റൂമില്‍ കയറിയ അവളെ സോഫ ചൂണ്ടി ഇരിക്കാന്‍ പറഞ്ഞു.
അവള്‍ റൂമില്‍ കയറി മൊത്തം നോക്കുകയാണ്. ഇത് കൊള്ളാം മാഷെ എനിക്ക് കിട്ടിയത് ഒരു റൂം ആണ്. നാല് ചുമരുകള്‍ മാത്രം. എനിക്ക് വട്ടായി പോയി.
ഹായ് ഇവിടെ ബാല്‍ക്കണിയും ഉണ്ടല്ലോ.
ഇവിടെ കിച്ചനും ഉണ്ട്. താന്‍ ഇരിക്ക്. ചോദിക്കട്ടെ.
അവള്‍ സംശയത്തോടെ ബാഗും മടിയില്‍ വച്ച് പതിയെ ഇരുന്നു. എന്താ മാഷെ എന്നോട് ദേഷ്യം ആണോ ?
പൊന്നു മാഷെ ഉറക്കം വന്നില്ല. അതുകൊണ്ട് ഒരു സ്ലീപ്പിംഗ് പില്‍ കഴിച്ചത്, എന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഒരെണ്ണം കൂടി കഴിച്ചത്. അതാ ഉറങ്ങി പോയത്. അതിനാണ് ഇവരെല്ലാം കൂടി ഞാന്‍ ബോധംകെട്ടു വീണെന്നും പറഞ്ഞു ഈ സീന്‍ ഒക്കെ ഉണ്ടാക്കിയത്. എന്‍റെ ഫോണ്‍ നമ്പര്‍ ലോക് ആയതുകൊണ്ട് അതെടുത്തു ആരെയും വിളിച്ചില്ല ഭാഗ്യത്തിന്. പാവം ജ്യോ ആണ് പെട്ടത്. സച് എ നൈസ് ലേഡി. വെരി ലവ്ലി. ഇവിടെനിന്നു ഇറങ്ങിയിട്ട് എനിക്ക് അതിനെ കണ്ടു നന്ദിയും സോറിയും ഒക്കെ പറയണം.
സോറി മാഷേ, പറ്റി പ്പോയി. ഇനി ഞാന്‍ മാഷിനെ ബുദ്ധിമുട്ടിക്കില്ല.
അത്ര നേരവും അവളോട് ഒരു ദേഷ്യം ഉണ്ടായിരുന്നു എങ്കിലും ഇത് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ചെറുതായി ചിരിച്ചിട്ട് ഞാന്‍ പറഞ്ഞു. എടൊ താന്‍ സ്ലീപ്പിംഗ് പില്‍ കഴിച്ചു അടിച്ചു പോയാല്‍ എന്‍റെ അവസ്ഥ എന്താകും എന്ന് താന്‍ ഓര്‍ത്തോ ? മത്തയിച്ചനോട് ഞാന്‍ എന്ത് സമാധാനം പറയും. ?
പൊ മാഷേ അങ്ങനൊന്നും ഇല്ല. ഞാന്‍ ഒന്ന് രണ്ടു തവണ രണ്ടു ടാബ് കഴിച്ചിട്ടുള്ളതാ. ഇത് അവര്‍ മുഖത്ത് വെള്ളം ഒഴിച്ച് ഉണര്തിയപ്പോള്‍ ഗുളികയുടെ സെടെഷനില്‍ ആയിരുന്നു. അതുകൊണ്ട് അവര്‍ കരുതിയത് ഞാന്‍ ബോധം കെട്ടു വീണതാണെന്നു. അതാണ് അവര്‍ വീല്‍ ചെയര്‍ ഒക്കെ കൊണ്ട് വന്നു എന്നെ ആ റൂമില്‍ കൊണ്ട് ഇട്ടതു. ഡോക്ടര്‍ ഒക്കെ വന്നു. ഞാന്‍ ഗുളികയുടെ കാര്യം പറഞ്ഞില്ല. അയാള്‍ക്ക് മനസിലായതും ഇല്ല. ഗുളിക കഴിച്ച കാര്യം ഇപ്പോള്‍ നമ്മക്ക് രണ്ടിനും മാത്രം അറിയൂ. ഇപ്പോള്‍ ഒരുത്തി വിളിച്ചു ഭയങ്കര കൌന്സലിംഗ് ആണ്. ഇനി വൈകിട്ട് വീണ്ടും വിളിക്കും.