പിന്നെ ഒന്നും മിണ്ടില്ല എന്നെ നോക്കുന്നുകൂടെയില്ല, അതോടെ അവളിരുന്ന ചെയർ കൈകൊണ്ട് കറക്കി എനിക്കഫിമുകമായി ഇരുത്തി,
“” സോറി പെണ്ണെ ഏട്ടൻ തിരക്കയോണ്ടല്ലേ… “”
“”മ്മ് ‘”
“” മോൾക്ക് ബോർ അടിക്കുണ്ടാവും അല്ലെ.. ആ ജിൻസിടെ കൈയിൽ മാഗസിൻ കാണും.. പോയി വാങ്ങിച്ചോ.. “”
ഏത് ജിൻസി , എന്ത് മഗസിൻ ല്ലേ.. ഞാൻ തന്നെ അവളുടെ കൈയിൽ നിന്നും ഒരു വനിത വാങ്ങി കൊടുത്തു ,, കുറെ നേരം അതിൽ നോക്കിയപ്പോ ഞാൻ എന്റെ ഫോണിൽ യൂട്യൂബ് എടുത്തു അവൾക് കൊടുത്തു..
“” ഇത് കൊള്ളാമല്ലേ…!!!
ഓ… ഞാൻ എന്നോട് തന്നെ ചോദിച്ചതാണെ.. “”
അതിൽ ഏതോ ഒരു ഫാമിലി വ്ലോഗ്ഗർ റുടെ പ്രോഗ്രാം കാണിച്ചു പെണ്ണ് എന്നെ നോക്കി പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു..
“” അയ്യോടി നീ ന്നെ അങ്ങനെ ഒരു അൺറൊമാന്റിക് ആക്കാതെ…
നോക്കട്ടെ..
ന്നും പറഞ്ഞു അവളുടെ കവിളൊരത്തു കവിളിൽ ചേരുമ്പോൾ അവൾ എന്നെ പാളി നോകുനുണ്ടായിരുന്നു ശ്വാസഗതി വർധിച്ചു, ഞാൻ മൊബൈലിയിൽ നോക്കി അവൾക് നേരെ തിരിയുമ്പോ ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ തമ്മിൽ ചേർന്ന്.. പെട്ടെന്ന് ബോധം വീണത് കൊണ്ട് നാറിയില്ല.. ശോ ആരേലും കണ്ടായിരുനെലോ.. പെണ്ണ് നാണംകൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്നു..
“” ആരും കണ്ടില്ല… “”
ഞാൻ സ്വയം ഒന്ന് വീക്ഷിച്ചു ആരോടെന്നില്ലാതെ പറഞ്ഞു.. എനിക്ക് എന്നെ എങ്കിലും ഒന്ന് സമദനിപ്പിക്കണ്ടേ..
“” ശെരിയാ ആരും കണ്ടില്ല… അല്ലേടാ.. “”
കൂടെ വർക്ക് ചെയുന്ന കുറച്ച് പേര് വന്നു എന്നെ തളിച്ചപ്പോ എനിക്ക് ഏതാണ്ട് തൃപ്തിയായി.. ആമിയാണെകിൽ ഇരുന്നിടത് നിന്ന് മുഖമേ ഉയർത്തുന്നില്ല..