ഉടന്‍ തന്നെ വൈഫിനെ വിളിച്ചു. അവള്‍ അകെ ടെന്‍ഷന്‍ ആയി എന്ന് മനസിലായി. ഞാന്‍ ഉറങ്ങി പോയി എന്ന് പറഞ്ഞു. ജിന്‍സിയുടെ കാര്യം തിരക്കിയപ്പോള്‍ അവള്‍ ഫ്ലൈറ്റ് കേറാന്‍ പോയ കാര്യം പറഞ്ഞു. ഉടന്‍ വൈഫ് പറഞ്ഞു. നന്നായി ഒരുമിച്ചു പോകാത്തത് എന്തായാലും ഒരു പെണ്ണല്ലേ. എന്‍റെ സമാധാനം പോകുമായിരുന്നു. ഇത് പറഞ്ഞു പെട്ടന്ന് അവള്‍ അബദ്ധം പറ്റിയപോലെ സൌണ്ട് ഉണ്ടാക്കി. ഞാന്‍ അവളെ കളിയാക്കി ഓരോന്ന് പറഞ്ഞു. കുറച്ചു നേരം സംസാരിച്ചു ഫോണ്‍ കട്ടാക്കി.
ജ്യോ യെ കൂടി വിളിക്കാം എന്ന് കരുതിയപ്പോള്‍ കുറെ വാട്സപ്പ് നോട്ടിഫിക്കേഷന്‍ കിടക്കുന്നത് കണ്ടു. മെസേജ് നോക്കിയപ്പോള്‍ ജിന്‍സിയും, വൈഫും, ജ്യോയും മെസേജ് അയച്ചിരിക്കുന്നു. ആദ്യം ജ്യോയുടെ മെസേജ് നോക്കി. അവള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തത് ഓക്കേ ആണോ എന്നറിയാന്‍ വിളിച്ചതായിരുന്നു. എല്ലാം ഓക്കേ ആണെന്ന് റിപ്ലെ അയച്ച ശേഷം ജിന്‍സിയുടെ മെസേജ് തുറന്നു.
അവള്‍ ഓരോ സ്റ്റേജ് അപ്ഡേറ്റ് ചെയ്തു എനിക്ക് മെസേജ് ഇടുന്നതാണ്. കൂടെ ഉള്ള ഒരു ചൈനക്കാരിയുമായി കമ്പനി ആയി എന്നൊക്കെ എഴുതിയിരിക്കുന്നു. എല്ലാത്തിലും എന്തെങ്കിലും ഒക്കെ സ്മൈലി ഉണ്ടാകും. ലാസ്റ്റ് സ്മൈലി എന്‍റെ റിപ്ലെ കാണാത്തതില്‍ ഉള്ള ആകാംക്ഷയോടെ ഉള്ളതാണ്. ഞാന്‍ ഉറങ്ങിപോയി എന്ന് റിപ്ലെ ചെയ്തു. അവള്‍ ഓണ്‍ലൈനില്‍ ഇല്ല. ഞാന്‍ ഫോണ്‍ പോക്കറ്റില്‍ ഇട്ടു ടോയ്ലറ്റില്‍ പോയി.
പിന്നെയും സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു. ഒരുവിധം രാത്രി 10 മണി ആയി. ജിന്‍സിയുടെ മെസേജ് വന്നു. സോറി മാഷെ മാഷിന്‍റെ റിപ്ലെ കാണാതിരുന്നപ്പോള്‍ ഫോണ്‍ ബാഗില്‍ ഇട്ടു. ഇപ്പഴാണ് നോക്കിയത്. സോറി.
എനിക്ക് ചിരി വന്നു. ഇത്ര സോറി ഒന്നും വേണ്ട എന്ന് ഞാന്‍ റിപ്ലെ ചെയ്തു. എന്തായി കാര്യങ്ങള്‍ എന്ന് ഞാന്‍ ചോദിച്ചു.
ഒരിടത് ഇരുത്തിയിരിക്കുന്നു. മൊത്തം 14 പേരുണ്ട്. 11.30 മണിക്ക് ബോര്‍ഡിംഗ് എന്നാണ് പറഞ്ഞത്. വെയിറ്റ് ചെയ്യുകയാണ്.
അപ്പോള്‍ ഞാന്‍ ഹാപ്പി ജേര്‍ണി മെസേജ് അയച്ചു.
തിരികെ താങ്ക്സിന്‍റെ കൂടെ സ്മൈലിംഗ് ഐസും മൂന്നു ഹാര്‍ട്ടും ഉള്ള മൂന്നാല് ഇമോജിയും.