ആള് കൊള്ളാമല്ലോ. അത് പോട്ടെ. കഴിഞ്ഞത് കഴിഞ്ഞു. ജിന്‍സി ഇപ്പോള്‍ നമ്മള്‍ അടുത്തടുത്ത് റൂമില്‍ ആണ്. ആ ജ്യോ കാരണം ഹോട്ടല്‍ കാരുടെ വിചാരം നീ എന്‍റെ ഭാര്യ ആണെന്നാണ്. അതുകൊണ്ട് ദയവ് ചെയ്തു ഇവിടെനിന്നും ഇറങ്ങുന്ന വരെ ഇനി എനിക്ക് ടെന്‍ഷന്‍ തരരുത്.
സോറി മാഷേ. ജ്യോ അല്ല ഞാനാ റിസപ്ഷനിലെ സ്റ്റാഫിനോട് വൈഫ് ആണെന്ന് പറഞ്ഞത്.
അതെന്തിനാ ഞാന്‍ കണ്ണ് മിഴിച്ചു ചോദിച്ചു.
ഞാന്‍ ഉണര്‍ന്നു കിടന്ന സമയത്ത് അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് വിഷമം ആയി. കൃത്യമായി കേട്ടില്ല എങ്കിലും അവര്‍ എന്നെ മോശമായി ആണ് കരുതിയത് എന്ന് തോന്നി. അതാണ് മാഷ് എന്‍റെ ഹസ് ആണെന്ന് പറഞ്ഞത്. അപ്പോള്‍ അങ്ങനെ അറിയാതെ പറഞ്ഞു പോയി. പറഞ്ഞു കഴിഞ്ഞാണ് അത് തെറ്റായി എന്ന് ഓര്‍ത്തത്.
ഞാന്‍ ഒന്നും മിണ്ടിയില്ല. ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണ് സത്യം.
മാഷെ ഇത്രയും സഹായിച്ചതിന് ഇവള്‍ പണി തന്നല്ലോ എന്ന കരുതുന്നത് എന്നറിയാം. ചില സമയത്ത് ഞാന്‍ ഇപ്പഴും നാട്ടിന്‍ പുറത്തുകാരി ആണ് മാഷെ അതാണ്. ഒന്നും തോന്നല്ലേ.
ഞാന്‍ ഒന്നും പറഞ്ഞില്ല. അവളോടെ എന്തൊക്കെയോ ചോദിയ്ക്കാന്‍ ആണ് വിളിപ്പിച്ചത്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല.
പിന്നെ മാഷെ ഈ കാഷ് വാങ്ങു. മാഷ് ബാഗില്‍ വച്ചതാ. എനിക്ക് ആവശ്യം വന്നില്ല. ഇനി വേണ്ട. അത് പറഞ്ഞു അവള്‍ എഴുനേറ്റു കാഷ് എന്‍റെ കയ്യില്‍ വച്ചിട്ട് ബാഗ് അടുത്തുള്ള ടേബിളില്‍ വച്ച ശേഷം വീണ്ടും ഇരുന്നു.
ഞാന്‍ അത് തിരകെ നീട്ടിയിട്ട് താന്‍ വച്ചോ , സാലറി കിട്ടുന്ന വരെ യൂസ് ചെയ്യാമല്ലോ.
വേണ്ട മാഷെ, ഞാന്‍ വന്നിട്ട് ബോസിനെ വിളിച്ചു. അയാളുടെ വൈഫ് ആണ് എന്‍റെ ബോസ്. അവര്‍ ഭയങ്കര സാധനം ആരുന്നു. ചിരിക്കത്തു പോലും ഇല്ലാരുന്നു. ഞാന്‍ തിരികെ വരില്ലെന്ന് അവര് കരുതിയത്. ഞാന്‍ വിസ പ്രോബ്ലം ആകും മുന്നേ വന്നത് അവര്‍ക്ക് അത്ഭുതം ആയി. ഇന്നലെ എന്നെ വിളിച്ചു കുറെ സംസാരിച്ചു. എന്‍റെ അക്കൌണ്ടില്‍ കുറച്ചു പൈസ ഇട്ടു. അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ ചാര്‍ജ് എല്ലാം അവര്‍ കുറച്ചു എമൌണ്ട് തരാമെന്ന് പറഞ്ഞു. മാഷിനെ കണ്ടത് മുതല്‍ ഫുള്‍ പോസിറ്റിവ് ആണ് മാഷെ. അവര്‍ ഒരാളിനോടും അങ്ങനെ പെരുമാറുന്നതല്ല. മാഷൊരു ദൈവത്തെ പോലെ ആണ് എനിക്ക്.