കഥയിലേക്ക് ഒരാളെ കൂടെ ഉൾപെടുത്തുന്നുണ്ട്..,,
ന്ന് ഗായത്രി ചോദിച്ചപ്പോളാണ് എനിക്ക് എന്റെ നന്പനെ കുറിച്ചോർമ്മ വന്നത്., ഇടക്ക് ഞാൻ പറഞ്ഞില്ലായിരുന്നോ എന്റെ കല്യാണം അറിഞ്ഞ ഒരാളുണ്ടെന്ന് ആ ആളാണ് ഈ ആള്..!!
“” അവൻ നാട്ടിലല്ലേ മാഡം.. വൺ മന്ത് കഴിഞ്ഞാൽ വരുമല്ലോ… അല്ല അതവൻ ഇവിടെ പറഞ്ഞതുമാണല്ലോ.. അവൻ വരാറും ആയി..’” ( മാഗി )
“” അഹ്.. ചോദിച്ചന്നെ ഉള്ളു… ന്നാ നിങ്ങള് ചെല്ല്… ഒരുപാട് ജോലിയുള്ളതല്ലേ.. “”
ഞങ്ങൾ ക്യാമ്പിൻ വിട്ട് പുറത്തേക്കിറങ്ങി, ചുറ്റുമുള്ള കണ്ണുകൾ ഞങ്ങൾക് നേരെ വീണു.. അവൾ എന്റെ കൈയിൽ പേടിച്ചിട്ടെന്ന പോലെ കോർത്തുപിടിച്ചിട്ടുണ്ട്..
മാഗി തന്നെയാണ് അവളെ എല്ലാർക്കും പരിചയപെടുത്തിയത്.. എനിക്ക് കുറച്ചതികം പണിയുണ്ടായിരുന്നു.. അവൾ എന്റെ ക്യാമ്പിനിൽ തന്നെ വേറെ ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു.. പിന്നെ അവൾക്കൊരു നൂറുക്കൂട്ടം സംശയങ്ങൾ ആയി..
“” ഇതെന്തുവാ ഏട്ടാ..?? “”
കൈയിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നിരീക്ഷിക്കുന്നതിനിടക്ക് ഒരു ചോദ്യം.
“” അത് കളർ കോഡ് ബുക്ക് ആണ് മോളെ… “”
അതിലേക്ക് ഒന്നുനോക്കി വീണ്ടും ലാപ്പിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു..
“” അപ്പൊ ഇതോ..?? “”
അതും എന്താണെന്ന് പറഞ്ഞു കൊടുത്ത് വീണ്ടും ലാപ്പിൽ നോക്കി.. ഇടക്കിവൾ വിളിക്കുന്നതുകൊണ്ട് പലതും മിസ്റ്റെക്ക് വീഴുന്നുണ്ട്
“” എങ്കിൽ പിന്നെ ഇതെന്താണെന്ന് പറ നോക്കട്ടെ… “”
കൈയിൽ ഇരുന്നതവിടെ വെച്ചു വേറെ എന്തോ സുനാപ്പി എടുത്ത് എന്റെ നേരെ കാണിച്ചു.. ഇനി ഞാൻ അതിന്റെ റിവ്യൂ പറയണം അയിനാണ്
“” അത് നിന്റെ അപ്പന്റെ തല.. അതവിടെ വൈകുന്നുണ്ടോ.. “”