“” അല്ല നിന്റെ തന്തേടെ രണ്ടാം കെട്ടിന് പെണ്ണിനെ എവിടുന്ന് കണ്ടെത്തുവെന്നോർത്ത് കിടക്കുവാരുന്നു.. “”
“” ദേ മനുഷ്യാ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ… “”
“” ആഹാ ഹാ കൈ ചൂണ്ടുന്നോടി ,,
ഊപ്പ ഡോക്ടറെ.. “”
അവളെ പിടിക്കാൻ കൈ അടുക്കലേക്ക് കൊണ്ട് വന്നതേ പെണ്ണ് എന്റെ കൈയിൽ പിടിച്ചൊറ്റക്കടി
“”” എടി. വിട്.. ഹാ… കടിക്കല്ലേ..,, നൊന്താ…നൊന്തൽ. അറിയാല്ലോ. എന്റെ സ്വഭാവം.. “”
“” പിന്നെ ഇയ്യാള് ആര്… കൊച്ചിരാജാവിലെ സൂര്യ നാരായണ വർമ്മയോ.!,
ദേഹം നൊന്താൽ സ്വഭാവം മാറാൻ പോടോ. ഹേ…!! .. “”
വീണ്ടും പുച്ഛം.. പുച്ഛങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതമിനിയും ബാക്കി..
പിന്നെ മീനു വന്നാണ് എന്നെ രക്ഷിച്ചത്.. ഇല്ലേൽ കാണായിരുന്നു ഞാൻ ടെറർ ആകുന്നത്,, അല്ലപിന്നെ,
ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി എല്ലാടത്തുംമോന്ന് കറങ്ങി പിന്നെ ബീച്ചിലേക്ക്.. കാരണം ഈ കണ്ട സമയമെല്ലാം അവൾ കഥ..കഥ.. ന്ന് പറഞ്ഞുള്ള നടപ്പായിരുന്നു, പച്ചക്കുതിര സിനിമയിലെ ദിലീപ് നടക്കില്ലേ.. ഫുഡ്… ഫുഡ്… അത് തന്നെ..
===============================
“” അതെന്താ അനാമികക്ക് ഒറ്റക്ക് പേര് പറയാൻ അറിയില്ലേ.. “”
കൈയിലിരുന്ന പേന അനുസരണയില്ലാതെ കറക്കിയാണ് ഗായത്രി അവളുടെ മറുപടിക്ക് കാത്തിരുന്നത്, അതിന് എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയവൾ
“” അറിയാം.. “”
“” പിന്നെന്താ പേടിയാണോ ഞങ്ങളെ ല്ലാം.. “”
അതിനവൾ ഒന്ന് ചിരിച്ചു.. അവളുടെ ആ ചിരികണ്ടിട്ടോ ന്തോ ഗായത്രി പിന്നൊന്നും ചോദിച്ചില്ല..,
“” അല്ല അതവിടെ നിൽക്കട്ടെ…
നിങ്ങളുടെ കുട്ടത്തിലെ നാലാമൻ എന്തിയെ, ഒരുവിവരോം ഇല്ലാലോ… “”