ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Posted by

എണീറ്റ് എന്‍റെ ഫോണ്‍ എടുത്തു ചാര്‍ജ് ചെയ്യാന്‍ കുത്തി ഇട്ടു. ടോയ്ലറ്റില്‍ പോയി പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു. ഒന്ന് ആലോചിക്കണം എന്ന് തോന്നി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പാനിക് ആകരുത് എന്നറിയാം. ഒരു കോഫി ഉണ്ടാക്കുന്ന നേരം കൊണ്ട്  തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു ഏകദേശ ഐഡിയ മനസ്സില്‍ കണ്ടു. ഡോര്‍ തുറന്നു പുറത്തു കൊണ്ട് വച്ചിരുന്ന ബ്രേക്ക് ഫാസ്റ്റ് എടുത്തു അകത്തു വച്ചു. കോഫിയുമായി ഫോണിനു അടുത്തേക്ക് വന്നിരുന്നു. ഫോണ്‍ അല്പം ചാര്‍ജ് ആയിരുന്നു, ഓണ്‍ ചെയ്തു വച്ച ശേഷം കോഫി ഊതി കുടിക്കാന്‍ തുടങ്ങി.

ഫോണ്‍ ഓണ്‍ ആയി വന്നപ്പോള്‍ തന്നെ മെസേജുകള്‍ ചറ പറ വരുന്ന ശബ്ദം വന്നു തുടങ്ങി. ഒന്നും നോക്കാന്‍ മനസ് വന്നില്ല. അലസമായി കോഫി കുടിച്ചുകൊണ്ട് ചിന്തയില്‍ മുഴുകി.

ഫോണ്‍ കയ്യിലെടുത്തു മേസേജുകള്‍ക്ക് റിപ്ലെ കൊടുത്തു. മെസേജ് സ്ക്രോള്‍ ചെയ്തു വരുമ്പോള്‍ ജിന്‍സിയുടെ മെസേജ് ഉണ്ടായിരുന്നു.

മാഷെന്താ റിപ്ലെ ഇടാത്തത്. കാണണ്ടന്നല്ലേ പറഞ്ഞത്. മെസേജ് അയക്കരുതെന്നല്ല മാഷെ. മാഷ് എപ്പഴാ വരുന്നത്. ഫ്ലൈറ്റ് കിട്ടിയില്ലേ? ഇവിടെ ഭയങ്കര ബോര്‍ ആണ്. ഉറങ്ങാനും സാധിക്കുന്നില്ല. വട്ടു പിടിക്കുന്നത്‌ പോലെ മാഷെ. പ്ലീസ് വന്നാല്‍ പറയണേ. മാഷിന് വരാന്‍ പറ്റിയില്ലെന്നോര്‍ത്തു എനിക്ക് ടെന്‍ഷന്‍ ആകുന്നു. ടേക്ക് കെയര്‍ മാഷെ. മിസ്‌ യു.

ഞാന്‍ മൊത്തം കണ്ഫ്യുഷന്‍ ആയി. ഇവളെ മനസിലാകുന്നില്ലല്ലോ. ഇവള്‍ക്ക് വല്ല അസുഖവും ഉണ്ടോ ആവൊ. എന്തായാലും വരുന്നിടത്ത് വച്ച് കാണാം.

പെട്ടന്ന് ഫോണില്‍ ഒരു മിസ്‌ കോള്‍ വന്നു. UAE  നമ്പര്‍ ആണ്. അപ്പോഴാണ് ശ്രദ്ധിച്ചത് ആ നമ്പരില്‍ നിന്നും കഴിഞ്ഞ രാത്രിയിലും മിസ്ഡ് കോള്‍ വന്നിരുന്നു. ഫോണ്‍ ഓഫ് ആകും മുന്പ് ആയിരിക്കും. വിളിച്ചു നോക്കാം എന്ന് ഓര്‍ത്തു ഡയല്‍ ചെയ്തു. നാലഞ്ച് ബെല്ലില്‍ തന്നെ ഫോണ്‍ എടുത്തു. ഹലോ വച്ച് ആരാ എന്ന് ചോദിച്ചു. സാം ആണെന്ന് മറുപടി കിട്ടി. ഏതു സാം എന്ന് ചോദിച്ചു. ഉടന്‍ അവിടെ നിന്നും “അവള് കൂടെയില്ലേ ഒന്ന് കൊടുത്തെ സംസാരിക്കണം.” ഇത് കേട്ട ഞാന്‍ ഏതവള്‍ ? നിങ്ങള്‍ ആരാ എന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *