റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ രണ്ടു പേപ്പര്‍ പൊട്ടി. പിന്നെ അത് എഴുതിയെടുക്കുക ആയി ലക്‌ഷ്യം. അപ്പോള്‍ അവന്‍ വീണ്ടും കോണ്ടാക്റ്റ് ചെയ്യാന്‍ തുടങ്ങി. പിന്നെയും ഫോണ്‍ വിളികളും ഇടക്ക് പാര്‍ക്കില്‍ ഒക്കെ പോക്കും ആയി. ആരുമില്ലാത്ത എനിക്ക് അവനില്‍ വലിയൊരു ആശ്വാസം കണ്ടു. വീട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിക്ക് നമുക്ക് ലിവിംഗ് ടുഗതര്‍ ആയാലോ എന്നൊരു ആശയം അവന്‍ പറഞ്ഞു. ഞാന്‍ എതിര്‍ത്ത്. എന്‍റെ പപ്പയെ വിഷമിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. അതിനവന്‍ പറഞ്ഞ മറുപടി എന്‍റെ വീട്ടില്‍ പറയാം അവന്‍റെ വീട്ടില്‍ അറിയണ്ട എന്നാണ്. കല്യാണം രെജിസ്ടര്‍ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞത് അവന്‍ സമ്മതിച്ചില്ല. രെജിസ്ടര്‍ ചെയ്താല്‍ അവന്‍റെ വീട്ടില്‍ അറിയും എന്നാണ് അവന്‍ പറഞ്ഞത്. എനിക്ക് അവനിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.
അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു കോമണ്‍ ഫ്രണ്ടിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഇടയില്‍ അവന്‍ എനിക്ക് എന്തോ കുടിക്കാന്‍ തന്നു. പന്തികേട് തോന്നിയ ഞാന്‍ കുടിച്ചില്ല. കുറച്ചു കഴിഞ്ഞു അവന്‍ എനിക്ക് വായില്‍ ഒരു ഗുളിക പോലെ എന്തോ കൊണ്ട് ഇട്ടു തരാന്‍ ശ്രമിച്ചു. ഞാന്‍ അതും തുപ്പി. അവന്‍ ദേഷ്യം വന്നു എന്നെ പിടിച്ചു തള്ളി. ഞാന്‍ അവിടുന്ന് ഇറങ്ങി പോന്നു. അവിടെ വച്ചാണ് ഞാന്‍ “ഇവ” യെ (ഇവാന്‍ജലില്‍) പരിചയപ്പെടുന്നത്. ഞാന്‍ പുറത്തു ഇറങ്ങി നില്‍ക്കുമ്പോള്‍ ഇവ എനിക്കൊപ്പം ഇറങ്ങി വന്നു കാര്യം തിരക്കി. ഞാന്‍ കരഞ്ഞു പോയി. അവള്‍ എന്നെ ആശ്വസിപ്പിച്ച ശേഷം എന്നെ ഒരു യൂബര്‍ വിളിച്ചു വിട്ടു. അവള്‍ എന്‍റെ നമ്പര്‍ എടുത്ത ശേഷം പറഞ്ഞു നാളെ വിളിക്കാം എന്ന്.
രണ്ടു ദിവസം കഴിഞ്ഞു ഇവ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചു ഷോപ്പിങ്ങിനു പോയി. നല്ല ഫ്രണ്ട്സ് ആയി. ഇടയ്ക്കിടെ കാണാന്‍ തുടങ്ങി. അവള്‍ക്കു ഒരുപാടു ഫ്രണ്ട്സ് ഉണ്ട്. ഇവ ഒരു മോഡേന്‍ പെണ്ണാണ്. അവള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഒന്നും ഇല്ല. ഒന്നില്‍ കൂടുതല്‍ ബോയ്‌ഫ്രണ്ട്സ് വരെ ഉണ്ട്. ഞാനും അവളെപ്പോലെ ഒക്കെ ആണെന്നാണ് ആദ്യം അവള്‍ കരുതിയത്. എന്‍റെ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ള എന്‍റെ റിലേഷന്‍ നല്ലതിനല്ല. അവന്‍ ആള് ശരിയല്ല. അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന്.