന്നത് കണ്ട് ഞാൻ എണ്ണിറ്റ് കൂടെ അവരും..
“” നിങ്ങള് വരില്ലെന്ന് പറഞ്ഞിട്ട് .. ഇരിക്ക് മോനെ.. ന്തിനാ നിക്കണേ.. മോളെ സുഖമല്ലേടാ.. “”
പിന്നോരോരോ കാര്യങ്ങൾ പറഞ്ഞങ്ങനെ ഇരിപ്പായി.. എനിക്കും പുള്ളിക്കും ഒരുപാട് കാര്യങ്ങൾ ചർച്ചക്കായി വന്നു.. കൃഷി, ആഗോള വ്യവസ്ഥിതി,, മഴ
നിങ്ങനെ ഉള്ള കാര്യങ്ങൾ ഞങ്ങൾക്കിടയിൽ എത്തിയിരുന്നു..
“” ആമി നീ ഒക്കെ ആണെങ്കിൽ നമ്മള് വാങ്ങിയ കവർ ഇങ്ങനെടുകാവോ.. “”
“” അയ്യോ ഞനത് മറന്നു.. ഇപ്പോ എടുക്കാവേ.. ന്നും പറഞ്ഞു അവളോടി കാറിൽ നിന്നും ഇവർക്ക് മൂന്നാൾക്കും വാങ്ങിയ കവർ എടുത്ത് ഡോർ അടക്കാൻ നോക്കുമ്പോൾ ഞാൻ അവളെ തടഞ്ഞു..
“” ആമി അതില് ഒരു ചുവന്ന കവറ് കൂടെ ഉണ്ട് അതുമെടുത്തോ.. “”
ഒന്നും മിണ്ടാതെ അവളാ കവറും ആയി തിരികെ വന്ന് എല്ലാർക്കും ഓരോന്ന് വീതം കൊടുത്ത് കഴിഞ്ഞപ്പോ ഒരു കവർ ബാക്കി വന്നു ആ കവറും പിടിച്ചു ന്നെ നോക്കി നിൽക്കുന്ന ആമിയെ നോക്കാതെ അഞ്ചുനേ ഞാൻ ഒന്നും നോക്കി കവറിലേക്ക് കണ്ണ് കാണിച്ചു.. ആണോന്ന് ചോദിച്ചവള് ആമിയുടെ കൈയിൽ നിന്ന് കാവറും തട്ടിപിടിച്ചു ഒറ്റ ഓട്ടം.
“” അതെന്താ അതില്… ഞാൻ കണ്ടില്ലല്ലോ അത്.. “”
“” അതൊക്കെ ഉണ്ട് അവളൊന്ന് വന്നോട്ടെ നീ ഒന്ന് ക്ഷമിക് … എങ്ങനെ ഉണ്ടമേ കൊള്ളാവോ എല്ലാം.. ക്കെ ഇവളെടുത്തതാ.. “”