ജിന്‍സി ആകെ ടെന്ഷനില് ആണെന്ന് മനസിലായി. അവള് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ എന്ത് പറയണം എന്ന് അറിയാത്ത പോലെ.
മാഷെ! അവള് പറഞ്ഞു തുടങ്ങി. ഇത്രയും പറഞ്ഞതുകൊണ്ട് മാഷിനോട് പറയാം. ഈ ഫോണില്‍ ഓണ്‍ ചെയ്തപ്പോള്‍ വന്ന മെസേജ് മുഴുവന്‍ സാമിന്റെ ആണ്. അത് മുഴുവന്‍ എനിക്കുള്ള ചീത്ത ആണ്. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് രണ്ടു വര്‍ഷം ആയി. പപ്പയെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണു ഞാന്‍ ഒന്നും അറിയിക്കാതെ കൊണ്ട് പോകുന്നത്. ചേച്ചിയെ പോലെ എനിക്കും വന്നു എന്ന് പപ്പാ അറിഞ്ഞാല്‍ തകര്‍ന്നു പോകും. അതുകൊണ്ട് മാഷ് എങ്ങനെയെങ്കിലും ഇത് ഹാന്‍ഡില്‍ ചെയ്യണം. ഞാന്‍ അവിടെ എത്തും വരെ എനിക്ക് സമധാനം വേണം. അയാള്‍ ഞാന്‍ അവിടെ എത്തുന്നത് വരെ അറിയണ്ട. എനിക്ക് അയാളുടെ മെസേജുകള്‍ വായിക്കയും കേള്‍ക്കുകയും വേണ്ട. അതാ ഞാന്‍ ഫോണ്‍ ഓഫ് ആക്കി വച്ചത്. പപ്പയോടു മാഷ് പറഞ്ഞാല്‍ മതി ഒരുമിച്ചു ആണ് ട്രാവല്‍ ചെയ്യുന്നത്. ഇനി അവിടെ എത്തിയിട്ടേ വിളിക്കു എന്ന്.
അവള് മെന്റലി ഒരുപാടു സ്ട്രെസ് അനുഭവിക്കുന്നു എന്ന് മനസിലായി. ഇനി അവളെ കൂടുതല്‍ ടെന്‍ഷന്‍ ആക്കണ്ട എന്ന് കരുതി. ഞാന്‍ ഓകെ പറഞ്ഞു.
അവള് ഫോണ്‍ എടുത്തു എന്തോ ചെയ്തുകൊണ്ട് മാറി നിന്നു. ഞാനും ഫോണ്‍ എടുത്തു അച്ഛനെ വിളിച്ചു രാത്രി ട്രാവല്‍ ചെയ്യും. ഇനി അവിടെത്തിയിട്ടെ ചിലപ്പോള്‍ വിളിക്കു എന്ന് തോമാച്ചനെ അറിയിക്കാന്‍ പറഞ്ഞു. കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു മനസിലാക്കി. വിളിക്കാന്‍ വൈകിയാല്‍ ടെന്‍ഷന്‍ ആകണ്ട എന്ന് പറഞ്ഞു. അച്ഛന് വലിയ സന്തോഷമായെന്നു മറുപടിയില്‍ നിന്നും മനസിലായി. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു വൈഫിനു മെസേജ് അയച്ചു കാര്യം പറഞ്ഞു. ഞാന്‍ എന്റെ സീറ്റ് ജിന്‍സിക്ക് കൊടുത്തു. ഞാന്‍ നാളെ വേറെ ഫ്ലൈറ്റില്‍ പോകും എന്ന് പറഞ്ഞു. വേറെ ആരോടും ഇത് പറയണ്ട എന്ന് പറഞ്ഞു. രാത്രി വിളിക്കാം എന്ന് കൂടി ചേര്‍ത്ത് മെസേജ് അയച്ചു. ഞങ്ങള്‍ ഒരുമിച്ചല്ല പോകുന്നത് എന്ന് ഒരാള്‍ എങ്കിലും അറിയുന്നത് നല്ലതാണെന്ന് തോന്നി.