“” അതൊക്കെ നമ്മള് സെറ്റ് ആക്കിയല്ലേടാ… “”
അവളുടെ ചോദ്യത്തിന് ഒരു കണ്ണിറുക്കി അഞ്ചുനേ നോക്കി ചിരിക്കുമ്പോൾ അവളോടി വന്നെന്റെ കവിളിൽ പിടിച്ച് കൊച്ച് കുട്ടികളെ പോലെട്ടുമ്പോൾ ഒരടി കൊടുത്ത് ഞാൻ അവളെ വേർപിടിപ്പിച്ചു.., ചേച്ചിയും അനിയത്തിയും കണക്കാ..
“” എന്തിനാ അജു വെറുതെ പൈസ കളയുന്നെ ഇവളെന്തേലും പറഞ്ഞുന്നു വെച്ച്… ഇപ്പോ തന്നെ നങ്ങൾക്കെല്ലാർക്കും എടുത്ത് കൊറേ പൈസ അതിനായില്ലേ.. “”
“” ദേ അമ്മേ.. ഞാൻ പറഞ്ഞിട്ടുണ്ട്.., ഞാൻ ന്റെ കൊച്ചിനല്ലേ വാങ്ങിയേ അതിന് നിങ്ങൾക്കെല്ലാം ന്താ.. “‘
അത് ചോദിക്കുമ്പോൾ അവർ രണ്ടാളും ഒന്ന് ചിരിച്ചതെ ഉള്ളൂ..
“” ന്നാലും അജുവേട്ട.. “”
എന്തോ പറയാൻ വന്നവളെ ഞാൻ കൈ ഉയർത്തി ആദ്യമേ തടഞ്ഞു.
“” പൈസ ഉള്ളപ്പോ ഉള്ളപോളെ ജീവിക്കണം.. അത്രേം ഉള്ളുന്ന്..
പിന്നെ മോളെ ഇതൊക്കെ ഏട്ടൻ വാങ്ങി തരുന്നത് മോള് നന്നായി പഠിക്കാനാ അതോർമ്മ വേണം.. “”
അതിനവൾ നന്നായി ചിരിച്ചു എന്റെ അരികിൽ വന്നിരുന്നു തലയാട്ടി..
“” അല്ല ഇത് കൊള്ളാലോ.. നന്നായിട്ട് തിളങ്ങുന്നുമുണ്ട്.. ഇതിനെത്രയായി എനിക്കുടെ ഒന്ന് വാങ്ങിക്കാനാ . “”
അഞ്ചുന്റെ കഴുത്തിൽ കിടക്കണ മാല പിടിച്ച് മാറ്റ് നോക്കി അവൾ ചോദിച്ച ചോദ്യത്തിന് അഞ്ജുവും ചോദിച്ച് സെയിം ചോദ്യം..
“” അതിന് രണ്ട് രണ്ടര ലക്ഷം ആയി.. “”
ങേ… നിന്നിടത് നിന്ന് എല്ലാമോന്ന് നിവർന്നിരുന്നു.. അഞ്ചു മാലയുടെ ഫോട്ടോ ഇട്ടെങ്കിലും പത്തോ എണ്ണുറോ ഉള്ളതെ വാങ്ങുള്ളുന്നു തോന്നിക്കാണും..
ഇപ്പോ നിങ്ങളോർക്കും ഇവനെവിടുന്നു ഇത്രേം പൈസ ന്ന്, ന്റെ സാലറി പീരിയഡ് കൂട്ടി ഒന്നാമത്തെ കാര്യം പോരാഞ്ഞു അച്ഛൻ ഓണത്തിന് കുറച്ച് ക്യാഷ് ന്ന് വച്ചാൽ അഞ്ചു ലക്ഷം രൂപ ഓളം ഇട്ട് തന്നിരുന്നു.. അത് എല്ലാകൊല്ലവും 2 ആണെകിൽ ഇക്കൊല്ലം 5 ആക്കി ന്നേ ഉള്ളൂ.. അപ്പോ അത് ക്ലാരിഫിയ് ആയില്ലേ..