മെസ്ജെ വന്ന സൌണ്ട് കെട്ടു. ജിന്‍സിയാണ്.
മാഷെ എന്തെടുക്കുവാ.?
ഞാന്‍ ഇവിടെ എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നു.
അവള്‍ തിരിച്ചു കണ്ണ് മിഴിച്ചുള്ള ഇമോജി അയച്ചു.
മാഷെ ഈ ചൈന ആന്റി ചോദിക്കുന്നു അവിടെ ഇരുന്നത് ഹസ്ബന്‍ഡ് ആണോ എന്ന്. ഞാന്‍ ആണെന്ന് പറഞ്ഞു. കുഴപ്പം ഇല്ലല്ലോ.
ഹോ എന്ത് കുഴപ്പം. അവരുടെ മോളെ ഒന്നും ഞാന്‍ കല്യാണം ആലോചിക്കുന്നില്ലല്ലോ.
ഹിഹി അതല്ല മാഷെ. ഞാന്‍ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചതു അവര് കണ്ടു, അപ്പോള്‍ അല്ലെന്നു പറഞ്ഞാല്‍ അവര്‍ എന്തെങ്കിലും വിചാരിച്ചാലോ. അതുകൊണ്ട് പറഞ്ഞതാ.
അത് സാരമില്ലഡോ. ഇനി അതോര്‍ത്തു ടെന്‍ഷന്‍ ആകണ്ട. അവരൊന്നും ഇതൊക്കെ വലിയ കാര്യം ആക്കില്ല.
മം.. അത് പിന്നെ മാഷെ എനിക്ക് ശരിക്കും പേടി ഉണ്ട്. ഇവിടെ ഇരുന്നാല്‍ ഒരു കുഞ്ഞു വിമാനം കാണാം. അതിലാണ് പോകുന്നത് എന്ന് അവര്‍ പറഞ്ഞു. എനിക്ക് പേടി തോന്നുന്നു.
എന്തിനു പേടിക്കുന്നത് ?
ഇത്ര ചെറിയ വിമാനം ഒക്കെ അത്ര ദൂരം സേഫ് ആയി പോകുമോ? കടലില്‍ എങ്ങാനും വീണു പോയാലോ ?
അത് ലോങ്ങ് റേഞ്ച് ഫ്ലൈറ്റ് ആണ്. മെയിലില്‍ ഡീറ്റയില്‍സ് ഉണ്ടല്ലോ. ഒറ്റ സ്ട്രെച്ചില്‍ പോകില്ല അവിടെ വരെ. ഇടയ്ക്കു എവിടെ എങ്കിലും നിര്‍ത്തും. താന്‍ പേടിക്കണ്ട.
മം മാത്രം മറുപടി.
ആദ്യം വിളിച്ചപോള്‍ ഉള്ള ബോള്‍ഡ്നസ് ഒക്കെ വെറുതെ ആണല്ലേ? ഇതാണല്ലേ ശരിക്കുള്ള ആള്.
എന്‍റെ മാഷെ, എന്‍റെ ശരിക്കുള്ള സ്വഭാവം അതാണ് കുറച്ചു വര്‍ഷമായി. എന്താന്നറിയില്ല നിങ്ങളോട് ഇപ്പോള്‍ ആ സ്വഭാവം കാണിക്കാന്‍ തോന്നുന്നില്ല. ഞാന്‍ ആദ്യമായി ഒഫിഷ്യല്‍ അല്ലാതെ അങ്ങോട്ട് കേറി മെസേജ് അയക്കുന്ന ആള് മാഷാ. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് എനിക്കറിയാം. ഇനിയും ഞാന്‍ അതുപോലെ പെരുമാറിയാല്‍ കര്‍ത്താവ് പൊറുക്കില്ല.
ഓ അപ്പോള്‍ സഹായിച്ചത് കൊണ്ടും, കര്‍ത്താവു പൊറുക്കില്ല എന്നത് കൊണ്ടും ആണ് ഈ മനം മാറ്റം.
അയ്യോ അങ്ങനെ പറയല്ലേ മാഷെ. ആളുകളെ അടുത്തറിയുമ്പോള്‍ ആണല്ലോ മനസിലാകുന്നത്.
അതെ. അപ്പോള്‍ അടുത്തറിയും മുന്‍പ് ഹാര്‍ഷായി പെരുമാറുന്നത് നല്ലതാണോ ?