ആ ഞാന്‍ ക്ഷമിച്ചു. പോട്ടെ സാരമില്ല. ഞാന്‍ തമാശ പറഞ്ഞതാടോ. സേഫ് ഫ്ലൈറ്റ് ആണ്. താന്‍ പേടിക്കണ്ട. ഞാന്‍ കുറെ ട്രാവല്‍ ചെയ്തതാ. സാധാരണ ഫ്ലൈറ്റിലും സേഫ് ഇതാണ്.
ആണോ മാഷേ ?
ആണ് ജിന്‍സി. താന്‍ പേടിക്കണ്ട. ( ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാ. എനിക്ക് അറിയില്ല. ഒന്ന് രണ്ടു തവണ ചെറിയദൂരം ട്രാവല്‍ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഇത്ര ദൂരം പോയിട്ടില്ല.)
ഓക്കേ മാഷെ മൂവ് ചെയ്തു. അവിടെ എത്തി മെസേജ് അയക്കാം.
ശരി ജിന്‍സി.
താങ്ക്സ് മാഷേ. താങ്ക്സ് ഫോര്‍ എവെരിതിംഗ്. കൂടെ ഒരു ഹാര്‍ട്ട് ഇമോജിയും.
ഞാന്‍ തംസ് അപ്പ് അയച്ചു. (അവള് അത് സീന്‍ ചെയ്തു)
പെട്ടന്ന് ഒരു ശൂന്യത പോലെ തോന്നി. കൂടെ ഉള്ള എന്തോ ഒന്ന് പോകുന്നത് പോലെ. ഞാന്‍ പതിയെ എഴുന്നേറ്റു നടന്നു. അര മണികൂര് കഴിഞ്ഞു.
സമയം പോകുന്നില്ല. ഫോണെടുത്തു ജിന്‍സിക്ക് ഒരു ഹായ് ഇട്ടു വച്ച്. അവള് ഓണ്‍ലൈന്‍ ആകുമ്പോള്‍ മെസേജ് Delivered ആകുമല്ലോ എന്നോര്‍ത്ത്.
ലാപ്ടോപ് എടുത്തു വച്ച് , ഹാര്‍ഡ് ഡിസ്കില്‍ ഉള്ള ഒരു ഫിലിം പ്ലേ ചെയ്തു കണ്ടിരുന്നു. കുറച്ചു കണ്ടപ്പോള്‍ തന്നെ ബോറടിച്ചു. ഒരു മൂഡ് തോന്നിയില്ല.
ലാപ് അടച്ചു വച്ച് കണ്ണടച്ചിരുന്നു.
പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു. അന്‍സാര്‍ ആണ്. ഫോണ്‍ എടുത്തയുടന്‍ ശ്യാമേ ഒരു ട്രാവല്‍ എജന്റ്റ് നിന്നെ വിളിക്കും. അവര്‍ നിനക്കൊരു ട്രാവല്‍ റെഡി ആക്കും. പൈസ കുറച്ചു കൂടുതല്‍ ആകും. അത് നോക്കണ്ട. നിനക്ക് പോകേണ്ടത് അത്യാവശ്യം ആണെങ്കില്‍ അത് നമുക്ക് സെറ്റ് ആക്കാം. പോകുന്നില്ലെങ്കില്‍ നീ ഇറങ്ങ്. ഇവിടെ സ്റ്റേ ചെയ്യാം. എന്നിട്ട് ഒരു സെറ്റപ്പ് റെഡി ആകുമ്പോള്‍ പോകാം.
അത് കേട്ടു ഞാന്‍ പറഞ്ഞു അത്യാവശ്യം ഇല്ലെങ്കില്‍ കൂടി ഇപ്പഴെങ്കിലും പോയില്ലെങ്കില്‍ കുറെ നഷ്ടം ഉണ്ടാകും. ബിസിനസ് ചിലപ്പോള്‍ കയ്യില്‍ നിന്നും പോകും. അതുകൊണ്ട് അവര്‍ വിളിക്കട്ടെ ഞാന്‍ സംസാരിച്ചു നോക്കട്ടെ എങ്ങനെ ആണെന്ന്. പൈസ കുഴപ്പമില്ല. ഓണ്‍ലൈന്‍ ട്രാന്സ്ഫ്ര് ചെയ്യാമല്ലോ. അവര്‍ വിളിക്കട്ടെ.