ജിന്‍സി നിന്റെ കൂടെ അല്ലെ വന്നത്? അവള്‍ക്കു കൊടുക്ക്.
ജിന്‍സിയുടെ ഭര്‍ത്താവു സാം ആണെന്ന് മനസിലായി. അവന് ഒന്നും അറിഞ്ഞില്ലേ? എന്ത് പറയണം ഇപ്പോള്‍. ഓരോ കുരിശു വന്നു കേറുന്നല്ലോ.
ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു. ഹലോ മിഷ്ടര്‍ എന്റെ കൂടെ ഒരു അവളും ഇല്ല. നീ പറയുന്ന ജിന്‍സി ചൊവ്വാ നൈറ്റ് ഫ്ലൈറ്റില്‍ കയറി പോയി. ഞാന്‍ ഇന്നാണ് എത്തിയത്. ജിന്‍സി ഏതോ ഹോട്ടലില്‍ Quarantine ആണ്. നിങ്ങള്‍ അവരെ വിളിക്കു. എനിക്ക് അറിയില്ല അവര്‍ എവിടെയെന്നു. അവര്‍ക്ക് ഒരു ടിക്കറ്റ് റെഡിയാക്കി കൊടുത്തു, അതല്ലാതെ എനിക്ക് ഒന്നും അറിയില്ല. ഇനി എന്നെ വിളിക്കരുത്. ബൈ. ദേഷ്യത്തോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അതിനു ശേഷം എണീറ്റ് പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നു ലാപ്ടോപ് തുറന്നു വച്ചു. കുറച്ചു ഒഫിഷ്യല്‍ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ഫോണ്‍ അടിച്ചു. എടുത്തപ്പോള്‍ റിസപ്ഷനില്‍ നിന്നുമാണ്. എന്റെ പേരും മറ്റും ചോദിച്ചു കണ്‍ഫേം ആയ ശേഷം ജിന്‍സിയുടെ കാര്യങ്ങള്‍ ആണ് പറഞ്ഞത്. വൈഫ് ഇപ്പോള്‍ ഓക്കേ ആണ് സര്. ഉറക്കക്ഷീണവും, ഫുഡ് കഴിക്കാത്തതും കൊണ്ടാണ് മയങ്ങിയത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വേറെ പേടിക്കാന്‍ ഒന്നും ഇല്ല സര്. നിങ്ങളുടെ ബ്ലോക്കിലേക്ക് വൈഫിന്റെ റൂം മാറ്റുകയാണ്. നിങ്ങള്‍ അറൈവല്‍ ഡേറ്റ്സ് ഡിഫറന്‍സ് ഉള്ളതിനാല്‍ തല്ക്കാലം ഒരു റൂമില്‍ അനുവദിക്കില്ല. അടുത്ത PCR ചെയ്ത ശേഷം നെഗറ്റിവ് ആണെങ്കില്‍ റൂം കാന്‍സല്‍ ചെയ്തു നിങ്ങളുടെ റൂമിലേക്ക് മാറാം.
എന്റെ തല പെരുത്ത് കേറി. ജ്യോ ഇവരോട് ജിന്‍സിയെന്റെ വൈഫ് ആണെന്നാവും പറഞ്ഞത്. ഞാന്‍ ഒന്നും മിണ്ടാതിരികുനത് കൊണ്ട് അപ്പുറത്ത് നിന്നും അയാള്‍ ഹലോ എന്ന് പറഞ്ഞു. ഞാന്‍ യെസ് ഓക്കേ എന്ന് പറഞ്ഞു.
സര് ഇതൊരു ഫോര്മാലിറ്റി ആണ്. വൈഫിനു ഒരു കൌണ്‍സിലര്‍ എന്നും രണ്ടു മൂന്നു തവണ വിളിക്കും. അപ്പോള്‍ അവര്‍ അവര്‍ക്ക് അലോട്ട് ചെയ്ത റൂമില്‍ ഉണ്ടാകണം. അതുകൊണ്ടാണ്.
ഞാന്‍ ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞു. വേണമെങ്കിലും അവരുടെ റൂമില്‍ പോകുകയോ അവര്‍ക്ക് തന്റെ റൂമില്‍ വരുകയോ ചെയ്യാം എന്നാണ് അയാള്‍ പറയാതെ പറഞ്ഞത് എന്ന് മനസിലായി. എനിക്ക് അവരോടോന്നു സംസാരിക്കണം എന്ന് പറഞ്ഞു. അവന് റൂം നമ്പര്‍ പറഞ്ഞു തന്നു. സെയിം നമ്പര്‍ ആണ് ഇന്റര്‍കോം. ഫൈവ് മിനിറ്റില്‍ അവര്‍ റൂമില്‍ എത്തും. അത് കഴിഞ്ഞു വിളിക്കാം.