ഞാനും അവനെ ഇനിയും മുന്നോട്ടു കൊണ്ടുപോകണ്ട എന്ന് ഓര്‍ത്തിരുന്നു. ചേച്ചി ഇഷ്ടമുള്ള ആളെ കെട്ടിയാണ് ഞങ്ങളുടെ കുടുംബം തന്നെ ഇങ്ങനെ ആയതു. അതുകൊണ്ട് ഞാന്‍ പപ്പ പറയുന്ന ആളെ കെട്ടാം എന്നൊക്കെ ആലോചിച്ചു തുടങ്ങി. ഇവ അവനെക്കുറിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. പറയുക മാത്രം അല്ല ഞാന്‍ നേരിട്ട് കാണുകയും ചെയ്തു. ഇവ ലൈഫ് ആസ്വദിക്കുന്ന കൂട്ടത്തില്‍ ആണെങ്കിലും അവള്‍ എന്നെ ഒന്നിനും നിര്‍ബന്ധിച്ചില്ല. അത് മാത്രമല്ല എന്നോട് ഇപ്പോള്‍ ഉള്ളതുപോലെ തന്നെ ജീവിക്കാവു എന്ന് എപ്പഴും പറയും. അവള്‍ ഇങ്ങനെ ഒക്കെ ആയി പോയി. ഇനി മാറാന്‍ ആഗ്രഹം ഇല്ല എന്ന് പറഞ്ഞു.
ഞാന്‍ പോയ പേപ്പര്‍ ട്രൈ ചെയ്യുന്ന കൂട്ടത്തില്‍ തന്നെ ഇവ എനിക്കൊരു പാര്‍ട്ട് ടൈം ജോലി റെഡി ആക്കി തന്നു. ഞാനും ഇവയും, വേറെ രണ്ടു പേരും കൂടി ഒരിടത്തേക്ക് താമസം മാറി. സത്യം പറഞ്ഞാല്‍ എന്‍റെ വിഷമങ്ങള്‍ ഒക്കെ മറന്നത് ആ കാലത്താണ്. ആ സമയത്ത് ഇവ ഇറോട്ടിക് വിഡിയോ ഒക്കെ കാണിച്ചു തരുമായിരുന്നു. അതൊക്കെ കാണാന്‍ ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും എല്ലാം ഒരേപോലെ ഒക്കെ ആയപ്പോള്‍ മടുപ്പായി.
അയ്യോ മാഷെ ബോറായോ എന്നവള്‍ ഇടയ്ക്കു ചോദിച്ചു.
ഞാന്‍ ഇല്ലെന്നു കണ്ണടച്ചു കാണിച്ചു. അവള്‍ കഥ പറയുമ്പോള്‍ ഉള്ള അവളുടെ മുഖം ആസ്വദിച്ചിരിക്കാന്‍ തന്നെ ഒരു സുഖം ഉണ്ട്. ഇടയ്ക്കിടെ അവളുടെ കണ്ണുകള്‍ നിറയുന്നതും ചിലപ്പോള്‍ അവളുടെ മൃദുവായ കവിളില്‍ കൂടി കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നതും കാണാമായിരുന്നു. കണ്ണുനീര്‍ തുടക്കാന്‍ എന്‍റെ മനസ് ആഗ്രഹിച്ചുവെങ്കിലും കൈകള്‍ ചലിച്ചില്ല.
ഈ സമയത്ത് പുറത്തു അനക്കം തോന്നിയത്. ലഞ്ച് കൊണ്ട് വന്നതാണ് എന്ന് മനസിലായി. ഇനി കഥ ഫുഡ് കഴിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഞാന്‍ എണീറ്റ് പോയി. ആദ്യം ജിന്‍സിയുടെ റൂമിന്‍റെ മുന്നില്‍ വച്ചിരുന്ന ഫുഡ് എടുത്തു അതിനു ശേഷം എന്‍റെ ഫുഡ് എടുത്തു റൂമില്‍ വന്നു. ഫുഡ് കൊണ്ട് വരാന്‍ മാത്രമാണ് ഹോട്ടല്‍ സ്റ്റാഫ് ഈ വഴിക്ക് വരുന്നത്. അതും ഫുള്‍ PPE ഒക്കെ ഇട്ടാണ് വരിക. രണ്ടു ദിവസം കൂടുമ്പോള്‍ ബെഡ് ഷീറ്റ് ടവല്‍ ഒക്കെ മാറ്റി തരും എന്ന് പറഞ്ഞു. അതും അവര്‍ കൊണ്ട് വച്ചിട്ട് പോകുകയേ ഉള്ളു. നമ്മള്‍ മാറിയ ശേഷം പഴയത് പുറത്തു വെക്കണം എന്നാണ് പറഞ്ഞത്.