ശരി ശ്യാം. പൈസ ഞാന്‍ കൊടുത്തോളം. അത് പ്രോബ്ലം അല്ല. അപ്പോള്‍ ശരി ബൈ. ഒരു സൂം മീറ്റിംഗ് ഉണ്ട്. പിന്നെ വിളിക്കാം.
ഓകെ ബൈ ഡാ..
ഫോണ്‍ കട്ട് ചെയ്തു, ഞങ്ങള്‍ തമ്മില്‍ അങ്ങനെയാണ് കാഷ് ഡീലിംഗ്. ചോദ്യം ഒന്നും ഇല്ല, രണ്ടുപേരും പരസ്പരം ഹെല്പ് ചെയ്തിട്ട് മറക്കാതെ സെറ്റില്‍ ചെയ്യും. ഒരല്പം ആശ്വാസം തോന്നി. എന്തെങ്കിലും ആകട്ടെ നോക്കാം.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വിളിച്ചു. ഫ്ലൈറ്റിന്റെ കാര്യങ്ങള്‍ പറഞ്ഞു. മൂന്നാല് എയര്‍പോര്‍ട്ടുകള്‍ ടച് ചെയ്തു പോകുന്ന ഫ്ലൈറ്റ് ആണ്. 24 മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും അവിടെ എത്താന്‍ എന്ന് പറഞ്ഞു. റേറ്റ് പറഞ്ഞത് ഞാന്‍ നേരത്തെ ചാര്‍ട്ടര്‍ ഫ്ലൈറ്റില്‍ എടുത്തതിലും വളരെ കുറവാണു. അത് കേട്ടപ്പോള്‍ എനിക്ക് അല്പം കണ്ഫ്യുഷന് ആയെങ്കിലും ഓക്കേ പറഞ്ഞു. ബാകി കാര്യങ്ങള്‍ മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ഡീറ്റെയില്‍സ് പറഞ്ഞു കൊടുത്തു ഫോണ്‍ കട്ട് ചെയ്തു.
ഉടന്‍ തന്നെ അന്സാര്നെ വിളിച്ചു എന്റെ ഡൌട്ട് പറഞ്ഞു. അവന് തിരിച്ചു വിളിക്കാന്നു പറഞ്ഞു.
ഇരുപതു മിനിറ്റ് കഴിഞ്ഞു അവന് തിരിച്ചു വിളിച്ചു പേടിക്കണ്ട. സേഫ് ആണ്. ചാര്‍ജ് കുറവ് ഉള്ള കാര്യവും മറ്റും അവന് അറിഞ്ഞത് വച്ച് പറഞ്ഞു തന്നു. 100% കണ്‍വിന്‍സ് ആയില്ലെങ്കിലും അപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ഒക്കെ ഉണ്ടാകാം എന്നത് ഓര്‍ത്തു ആശ്വസിച്ചു.
പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു. മെയില്‍ വന്ന അനുസരിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്ന് രണ്ടു മണിക്കൂറില്‍ എല്ലാം കണ്‍ഫേം ആയി. എനിക്കിവിടുന്നു പുറത്തു ഇറങ്ങാന്‍ പറ്റാത്തത് കൊണ്ട് വേറെ ഒരു ഫ്ലൈറ്റില്‍ മറ്റൊരു എയര്‍പോര്‍ട്ടില്‍ എത്തണം. അവിടെ നിന്നാണ് എനിക്ക് ഈ ഫ്ലൈറ്റില്‍ കയറാന്‍ പറ്റുക. അതെല്ലാം അവര്‍ ഓര്‍ഗനൈസ് ചെയ്യുന്നുണ്ട്. അവിടെ എത്തുമ്പോഴേക്കും ഇപ്പോഴുള്ള PCR കാലാവധി തീരും. അതുകൊണ്ട് അവര്‍ തന്നെ PCR ചെയ്യാന്‍ ഏര്‍പ്പാടാക്കിയ ആള് വന്നു സാമ്പിള്‍ എടുത്തു കൊണ്ട് പോയി. റിസള്‍ട്ട് മെയില്‍ ചെയ്യാമെന്നും പ്രിന്റ് കോപ്പി എവിടെ വച്ചെങ്കിലും ഫ്ലൈറ്റില്‍ എത്തിക്കും എന്ന് ഉറപ്പു പറഞ്ഞു. കുറച്ചു നേരം ഉറങ്ങാം എന്ന് കരുതി കസേരയില്‍ ചാരി ഇരുന്നെങ്കിലും ഉറങ്ങാന്‍ പറ്റിയില്ല. ജിന്‍സിക്ക് അയച്ച മെസേജ് ഡെലിവര്‍ ആയോ എന്ന് ഇടയ്ക്കു നോക്കി. ആയിട്ടില്ല.