ജിന്‍സി മറിയം 3
Jincy Mariyam Part 3 | Author : Shyam Bensal | Previous Part
കുറച്ചു വൈകി. ക്ഷമിക്കണം. ബിസിനസ് തിരക്കും, പിന്നെ കഥ എഴുതി ശീലം ഇല്ലാത്തതും ഒക്കെ കൂടി വൈകി. വായിച്ചു സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി.
എന്‍റെ പെട്ടെന്നുള്ള ഭാവമാറ്റത്തില്‍ അമ്പരപ്പും , പേടിയും തോന്നിയ അവള്‍ ഒരു ഞെട്ടലോടെ അവിടേക്ക് ഇരുന്നു. സത്യത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ആരെയെങ്കിലും ഇങ്ങനെ തെറി വിളിക്കുന്നത്. നിയന്ത്രണം വിട്ടു പോയി എങ്കിലും പെട്ടന്ന് തന്നെ എനിക്ക് കുറ്റബോധം തോന്നി. വേണമെന്ന് വിചാരിച്ചല്ല എങ്കില്‍ കൂടി അങ്ങനെ പ്രതികരിച്ചു പോയി. അവള്‍ ഒരു ചന്തി മാത്രം ചെയറില്‍ വച്ച് ഇപ്പോള്‍ ഞാന്‍ അടിക്കും എന്നുള്ള ഭീതിയോടെയുള്ള ഇരിപ്പ് കണ്ടപ്പോള്‍ തന്നെ എന്‍റെ ദേഷ്യം പോയി. എനിക്കുള്ളില്‍ ചിരി വന്നുവെങ്കിലും ഞാന്‍ ഗൌരവം വിട്ടില്ല. ആ സമയത്ത് ഫോണ്‍ ഒന്ന് റിംഗ് ചെയ്തു സ്റ്റോപ് ആയി. അതിനു മുന്‍പും ഒരു മിസ് കോള്‍ വന്നിരുന്നത് ഞാന്‍ ഓര്‍ത്തു വേഗം ഫോണില്‍ നോക്കി. ഭാര്യയാണ്.. ദുബായിയില്‍ എത്തിയിട്ട് ഭാര്യയെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തില്ല എന്നോര്‍ത്തപ്പോള്‍ മനസ് ഒന്ന് വിങ്ങി. അതെങ്ങനെ വന്നപ്പോള്‍ മുതല്‍ ജിന്‍സി താടകയുടെ കാര്യം പറഞ്ഞു അച്ഛന്‍ വിളിക്കുകയല്ലേ. അതിന്‍റെ പിന്നാലെ പോയി മറന്നു. ജിന്‍സിയെ ഒന്ന് കൂടി കലിപ്പിച്ചു നോക്കിയ ശേഷം വേഗം തിരിച്ചു ഡയല്‍ ചെയ്തു അല്പം മാറി നിന്നു.
ഫോണ്‍ എടുത്ത ഉടന്‍ അവള്‍ “ഏട്ടാ അച്ഛന്‍ തന്ന ടാസ്കില്‍ ആണല്ലേ” ചിരിയോടെയാണ് ചോദ്യം വന്നത്. പരിഭവം പറയും എന്ന് ഓര്‍ത്തെങ്കിലും അതില്ലാതെ കാര്യം മനസിലാക്കിയാണ് അവള്‍ പ്രതികരിച്ചത്. എനിക്കതില്‍ അത്ഭുതം തോന്നിയില്ല. എല്ലായ്പോഴും അവള്‍ അങ്ങനെയാണ്. അതുകൊണ്ട് തന്നെയാണ് കല്യാണം കഴിഞ്ഞ ശേഷം അതിനു മുന്‍പുള്ള ഒരു ജീവിതത്തില്‍ നിന്നും തീര്‍ത്തും മാറിയത്. അങ്ങനെ ആലോചന കാട് കേറുന്ന ഇടയില്‍ എന്‍റെ മറുപടി കേള്‍ക്കാത്തത് കൊണ്ട് അവള്‍ വീണ്ടും ഏട്ടാ എന്ന് വിളിച്ചു. ഞാന്‍ ഉടന്‍ തന്നെ തിരിച്ചു നടന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ജിന്‍സിയുടെ പ്രതികരണം വരുന്ന ഭാഗം ഒഴികെ ബാക്കി എല്ലാം പറഞ്ഞു. അവളുടെ ഭര്‍ത്താവു പറഞ്ഞതും കൂടി പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈഫ് പറഞ്ഞു.