ഒരു പെരുമഴയത്ത് [കുട്ടപ്പായി]

Posted by

2 ദിവസം ഉണ്ട് അതിനുള്ളിൽ മാക്സിമം സ്ഥലം കണ്ടു തീർക്കണം-ജീന അവനോടു പറഞ്ഞു. ഹോ ഭാഗ്യം 2 ദിവസം സഹിച്ചാൽ മതി. അപ്പോ ഉത്രാടം മുതൽ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കാം, ടോണി മനസ്സിൽ ഓർത്തു. അതെന്ന പരിപാടിയ ചേച്ചി ഓണം ഇവിടെ കൂടാം ടോണി ചേച്ചിയോട് പറഞ്ഞു. ഏയ് ഇല്ലെടാ, ഓണത്തിന് ഞങ്ങൾ ഇച്ചായന്റെ വീട്ടിൽ പോവുകയാണ്. ട്രെയിൻ ടിക്കറ്റ് ഒക്കെ ആൾറെഡി എടുത്തു. ഈ വഴി വന്നു ആദ്യമേ വന്നു പോവണം എന്നുണ്ടായിരുന്നു. 3 വീക്ക് ആല്ലേ ഉള്ളു. വൈകിയാൽ പിന്നെ ഇങ്ങോട് ഒന്നും ഇറങ്ങാൻ സമയം കിട്ടില്ല. ഓഹോ അപ്പോ ഇനി ചേട്ടന്റെ വീട്ടിലേക് ആണ്, നന്നായി. ജീന കല്യാണം കഴിച്ചിരിക്കുന്നത് കണ്ണൂരിൽ നിന്നാണ്. പുള്ളിക്കാരൻ വന്നിട്ടില്ല. അപ്പോ 2 ദിവസം കഴിഞ്ഞു ആലുവ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് പോയി വിട്ടാൽ മതിയല്ലോ അവൻ മനസിലോർത്തു.

ഉച്ച ആയി എല്ലാവരും ഊണൊക്കെ കഴിഞ്ഞു ഒന്ന് പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി. അമ്മായി ഒക്കെ ജനിച്ചു വളർന്ന തറവാട് ഒക്കെ പോയി കണ്ടു. തറവാട് ഇപ്പോ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ ഇപ്പോൾ ആളില്ല. അവിടെ പോയി എല്ലാം അവർ ക്യാമെറയിൽ പകർത്തി. കാതെറിനു തൊട്ടാൽ വാടി,റബ്ബർ,പ്ലാവ്, മാവ് എന്ന് വേണ്ട സകലമാന ചെടികളെയും പൂക്കളെയും ഒക്കെ പരിചയപെടുതി കൊടുത്തു..പിന്നെ കുറെ അടുത്ത ബന്ധുക്കളുടെ വീടുകളിൽ ഒക്കെ പോയി അങ്ങനെ ആ ദിവസം കഴിഞ്ഞു..

രാത്രി അത്താഴത്തിന് ചേച്ചി പറഞ്ഞു നമുക് നാളെ തൂക്കുപാലം ഒക്കെ കാണാൻ പോകണം. ഒക്കെ ജീപ്പിന് പോകാം ചേച്ചി ടോണി പറഞ്ഞു. രാവിലെ പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞു മൈക്കിൾ എല്ലാവരെയും ജീപ്പിൽ കയറ്റി. മൈക്കിൾ, “എടാ ടോണി നീ ഒരു കാര്യം ചെയ്യ് വെട്ടുകാരൻ കുഞ്ഞുമോൻ ഇപ്പോൾ വരും ആ ചണ്ടി ചാക്കിൽ ആക്കി വെച്ചിട്ടുണ്ട്. കടയിൽ പോകുമ്പോൾ ഒന്ന് അവന്റെ കൂടെ പോയി തൂക്കം നോക്കണം. നീ എന്നിട്ട് പിറകെ വന്നാൽ മതി ഞങ്ങൾ പോളാന്റിയുടെ അടുത്തു കേറിയിട്ടേ തൂക്കുപാലത്തിലേക് പോകു.” ശെരി അപ്പാ. വെട്ടുകാരൻ കുഞ്ഞുമോൻ അത്ര വെടിപ്പല്ല അതാണ് ചണ്ടി തൂക്കുവാൻ കൂടെ പോകണം എന്ന് അവനോടു പറഞ്ഞത്. അവർ എല്ലാവരും ഇറങ്ങി. ടോണി വീട് പൂട്ടി പുറത്തു ഇറങ്ങി. നല്ല മഴക്കോള് കാണുന്നുണ്ട്. 5മിനിറ്റ് കഴിഞ്ഞപ്പോളേക്കും കുഞ്ഞുമോൻ അപേ ഓട്ടോയുമായി എത്തി. 6 ചാക്ക് ചണ്ടി അതിൽ കെയറ്റിവിട്ടു. എന്നിട്ട് ടോണി സ്കൂട്ടറിൽ അതിന്റെ പിറകെ വിട്ടു. സ്ഥിരമായി ഷീറ്റ് കൊടുക്കുന്ന പോളി ചേട്ടന്റെ കടയിലേക്. ചണ്ടി തൂക്കി ടോണി അവിടെ നിന്നും ഇറങ്ങി സ്കൂട്ടറിൽ കെയറി. നേരെ തൂക്കുപാലത്തിലേക് നല്ല മഴക്കോള് ഉണ്ട്.. ടോണി ചെന്നപ്പോളേക്കും അവർ പാലത്തിൽ ഒക്കെ കെയറി കഴിഞ്ഞിരുന്നു. അവിടെ നിന്നും പൈൻആപ്പിൾ ഉപ്പിൽ ഇട്ടതും വാങ്ങി അവർ കഴിച്ചുകൊണ്ട് ഇരിക്കുന്നു. അവിടെ കുറെ നേരം അവർ ചെലവഴിച്ചു. ഊണിനു സമയം ആയി.

Leave a Reply

Your email address will not be published. Required fields are marked *